ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റം സ്വീകരിച്ച നോക്കിയ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണ്‍ നോക്കിയ 8.1 (Nokia 8.1) ഇന്ത്യയില്‍ അവതരിപ്പിച്ചു. ആമസോണില്‍ മാത്രമായി അവതരിപ്പിച്ച നോക്കിയ 8.1, ബജറ്റ് ഫോണുകള്‍ക്കും ആഢംബര ഫോണുകള്‍ക്കും ഇടയിലുള്ള വിടവില്‍ ചൂടപ്പമാകുമെന്നാണ് നോക്കിയ കരുതുന്നത്.
മിഡ്-റേഞ്ച് ഫോണ്‍ വിപണിയില്‍ എത്തുന്ന നോക്കിയ 8.1ന് 26,999 രൂപയാണ് നോക്കിയ ഇടുന്ന വില. 20 മെഗാപിക്സല്‍ മുന്‍ ക്യാമറയും 12,13 എംപി വീതമുള്ള ഡ്യുവല്‍ ക്യാമറയുമാണ് ഫോണിന്റെ സവിശേഷത. മികച്ച പെര്‍ഫോമന്‍സ് ഉറപ്പുവരുത്തുന്ന സീസ് ലെന്‍സാണ് ഫോണിലുള്ളത്. ഡിസംബര്‍ 21ന് വിപണിയില്‍ എത്തുമെന്ന് കരുതിയിരുന്ന ഫോണ്‍ ഒരുദിവസം മുന്‍പ് നോക്കിയ പുറത്തിറക്കിയിരിക്കുകയാണ്.
Nokia 8.1 പ്രധാനപ്പെട്ട സവിശേഷതകള്‍ എന്തൊക്കെയാണെന്ന് അറിയാം
Memory: 4 GB RAM + 64 GB
Display: 6.18 inces
Camera: Rear-12MP + 13MP,Front Camera: 20MP
Battery-3500 mAh
Processor-Octa core (2.2 GHz, Dual core, Kryo 360 + 1.7 GHz, Hexa Core, Kryo 360)
Display-IPS LCD, Corning Gorilla Glass v3
Rear Fingerprint Sensor
Dual SIM
Original Article
Leave a Reply
You must be logged in to post a comment.