കൊല്‍ക്കത്ത: ഐ ലീഗില്‍ കുതിപ്പ് ലക്ഷ്യമിട്ട് ഗോകുലം കേരള ഇന്ന് ഈസ്റ്റ് ബംഗാളിനെ നേരിടും. ടീം വിട്ട ഗ്രെനാഡ ദേശീയ ഫുട്ബോള്‍ താരവും മുന്‍ കേരള ബ്ലാസ്റ്റേഴ്സ് താരവുമായിരുന്ന അന്റോണിയോ ജെര്‍മന്‍ ഇല്ലാതെയാണ് ഗോകുലം ഇന്ന് ഈസ്റ്റ് ബംഗാളിനെതിരെ പോരിനിറങ്ങുന്നത്. വൈകീട്ട് അഞ്ചിന് കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.
ആറ് മത്സരങ്ങളില്‍ നിന്ന് ഒമ്പത് പോയിന്റുമായി പട്ടികയില്‍ ആറാം സ്ഥാനത്താണ് ഗോകുലം കേരള. എന്നാല്‍ ഇന്നത്തെ മത്സരം കൂടി ജയിച്ചാല്‍ നാല് ടീമുകളെ പിന്തള്ളി 12 പോയിന്റുമായി ഗോകുലം രണ്ടാം സ്ഥാനത്തേക്ക് കുതിക്കും. ആറ് മത്സരങ്ങളില്‍ നിന്ന് രണ്ട് ജയവും മൂന്ന് സമനിലയും ഒരു പരാജയവുമാണ് ടീമിന്റെ സമ്പാദ്യം. ഏഴ് മത്സരങ്ങളില്‍ നിന്ന് പതിനേഴ് പോയിന്റുമായി ചെന്നൈ സിറ്റിയാണ് പോയിന്റ് പട്ടികയില്‍ ഒന്നാമത്.
Original Article
Leave a Reply
You must be logged in to post a comment.