Video: ബൗണ്ടറി കടക്കാതെ പന്ത് സിക്‌സറായ കഥ!
പെര്‍ത്ത്: ബൗണ്ടറി കടക്കാതെ സിക്സര്‍ നേടി സ്‌കോര്‍ച്ചേഴ്‌സ് താരം ആഷ്ടണ്‍ ടേണര്‍. വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടല്ലേ?
പക്ഷേ സത്യമാണ്. ബിഗ് ബാഷ് ടി20 ലീഗ് മത്സരത്തിനിടെയാണ് സംഭവം. പെര്‍ത്ത് സ്‌കോര്‍ച്ചേഴ്‌സും മെല്‍ബണ്‍ റെനഗേഡ്‌സും തമ്മിലായിരുന്നു മത്സരം.
പെര്‍ത്ത് സ്‌കോര്‍ച്ചേഴ്‌സ് ഇന്നിംഗ്‌സിന്‍റെ പന്ത്രണ്ടാം ഓവറില്‍ ഡാനിയല്‍ ക്രിസ്റ്റ്യന്‍റെ ആദ്യ പന്തില്‍ കൂറ്റന്‍ഷോട്ടിന് ശ്രമിച്ചതായിരുന്നു ആഷ്ടണ്‍ ടേണര്‍.
Turner hits the ROOF
Watch #BBL08 now on #FoxCricket pic.twitter.com/hTVT5CT9ay
— Fox Cricket (@FoxCricket) December 20, 2018
എന്നാല്‍, ബാറ്റിന്‍റെ ടോപ്പ് എഡ്ജില്‍ തട്ടി പന്ത് മുകളിലേക്കുയരുകയായിരുന്നു. സ്റ്റേഡിയത്തിന്‍റെ മേല്‍ക്കൂരയിലിടിച്ച് പന്ത് താഴേക്ക് വീഴുകയായിരുന്നു.
30 വാര വൃത്തത്തിന് തൊട്ടു പുറത്താണ് പന്ത് വന്നു വീണതെങ്കിലും അമ്പയര്‍മാര്‍ അത് സിക്‌സറായി വിധിക്കുകയായിരുന്നു.
Leave a Reply
You must be logged in to post a comment.