രാജ്യത്തിന്റെ വളര്‍ച്ച 7.8ശതമാനത്തില്‍നിന്ന് 7.2 ആയി കുറയുമെന്ന് ഫിച്ച്
മുംബൈ: നടപ്പ് സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ചാ അനുമാനം റേറ്റിങ് ഏജന്‍സിയായ ഫിച്ച് വെട്ടിക്കുറച്ചു. നേരത്തെ പ്രവചിച്ചിരുന്ന 7.8ശതമാനത്തില്‍നിന്ന് 7.2 ശതമാനമായാണ് കുറച്ചിരിക്കുന്നത്.
2019 അവസാനത്തോടെ ഡോളര്‍ കരുത്താര്‍ജിക്കുമെന്നും ഡോളറിനെതിരെ രൂപയുടെ വിനിമയമൂല്യം 75 ആകുമെന്നും ഫിച്ച് വിലയിരുത്തുന്നു.
2019-20 വര്‍ഷത്തെ 7.3 ശതമാനത്തില്‍നിന്ന് 7 ശതമാനമായും കുറച്ചിട്ടുണ്ട്.
അതേസമയം, 2019-20 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ രാജ്യത്തിന്റെ വളര്‍ച്ച 7.5ശതമാനമാകുമെന്ന് റിസര്‍വ് ബാങ്കിന്റെ അഞ്ചാമത്തെ ദ്വൈമാസ അവലോകന യോഗം വിലയിരുത്തി. നടപ്പ് സാമ്പത്തിക വര്‍ഷം രാജ്യത്തെ ജിഡിപി വളര്‍ച്ച 7.4ശതമാനത്തില്‍ നിലനിര്‍ത്താന്‍ കഴിഞ്ഞെന്നും ആര്‍ബിഐ വിലയിരുത്തുന്നു.
content highlight: Fitch cuts India's growth forecast to 7.2% from 7.8% for FY19
Leave a Reply
You must be logged in to post a comment.