അഡലെയ‍്‍ഡ്: ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ബാറ്റിങ് ആരംഭിച്ച ഓസ്ട്രേലിയക്ക് ഇന്ത്യക്കെതിരെ ബാറ്റിങ് തകർച്ച. 120 റൺസെടുക്കുന്നതിനിടെ അവർക്ക് അഞ്ച് വിക്കറ്റുകൾ നഷ്ടമായിരിക്കുകയാണ്. സ്പിന്നർ ആർ.അശ്വിനാണ് ഓസീസിൻെറ മുൻനിരയുടെ നട്ടെല്ലൊടിച്ചത്.
മാർക്കസ് ഹാരിസ്, ഉസ്മാൻ ഖ്വാജ, ഷോൺ മാർഷ് എന്നിവരെ അശ്വിൻ പുറത്താക്കി. ആരോൺ ഫിഞ്ചിനെ പൂജ്യത്തിന് മടക്കി അയച്ച് ഇശാന്ത് ശർമ്മയാണ് ഇന്ത്യക്ക് മികച്ച തുടക്കം സമ്മാനിച്ചത്. ജസ്പ്രീത് ബുംറ പീറ്റർ ഹാൻഡ്സ്കോമ്പിനെ മടക്കി അയച്ചു. നിലവിൽ ഓസീസ് 5 വിക്കറ്റ് നഷ്ടത്തിൽ 125 റൺസെടുത്തിട്ടുണ്ട്.
ഒന്നാം ഇന്നിംഗ്സില്‍ 250 റണ്‍സിന് ഇന്ത്യ പുറത്തായിരിക്കുകയാണ്. രണ്ടാം ദിനം ബാറ്റിംഗ് തുടര്‍ന്ന ഇന്ത്യക്ക് ഇന്നലത്തെ സ്കോറിനൊപ്പം ഒരു റണ്‍ പോലും അധികമായെടുക്കാനായില്ല.Original Article
India vs Australia Test: ഓസീസ് പതറുന്നു; അഞ്ച് വിക്കറ്റുകൾ നഷ്ടമായി

Leave a Reply
You must be logged in to post a comment.