പ്രേക്ഷക പ്രതീക്ഷ വാനോളം ഉയർത്തുന്ന ചിത്രമാണ് മോഹൻലാലിൻ്റെ ഒടിയൻ. ഡിസംബർ 14ന് തീയേറ്ററുകളിലെത്താനിരിക്കുന്ന ഒടിയന് വേണ്ടി വൻ പ്രചാരണ പരിപാടികളാണ് നടക്കുന്നത്. എല്ലാ തീയേറ്ററുകളിലും ഒടിയൻ പ്രതിമകൾ, ഒടിയനായി മൊബൈൽ ആപ്പ്, സിം എന്നിവയും ഇറക്കിയിരുന്നു. എന്നാൽ ഇപ്പോൾ ഒടിയൻ ടീ ഷർട്ടുകളാണ് ആരാധകരുടെ മനം കവരാൻ എത്തിയിരിക്കുന്നത്.
ഒടിയൻ്റെ രൂപമാണ് ടിഷർട്ടിലുള്ളത്. ടീ ഷർട്ട് ആവശ്യമുള്ളവർക്ക് സിനി മീൽസ് വഴി ലഭ്യമാകുന്നതാണ്. ഒടിയൻ മൊബൈൽ കവറുകളും ലഭ്യമാണ്. ലോകമെമ്പാടും 4000ത്തോളം സ്ക്രീനിലാണ് ഒടിയൻ എത്തുന്നത്. ഒടിയൻ മാണഇക്യനായി മോഹൻലാൽ എത്തുന്ന ചിത്രത്തിലെ നായിക മഞ്ജു വാര്യരാണ്. ഇരുവരും ഒന്നിക്കുന്ന കൊണ്ടോരാം എന്ന ഗാനം തരംഗമായിരുന്നു. ആശീർ വാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്Original Article
Odiyan ഒടിയൻ മാണിക്യൻ ടീ ഷർട്ടുകൾ ഹിറ്റ്

Leave a Reply
You must be logged in to post a comment.