ഒമ്പതുവര്‍ഷംകൊണ്ട് ഇരട്ടിക്കും; നിങ്ങള്‍ നിക്ഷേപിക്കുമോ?
കിസാന്‍ വികാസ് പത്രയെക്കുറിച്ച് അറിയാത്തവരില്ല. പ്രശസ്തമായ പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതിയാണിത്. ഒമ്പതുവര്‍ഷവും നാലുമാസവുംകൊണ്ട് നിക്ഷേപിച്ച പണം ഇരട്ടിക്കും. അതായത് 50,000 രൂപ ഇപ്പോള്‍ നിക്ഷേപിച്ചെന്നിരിക്കട്ടെ, 112 മാസംകൊണ്ട് അത് ഒരു ലക്ഷം രൂപയായിട്ടുണ്ടാകും.
കര്‍ഷകരെ ലക്ഷ്യമിട്ട് 1998ലാണ് കേന്ദ്ര സര്‍ക്കാര്‍ ദീര്‍ഘകാല നിക്ഷേപ പദ്ധതിയായ കിസാന്‍ വികാസ് പത്ര അവതരിപ്പിച്ചത്. അവതരിപ്പിച്ച സമയത്ത് 8.4 ശതമാനംവരെ പലിശ നല്‍കിയിരുന്നു.
2014ല്‍ ചില മാറ്റങ്ങളോടെ പദ്ധതി വീണ്ടും അവതരിപ്പിച്ചു. കള്ളപ്പണം നിക്ഷേപിക്കുന്നത് തടയാന്‍ 50,000 രൂപയ്ക്കുമുകളിലുള്ള നിക്ഷേപത്തിന് തെളിവ് ഹാജരാക്കണമെന്ന വ്യവസ്ഥകൊണ്ടുവന്നു. 10 ലക്ഷത്തിനുമുകളിലാണ് നിക്ഷേപിക്കുന്നതെങ്കില്‍ വരുമാനത്തിന് തെളിവുകൂടി ഹാജരാക്കണം.
നിക്ഷേപ കാലാവധി
കാലാവധിയെത്തുംമുമ്പ് ആവശ്യമെങ്കില്‍ നിങ്ങള്‍ക്ക് നിക്ഷേപം പിന്‍വലിക്കാം. 30 മാസമെങ്കിലും പൂര്ത്തിയാക്കിയിരിക്കണമെന്നത് നിര്‍ബന്ധമാണ്.
പലിശ
2018ഒക്ടോബര്‍ ഒന്നുമതുല്‍ കിസാന്‍ വികാസ് പത്രയുടെ പലിശ 7.7 ശതമാനമാണ്. ഓരോ മൂന്നുമാസംകൂടുമ്പോഴും പലിശ നിരക്ക് പരിഷ്കരിക്കും. ഒക്ടോബറിന് മുമ്പ് 7.3 ശതമാനമായിരുന്നു പലിശ. 1000 രൂപയാണ് ചുരുങ്ങിയ നിക്ഷേപം. ആയിരം രൂപയുടെ ഗുണിതങ്ങളായാണ് നിക്ഷേപം സ്വീകരിക്കുക.
നികുതിബാധ്യത
കിസാന്‍ വികാസ് പത്രയിലെ നിക്ഷേപത്തിന് 80സി പ്രകാരമുള്ള നികുതിയിളവുകളൊന്നുമില്ല. നിക്ഷേപത്തില്‍നിന്നുള്ള മൂലധനനേട്ടത്തിനും നികുതിയിളവില്ല. കാലാവധിക്കുശേഷം നിക്ഷേപം പിന്‍വലിക്കുമ്പോള്‍ ടിഡിഎസ് കിഴിവ് ചെയ്യില്ല. ഓരോരുത്തരുടെയും നികുതി സ്ലാബിനനുസരിച്ച് ആദായ നികുതി നല്‍കണം.
ലോണ്‍
കിസാന്‍ വികാസ് പത്ര സര്ട്ടിഫിക്കറ്റിന്മേല് വായ്പ ലഭിക്കും. വായ്പയുടെ പലിശ നിരക്ക് താരതമ്യേന കുറവായിരിക്കും.
ആര്‍ക്ക് അനുയോജ്യം
റിസ്ക് എടുക്കാന്‍ ശേഷിയില്ലാത്ത നിക്ഷേപകര്‍ക്ക് അനുയോജ്യമാണ് കെവിപി. സര്‍ക്കാരിന്റെ പദ്ധതിയായതിനാല്‍ പൂര്‍ണമായും സുരക്ഷിതമാണ്. ബാങ്കുകള്‍ സ്ഥിര നിക്ഷേപ പദ്ധതികള്‍ക്ക് ഇത്രതന്നെ പലിശ നല്കുന്നതിനാല് ആദായത്തിന്റെ കാര്യത്തില്‍ ആകര്‍ഷകമല്ല.
content highlight: Kisan Vikas Patra
Leave a Reply
You must be logged in to post a comment.