അഡ്ലെയ്ഡ്: ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് നേരിയ ലീഡ്. മൂന്നാം ദിനം ഓസീസിന്റെ മൂന്ന് വിക്കറ്റുകള്‍ കൂടി തെറിപ്പിച്ചാണ് ഇന്ത്യ 15 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് സ്വന്തമാക്കിയിരിക്കുന്നത്. മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തിയ ജസ്പ്രീത് ബുംറയും ആര് അശ്വിനുമാണ് ഓസീസിന്റെ തകര്‍ച്ചയ്ക്ക് വഴിയൊരുക്കിയത്.
മഴ തടസ്സപ്പെടുത്തിയ മൂന്നാം ദിനം ഏഴു വിക്കറ്റിന് 191 റണ്‍സെന്ന നിലയില്‍ ബാറ്റിങ് തുടങ്ങിയ ഓസീസിന് 44 റണ്‍സ് കൂടിയേ കൂട്ടിച്ചേര്‍ക്കാന്‍ കഴിഞ്ഞുള്ളൂ. ഇതിനിടെ ശേഷിക്കുന്ന മൂന്ന് വിക്കറ്റുകള്‍ കൂടി ഓസ്ട്രേലിയയ്ക്ക് നഷ്ടമായി. ഇന്ത്യക്ക് വേണ്ടി ബുംറ, ആര്. അശ്വിന് എന്നിവര്‍ മൂന്നും ഷമി, ഇശാന്ത് ശര്‍മ എന്നിവര്‍ രണ്ടും വിക്കറ്റ് വീഴ്ത്തി. ഓസീസ് എല്ലാവരും പുറത്തായതോടെ ലഞ്ചിന് പിരിയുകയും ചെയ്തു. ആദ്യ ഇന്നിങ്സില്‍ ഇന്ത്യ 250 റണ്‍സാണ് നേടിയത്.
Original Article
Leave a Reply
You must be logged in to post a comment.