Home » വോട്ടിങ് മെഷീന്‍ അട്ടിമറി: ഒരു മണ്ഡലത്തിലെ അഞ്ച് ബൂത്തുകളില്‍ വി വിപാറ്റ് എണ്ണണം: സുപ്രീംകോടതി.

വോട്ടിങ് മെഷീന്‍ അട്ടിമറി: ഒരു മണ്ഡലത്തിലെ അഞ്ച് ബൂത്തുകളില്‍ വി വിപാറ്റ് എണ്ണണം: സുപ്രീംകോടതി.

ന്യൂഡല്‍ഹി: വോട്ടിങ് മെഷീനുകളിലെ അട്ടിമറി തടയാന്‍ കൂടുതല്‍ വി വിപാറ്റ് രസീതുകള്‍ എണ്ണണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം മാനിച്ച് സുപ്രീംകോടതി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നിലവില്‍ എണ്ണുന്നതിനെ കാള്‍ അഞ്ച് ഇരട്ടി വി വിപാറ്റ് രസീതുകള്‍ എണ്ണാനാണ് സുപ്രീംകോടതി ഉത്തരവിട്ടിരിക്കുന്നത്. ഒരു അസംബ്ലി മണ്ഡലത്തിലെ ഒരു വി വി പാറ്റ് മെഷീനിലെ രസീതുകള്‍ ആണ് ഇപ്പോള്‍ എണ്ണുന്നത്. ഇത് അഞ്ച് മെഷിനുകള്‍ ആക്കാന്‍ ആണ് ഉത്തരവ്. പ്രതിപക്ഷത്തിന്റെ ആവശ്യം ബഹുമാനിക്കുന്നു എന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യത ഉറപ്പാക്കാന്‍ 50 ശതമാനം വി വിപാറ്റ് റസീതുകള്‍ എണ്ണണമെന്നായിരുന്നു പ്രതിപക്ഷ കക്ഷികളുടെ ആവശ്യം. 13.5 ലക്ഷം ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ 50 ശതമാനം വി വിപാറ്റ് റസീതുകള്‍ എണ്ണുന്നത് കാരണം വോട്ടെണ്ണല്‍ അഞ്ച് ദിവസം നീണ്ടു നിന്നാലും കാത്തിരിക്കാന്‍ തയാറാണെന്നും വ്യക്തമാക്കി പ്രതിപക്ഷ പാര്‍ട്ടികള്‍ സുപ്രീം കോടതിയില്‍ സത്യവാങ് മൂലം ഫയല്‍ ചെയ്തിരുന്നു. എന്നാല്‍ ഇത് തെരഞ്ഞെടുപ്പിനെ കൂടുതല്‍ സങ്കീര്‍ണമാക്കുമെന്നായിരുന്നു ഇലക്ഷന്‍ കമ്മീഷന്‍ വാദം.

Leave a Reply