ന്യൂഡൽഹി: റിസര്‍വ് ബാങ്ക് ഗവര്‍ണർ ഉര്‍ജിത് പട്ടേൽ രാജിവച്ചു. തികച്ചും വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്ന് അദ്ദേഹം വ്യക്തമാക്കി. മൂന്ന് വരി മാത്രമാണ് അദ്ദേഹം രാജിക്കത്തിൽ പറഞ്ഞിരിക്കുന്നത്. മൂന്ന് സംസ്ഥാനങ്ങളുടെ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരാനിരിക്കുന്നതിന് തലേദിവസം വന്നിരിക്കുന്ന രാജി സര്‍ക്കാരിന് ഏറെ തിരിച്ചടിയായിരിക്കുകയാണ്.
നോട്ട് നിരോധനത്തനുശേഷം കേന്ദ്രസർക്കാരുമായുള്ള ബന്ധം വഷളായതിനെ തുടർന്ന് അദ്ദേഹം രാജിവയ്ക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. നരേന്ദ്ര മോദി സര്‍ക്കാരിൽ നിന്ന് ധനകാര്യ വകുപ്പുമായി ബന്ധപ്പെട്ട നാലാമത്തെ ഉന്നതനാണ് രാജിവയ്ക്കുന്നത്. കാലാവധി അവസാനിക്കും മുമ്പ് രാജിവയ്ക്കുന്ന ആദ്യത്തെ റിസര്‍വ് ബാങ്ക് ഗവര്‍ണറാണിദ്ദേഹം.
2019 സെപ്റ്റംബറിലായിരുന്നു അദ്ദേഹത്തിന്‍റെ കാലാവധി അവസാനിക്കേണ്ടിയിരുന്നത്. 2016 സെപ്റ്റംബര്‍ 4-നാണ് അദ്ദേഹം രഘുറാം രാജന് പിന്നാലെ ചുമതലയേറ്റത്. റിസര്‍വ് ബാങ്കിന്‍റെ അധികാരങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ കൈകടത്തുന്നതിനെതിരെ പൂര്‍ണ്ണ എതിര്‍പ്പ് അദ്ദേഹം മുമ്പ് അറിയിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നേരിട്ട് ബാങ്കുകളുടെ യോഗം വിളിച്ച് പലിശ ഉത്തരവിറക്കിയ സംഭവമായിരുന്നു അവസാനമായി ഇദ്ദേഹത്തെ പ്രകോപിപ്പിച്ചതെന്നാണ് വിവരം.
ആര്‍ബിഐയുടെ കരുതല്‍ ധനത്തില്‍ നിന്നും 3.6 ലക്ഷം കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. പക്ഷേ ഈ ആവശ്യം ആര്‍ബിഐ നിരസിച്ചിരുന്നു. ഇതേത്തുടര്‍ന്ന് കേന്ദ്രവുമായി തര്‍ക്കം മുറുകിയിരുന്നു. ഇതിനുപിന്നാലെയാണ് ഊര്‍ജിത് പട്ടേലിന്‍റെ രാജിയെന്നതും ഏറെ ശ്രദ്ധേയമാണ്.
Original Article
RBI Governor Resigns: RBI ഗവര്‍ണര്‍ ഉര്‍ജിത് പട്ടേൽ രാജിവച്ചു

Leave a Reply
You must be logged in to post a comment.