Home » General » Page 2

Category: General

Post
സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍  ഇടിവ്.

സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ ഇടിവ്.

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണവില കുറഞ്ഞു. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഗ്രാമിന് 3,010 രൂപയും പവന് 24,080 രൂപയുമാണ് ഇന്നത്തെ സ്വര്‍ണ്ണനിരക്ക്. ആഗോളവിപണയിലും സ്വര്‍ണ്ണവിലയില്‍ കുറവുണ്ടായി. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ്ണത്തിന് ട്രോയ് ഒണ്‍സിന് (31.1ഗ്രാം)1,296 ഡോളറാണ് ഇന്നത്തെ നിരക്ക്.ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണ്ണനിരക്കാണ് ഇന്നലെ രേഖപ്പെടുത്തിയിരുന്നത്.

Post
ജപ്തി ഭയന്ന് ആത്മഹത്യ; അമ്മയുടെയും മകളുടെയും പോസ്റ്റുമോര്‍ട്ടം ഇന്ന്.

ജപ്തി ഭയന്ന് ആത്മഹത്യ; അമ്മയുടെയും മകളുടെയും പോസ്റ്റുമോര്‍ട്ടം ഇന്ന്.

തിരുവനന്തപുരം: നെയ്യാറ്റിന്‍കര മാരായമുട്ടത്ത് വീട് ജപ്തി ചെയ്യുന്നതിനുള്ള നടപടികള്‍ക്കിടെ തീകൊളുത്തി ആത്മഹത്യ ചെയ്ത അമ്മയുടേയും മകളുടേയും പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. അതേസമയം, ബാങ്ക് ജീവനക്കാരെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ മൃതദേഹങ്ങള്‍ സംസ്‌കരിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാര്‍. മകള്‍ മരിച്ചശേഷവും പണം ചോദിച്ച് ബാങ്ക് അധികൃതര്‍ വിളിച്ചിരുന്നെന്ന് ഗൃഹനാഥന്‍ ചന്ദ്രന്‍ പറഞ്ഞു. ഇന്നലെ വൈകിട്ട് അഞ്ചു മണിവരെ ബാങ്കിന്റെ അഭിഭാഷകന്‍ വിളിച്ചെന്നും ഫോണ്‍ രേഖകള്‍...

Post

തമിഴ്‌നാട്ടുകാരനായ ഹരീഷിന് കൃത്രിമ കാല്‍വേണം; സുഡാനിക്ക് ലഭിച്ച അഞ്ചുപേരുടെ അവാര്‍ഡുതുക ഹരീഷിന് നല്‍കും.

തമിഴ്‌നാട്ടുകാരനായ ഹരീഷിന് കൃത്രിമകാല്‍ വെക്കാന്‍ സുഡാനി ഫ്രം നൈജീരിയയുടെ അവാര്‍ഡ് തുകകള്‍ നല്‍കും. കുട്ടിക്കാലത്ത് ലോറി ഡ്രൈവറായ തന്റെ അച്ഛന്‍ കേരളത്തില്‍ നിന്ന് തമിഴ്‌നാട്ടിലെ വീട്ടിലെത്തുമ്പോഴെല്ലാം കേരളത്തെക്കുറിച്ച് പറയുന്നത് കേട്ടാണ് ഹരീഷിന് കേരളം കാണണമെന്ന ആഗ്രഹം ഉദിക്കുന്നത്. ഫുട്‌ബോള്‍ കളിക്കാരാനാകാനും ഹരീഷ് ആഗ്രഹിച്ചിരുന്നു. മകന്റെ കേരളം കാണണമെന്ന ആഗ്രഹത്തെ തുടര്‍ന്ന് ആ അച്ഛന്‍ മകനേയും കൂട്ടി ഇങ്ങോട്ട് പുറപ്പെട്ടു. പക്ഷേ ആ യാത്ര പാലക്കാട് വരേയെ എത്തിയുള്ളൂ. പാലക്കാടിനടുത്തുള്ള കുതിരാനില്‍വെച്ച് ലോറിമറിഞ്ഞു. അച്ഛന്‍ രക്ഷപ്പെട്ടെങ്കിലും ഹരീഷിന്റെ രണ്ടുകാലുകളും...

Post

വോട്ടിങ് മെഷീന്‍ അട്ടിമറി: ഒരു മണ്ഡലത്തിലെ അഞ്ച് ബൂത്തുകളില്‍ വി വിപാറ്റ് എണ്ണണം: സുപ്രീംകോടതി.

ന്യൂഡല്‍ഹി: വോട്ടിങ് മെഷീനുകളിലെ അട്ടിമറി തടയാന്‍ കൂടുതല്‍ വി വിപാറ്റ് രസീതുകള്‍ എണ്ണണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം മാനിച്ച് സുപ്രീംകോടതി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നിലവില്‍ എണ്ണുന്നതിനെ കാള്‍ അഞ്ച് ഇരട്ടി വി വിപാറ്റ് രസീതുകള്‍ എണ്ണാനാണ് സുപ്രീംകോടതി ഉത്തരവിട്ടിരിക്കുന്നത്. ഒരു അസംബ്ലി മണ്ഡലത്തിലെ ഒരു വി വി പാറ്റ് മെഷീനിലെ രസീതുകള്‍ ആണ് ഇപ്പോള്‍ എണ്ണുന്നത്. ഇത് അഞ്ച് മെഷിനുകള്‍ ആക്കാന്‍ ആണ് ഉത്തരവ്. പ്രതിപക്ഷത്തിന്റെ ആവശ്യം ബഹുമാനിക്കുന്നു എന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് പറഞ്ഞു. ലോക്‌സഭാ...

Post

ബാര്‍സ ചരിത്രത്തിലെ മികച്ച മൂന്ന് ഗോളും മെസിക്ക് സ്വന്തം.

ബാര്‍സിലോണ:സ്‌പെയിനിലെ ഏറ്റവും മികച്ച ക്ലബുകളിലൊന്നായ ബാര്‍സിലോണയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച ഗോളുകള്‍ പ്രവചിക്കാന്‍ ആരാധകര്‍ക്ക് അവസരമേകിയപ്പോള്‍ എല്ലാവര്‍ക്കും പറയാനുണ്ടായിരുന്നത് ലിയോ മെസി എന്ന ഇതിഹാസത്തെക്കുറിച്ച് മാത്രം. അഞ്ച് ലക്ഷത്തോളം ബാര്‍സ ആരാധകര്‍ പങ്കെടുത്ത വോട്ടെടുപ്പില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ വന്നത് മെസിയുടെ ഗോളുകള്‍. 2006-07 സീസണില്‍ കിംഗ്‌സ് കപ്പ് സെമി ഫൈനലില്‍ മെസി ഗറ്റാഫെക്കെതിരെ നേടിയ ഗോളാണ് മികച്ച ഗോളായി ഫാന്‍സ് തെരഞ്ഞെടുത്തത്. (ചിത്രം) സ്വന്തം ഹാഫില്‍ നിന്നും പന്തുമായി കുതിച്ച മെസി നാല് ഡിഫന്‍ഡര്‍മാരെയും പിന്നെ...

Post

ദുബായ് എയർപോർട്ട് നവീകരണം;കൊച്ചി കോഴിക്കോട് അടക്കം 41 സെർവീസുകൾ പുതിയ വിമാനത്താവളത്തിൽ നിന്ന്.

ദുബായ്: 42 സ്ഥലങ്ങളിലേക്കഉള്ള ദുബായ് സർവീസുകൾ അൽ മക്തൂം ഇന്റർനാഷണൽ എയർപോർട്ടിലേക്ക് മാറ്റും. കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് ഫ്ലൈറ്റ് സർവ്വീസുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. അറ്റകുറ്റപ്പണികൾക്കായി ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ റൺവേയുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചതിനെത്തുടർന്ന് ഈ സംവിധാനം,ഏപ്രിൽ 16 മുതൽ 45 ദിവസത്തേക്കുള്ള മാറ്റം പ്രാബല്യത്തിൽ വരും. അഹമ്മദാബാദ്, ചെന്നൈ, ഡൽഹി, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിലേക്ക് . അൽ മക്തൂം എയർപോർട്ടിൽ നിന്ന് ഈ കാലയളവിൽ സർവീസ് ആരംഭിക്കും. റൺവേയുടെ പുനരുദ്ധാരണത്തിനുശേഷം ദുബായ് അന്താരാഷ്ട്ര വിമാനത്താവളം മേയ് 30...

Post

കെ.എസ്.ആര്‍.ടി.സിയിലെ മുഴുവന്‍ താല്‍ക്കാലിക ഡ്രൈവര്‍മാരെയും പിരിച്ചുവിടണമെന്ന് ഹൈക്കോടതി

കൊച്ചി: കെ.എസ്.ആര്‍.ടി.സിയിലെ എംപാനല്‍ കണ്ടക്ടര്‍മാരെ പിരിച്ചുവിട്ടതിന് പിന്നാലെ 1565 എംപാനല്‍ ഡ്രൈവര്‍മാരെയും പിരിച്ചുവിടണമെന്ന് ഹൈക്കോടതി ഉത്തരവ്. എംപാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിട്ട് പി.എസ്.സി റാങ്ക് ലിസ്റ്റിലുള്ളവരെ നിയമിക്കണമെന്നാണ് ഹൈക്കോടതി ഉത്തരവ്. ഏപ്രില്‍ 30നകം ഉത്തരവ് നടപ്പാക്കണമെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. എംപാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിട്ട് തങ്ങള്‍ക്ക് നിയമനം നല്‍കണമെന്ന പി.എസ്.സി റാങ്ക് ലിസ്റ്റിലുള്ള ഡ്രൈവര്‍മാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. നേരത്തെ എംപാനല്‍ കണ്ടക്ടര്‍മാരെ പിരിച്ചുവിട്ട് പി.എസ്.സി റാങ്ക് ലിസ്റ്റിലുള്ളവരെ നിയമിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഉത്തരവ് വൈകിച്ചതിനെ തുടര്‍ന്ന്...

Post

ആഭ്യന്തര വകുപ്പ് നോക്കുകുത്തിയാവുന്നു: തലസ്ഥാനത്ത് 40 ദിവസത്തിനിടെ നടന്നത് ആറ് കൊലപാതകങ്ങള്‍

തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും കൊലപാതകം. കടയ്ക്കാവൂരിന് സമീപം വക്കത്ത് യുവാവിനെ കല്ലുകൊണ്ട് ഇടിച്ച് കൊലപ്പെടുത്തി. വക്കം റൈറ്റര്‍വിള സ്വദേശി കംസന്‍ എന്ന ബിനുവാണ് കൊല്ലപ്പെട്ടത്. പ്രതി സന്തോഷിനെ പൊലീസ് പിടികൂടി. നാല്‍പത് ദിവസത്തിനിടെ തലസ്ഥാനത്ത് നടക്കുന്ന ആറാമത്തെ കൊലപതകമാണിത്. വക്കത്ത് കണ്ണമംഗലം ക്ഷേത്രോത്സവത്തിനിടെ ഉത്സവപ്പറമ്പില്‍വെച്ച് ബിനുവും സന്തോഷും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാകുകയും ഏറ്റുമുട്ടല്‍ കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നു. ശനിയാഴ്ച രാത്രി ആയിരുന്നു കൊലപാതകം. വ്യക്തി വൈരാഗ്യത്തിന്റെ പേരില്‍ പ്രതി സന്തോഷ് ബിനുവിനെ കല്ലിനിടിച്ചു കൊലപ്പെടുത്തുകയായിരുന്നു. മരിച്ച ബിനു 2008ല്‍ പ്രതി...

Post

സന്ദേശം സിനിമയെ വിമര്‍ശിച്ചു; തിരക്കഥാകൃത്ത് ശ്യാം പുഷ്‌ക്കരനെതിരെ ഹരീഷ് പേരടി

  സന്ദേശം സിനിമക്കെതിരെ വിമര്‍ശനമുന്നയിച്ച യുവതിരക്കഥാകൃത്ത് ശ്യാം പുഷ്‌ക്കരനെതിരെ വിമര്‍ശനവുമായി നടന്‍ ഹരീഷ് പേരടി. അജ്ഞാത ശവം എറ്റെടുത്ത് ഹര്‍ത്താല്‍ നടത്തിയത് നടത്തിയത് അറിഞ്ഞില്ലേ എന്ന് ഹരീഷ് പേരടി ചോദിച്ചു. ഇതുതന്നെയാണ് സന്ദേശം സിനിമയുടെ രാഷ്ട്രീയെന്നും ഹരീഷ് പേരടി പറഞ്ഞു. സത്യന്‍ അന്തിക്കാട് -ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ പിറന്ന സന്ദേശം എന്ന ചിത്രത്തെക്കുറിച്ച് ശ്യാം പുഷ്‌ക്കരന്‍ തന്റെ വിയോജിപ്പ് തുറന്നു പറഞ്ഞിരുന്നു. സന്ദേശം എന്ന ചിത്രം യാതൊരു സന്ദേശവും നല്‍കുന്നില്ലെന്നും അതൊരു അരാഷ്ട്രീയ സിനിമയാണെന്നുമാണ് ശ്യാം പുഷ്‌ക്കരന്റെ അഭിപ്രായം....

Post

സാലയുടെ സോളോ; ലിവര്‍പൂളിന് മിന്നും ജയം

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ സതാംപ്ടണെതിരെ ലിവര്‍പൂളിന് കരുത്തുറ്റ ജയം. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ലിവര്‍പൂള്‍ സതാംപ്ടണെ തറപറ്റിച്ചത്. കളി തുടങ്ങി ആദ്യ പത്ത് മിനിറ്റിനുള്ളില്‍ തന്നെ ലിവര്‍പൂളിനെ ഞെട്ടിച്ച് സതാംപ്ടണ്‍ മുന്നിലെത്തുകയായിരുന്നു. ഒന്‍പതാം മിനിറ്റിൽ ഷെയ്ൻ ലോങിന്‍റെ ഗോളിലൂടെ സതാംപ്റ്റനാണ് ആദ്യം മുന്നിൽ എത്തിയത്.എന്നാല്‍ മുപ്പത്താറാം മിനുട്ടില്‍ ഗോള്‍ മടക്കി ലിവര്‍പൂള്‍ സമനില പിടിച്ചു. വാശിയേറിയ മത്സരത്തില്‍ പിന്നീടൊരിക്കലും ഗോള്‍ വഴങ്ങാതിരുന്ന ലിവര്‍പൂര്‍, തുടര്‍ച്ചയായ രണ്ട് ഗോളുകള്‍ കൂടി നേടിയതോടെ ജയവും പിടിച്ചടക്കി. 80-ാം മിനിട്ടിൽ മുഹമ്മദ്...