ന്യൂഡല്‍ഹി: വിവിധ ഉല്‍പ്പന്നങ്ങളുടെ ചരക്കുസേവന നികുതി കുറയ്ക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. 30 വസ്‍തുക്കളുടെയെങ്കിലും ജിഎസ്ടി നിരക്ക് കുറയ്ക്കുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് നല്കുന്ന സൂചന.
എയര്‍ കണ്ടീഷണര്‍, ഡിഷ്വാഷര്, ഡിജിറ്റല്‍ ക്യാമറ തുടങ്ങിയ ഉല്‍പ്പന്നങ്ങളുടെ ജിഎസ്ടി കുറയും. ആഢംബര വസ്തുക്കള്‍ മാത്രമാകും ഇനിമുതല്‍ ഏറ്റവും ഉയര്‍ന്ന ജിഎസ്ടി നിരക്കായ 28 ശതമാനത്തിന്റെ പരിധിയില്‍ വരിക. ബാക്കിയുള്ള 99 ശതമാനം ഉല്‍പ്പന്നങ്ങളും പരമാവധി 18 ശതമാനംവരെ മാത്രം ജിഎസ്ടി നിരക്കില്‍ ഉള്‍പ്പെടുത്തും.
ശനിയാഴ്ച്ച ജിഎസ്ടി കൗണ്‍സില്‍ യോഗം ചേരുന്നുണ്ട്. കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് മേലുള്ള ജിഎസ്ടി കുറയ്ക്കാനും തീരുമാനമുണ്ടാകും. ജലസേചനത്തിനുള്ള സ്പ്രിംഗ്ളര്‍ പോലെയുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് 18 ശതമാനം ജിഎസ്ടി നിലവിലുണ്ട്. ഇത് ഇനിയും കുറയ്ക്കും. ഉയര്‍ന്ന സ്ലാബിലുള്ള ഉല്‍പ്പന്നങ്ങള്‍ ഇപ്പോള്‍ 35 ഇനമാണ്. ആദ്യമായി ജിഎസ്ടി ഏര്‍പ്പെടുത്തിയപ്പോള്‍ ഈ പട്ടികയില്‍ 226 ഉല്‍പ്പന്നങ്ങള്‍ ഉണ്ടായിരുന്നു.
Original Article
Leave a Reply
You must be logged in to post a comment.