മലപ്പുറം: ബന്ധു നിയമനത്തില്‍ മന്ത്രി കെ.ടി. ജലീലിനെതിരെ വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്കിയ പരാതിയിലെ മറുപടി കിട്ടിയാലുടന്‍ കോടതിയെ സമീപിക്കുമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ്. നിയമസഭയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ച പോലെ കോടതിയില്‍ രക്ഷപ്പെടാന്‍ ജലീലിനോ മുഖ്യമന്ത്രിക്കോ കഴിയില്ലെന്നും ഫിറോസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
നിയമനത്തിലൂടെ സര്‍ക്കാരിന് ഒരു രൂപ പോലും നഷ്ടമുണ്ടായിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റാണ്. ജനറല്‍ മാനേജര്‍ തസ്തികയില്‍ ഒരുമാസത്തെ ശമ്ബളം മന്ത്രിയുടെ ബന്ധു കെ.ടി അദീബ് കൈപ്പറ്റിയിട്ടുണ്ട്. കൂടുതല്‍ നഷ്ടങ്ങളറിയാന്‍ അന്വേഷണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ന്യൂനപക്ഷ ധനകാര്യ വികസന കോര്പറേഷന് ജനറല്‍ മാനേജരായി മന്ത്രി കെ.ടി.ജലീലിന്റെ ബന്ധുവായ കെ.ടി.അദീബിനെ ഡെപ്യൂട്ടേഷനില്‍ നിയമിച്ചതില്‍ ക്രമവിരുദ്ധമായി ഒന്നുമില്ലെന്നും മന്ത്രി നിയമ ലംഘനമോ സത്യപ്രതിജ്ഞാലംഘനമോ നടത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ പറഞ്ഞു.
റൂള്‍സ് ഒഫ് ബിസിനസ് പ്രകാരം ഇത്തരം തസ്തികകളുടെ യോഗ്യത നിശ്ചയിക്കാന്‍ മന്ത്രിസഭയുടെ അനുമതി വേണ്ട. യു.ഡി.എഫിന്റെ കാലത്ത് അപേക്ഷപോലും വാങ്ങാതെ നിയമനം നടത്തിയിരുന്നു. പലനേതാക്കളും ബന്ധുക്കളെ നിയമിച്ചിട്ടുണ്ട്. പട്ടിക കൈവശമുണ്ടെങ്കിലും പേരുകള്‍ പറയുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Leave a Reply
You must be logged in to post a comment.