Home » General » Page 17

Category: General

Post
സ്ത്രീസമൂഹം സാമൂഹിക വിവേചനത്തിനെതിരെ പ്രതികരിക്കണം: നന്ദിതാ ദാസ്

സ്ത്രീസമൂഹം സാമൂഹിക വിവേചനത്തിനെതിരെ പ്രതികരിക്കണം: നന്ദിതാ ദാസ്

തിരുവനന്തപുരം: സാമൂഹിക വിവേചനത്തിനെതിരെ സ്ത്രീസമൂഹം പ്രതികരിക്കണമെന്ന് നടിയും സംവിധായികയുമായ നന്ദിതാ ദാസ്. ലിംഗഭേദം അടിസ്ഥാനമാക്കിയുള്ള സാമൂഹിക വിവേചനത്തിനെതിരെ വനിതകള്‍ ഒറ്റക്കെട്ടായി രംഗത്ത് വരണം. സ്ത്രീയും പരുഷനും തമ്മിലുള്ള മത്സരമല്ല വേണ്ടതെന്നും അവര്‍ ചൂണ്ടിക്കാട്ടി.
വിവേചനമുണ്ടായാല്‍ അതിന് എതിരെയുള്ള പ്രതികരണങ്ങളാണ് ഇവിടെ ആവശ്യം. രാജ്യാന്തര ചലച്ചിത്രമേളയുടെ 'ഇന്‍ കോണ്‍വെര്‍സേഷനില്‍' പങ്കെടുക്കവേയാണ് അവര്‍ ഇക്കാര്യം പറഞ്ഞത്.
നിര്‍മ്മാതാക്കള്‍ പ്രാധാന്യം നല്‍കുന്നത് അധോലോക നായകന്മാരെ കുറിച്ചുള്ള ചിത്രങ്ങള്‍ക്കാണ്. കലാമൂല്യമുള്ള ചിത്രങ്ങള്‍ നിര്‍മ്മിക്കാനിറങ്ങുന്നവര്‍ പ്രതിസന്ധിയിലാകുന്ന അവസ്ഥയാണ്. തൻ്റെ പുതിയ ചിത്രമായ 'മണ്ടോ' വാണിജ്യ സിനിമ അല്ലാത്തതിനാൽ തന്നെ നിര്‍മ്മാണ ഘട്ടത്തില്‍ ഏറെ പ്രതിസന്ധികള്‍ നേരിടേണ്ടി വന്നു.
ഇന്‍ഡോ പാക്കിസ്ഥാനി എഴുത്തുകാരനാണ് 'മണ്ടോ'. അദ്ദേഹത്തിൻ്റെ ജീവിതം ലോകം അറിയേണ്ടതാണെന്ന തിരിച്ചറിവില്‍ നിന്നാണ് ഈ സിനിമ പിറന്നതെന്നും നന്ദിത ദാസ് വ്യക്തമാക്കി.

Post
‘ഈ.മ.യൗ’ ഉള്‍പ്പടെ ആറ് മത്സര ചിത്രങ്ങള്‍ നാളെ പ്രദർശിപ്പിക്കും

‘ഈ.മ.യൗ’ ഉള്‍പ്പടെ ആറ് മത്സര ചിത്രങ്ങള്‍ നാളെ പ്രദർശിപ്പിക്കും

തിരുവനന്തപുരം: 63 പ്രദര്‍ശനങ്ങള്‍, 22 ചിത്രങ്ങളുടെ അവസാന പ്രദര്‍ശനം
ചലച്ചിത്രമേളയുടെ മൂന്നാം ദിനമായ നാളെ ആറ് മത്സര ചിത്രങ്ങളുള്‍പ്പടെ 63 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. മലയാളി സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'ഈ.മ.യൗ', മുസ്തഫ സയാരിയുടെ 'ദ ഗ്രേവ്‌ലെസ്സ്', താഷി ഗെയ്ല്‍റ്റ്‌ഷെൻ്റെ 'ദ റെഡ് ഫാലസ്', ലൂയിസ് ഒര്‍ട്ടേഗയുടെ 'എല്‍ ഏയ്ഞ്ചല്‍' എന്നിവയാണ് മത്സര ചിത്രങ്ങള്‍. ഈ ചിത്രങ്ങളുടെ ആദ്യ പ്രദര്‍ശനമാണ് നാളെ നടക്കുക.
ലോക സിനിമാ വിഭാഗത്തില്‍ മലയാളികളുടെ പ്രിയ സംവിധായകന്‍ കിം കി ഡൂക്കിൻ്റെ 'ഹ്യൂമന്‍ സ്‌പേസ് ടൈം ആൻ്റ് ഹ്യൂമന്‍', ക്രിസ്ത്യന്‍ പെറ്റ്‌സോള്‍ഡിൻ്റെ 'ട്രാന്‍സിറ്റ്', ഐവാന്‍ സംവിധാനം ചെയ്ത 'ജംപ്മാന്‍', യാന്‍ ഗോണ്‍സാലസിൻ്റെ 'നൈഫ് ഹാര്‍ട്ട്', ഹാന്‍സ് ബെര്‍മിംഗ്ഹറിൻ്റെ 'മിഡ്‌നൈറ്റ് റണ്ണര്‍' തുടങ്ങിയവ പ്രദര്‍ശിപ്പിക്കും.
ഗൗതം സൂര്യ സംവിധാനം ചെയ്ത 'സ്ലീപ്‌ലെസ്‌ളി യൂവേഴ്‌സ്', പി.കെ. ബിജുക്കുട്ടൻ്റെ 'ഓത്ത്', ജയരാജിൻ്റെ 'ഭയാനകം', വിപിന്‍ രാധാകൃഷ്‌ണൻ്റെ 'ആവേ മരിയട ഉണ..

Post
ഐഎഫ്എഫ്കെ 2018: കൂപ്പണ്‍ സമ്പ്രദായം നിര്‍ത്തലാക്കി

ഐഎഫ്എഫ്കെ 2018: കൂപ്പണ്‍ സമ്പ്രദായം നിര്‍ത്തലാക്കി

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയില്‍ കൂപ്പണ്‍ സമ്പ്രദായം നിര്‍ത്തലാക്കി. റിസര്‍വേഷന്‍ കഴിഞ്ഞുള്ള സീറ്റുകള്‍ക്കായി ഏര്‍പ്പെടുത്തിയിരുന്ന കൂപ്പണ്‍ സമ്പ്രദായമാണ് നിര്‍ത്തലാക്കിയിരിക്കുന്നത്. ചില സാങ്കേതിക കാരണങ്ങളാലാണ് കൂപ്പണ്‍ സമ്പ്രദായം നിര്‍ത്തലാക്കിയത്. അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു അറിയിച്ചതാണ് ഈ വിവരം.
ഇക്കുറിയാണ് റിസര്‍വേഷന്‍ കഴിഞ്ഞുള്ള സീറ്റുകള്‍ക്കായി കൂപ്പൺ സമ്പ്രദായം ഏര്‍പ്പെടുത്തിയത്. മുതിര്‍ന്ന പൗരന്മാരുടേയും പ്രതിനിധികളുടേയും അഭ്യര്‍ത്ഥന കണക്കിലെടുത്തായിരുന്നു നടപടി. ഇന്ന് തീയേറ്ററിലെ റിസര്‍വേഷനെ ച്ചൊല്ലി തര്‍ക്കമുണ്ടായിരുന്നു. +
മേളയുടെ പ്രധാനവേദികളിലൊന്നായ ടാഗോര്‍ തീയേറ്ററിലെ സീറ്റുകള്‍ നിറ‍ഞ്ഞതിന് ശേഷം എത്തിയവരെ പ്രവേശിപ്പിച്ചിരുന്നില്ല. ഇതേത്തുടർന്ന് ഒരു വിഭാഗം ഡെലിഗേറ്റുകള്‍ പ്രതിഷേധം അറിയ്ച്ചു. ഹൗസ് ഫുള്‍ ആയതിന് ശേഷം ആരെയും പ്രവേശിപ്പിക്കാന്‍ കഴിയില്ലെന്നും ഫയര്‍ ഫോഴ്‍സിന്‍റെ കര്‍ശന നിര്‍ദേശമുണ്ടെന്നുമായിരുന്നു ഉദ്യോഗസ്ഥര്‍ നൽകിയ വിശദീകരണം. തുടര്‍ന്നാണ് കൂപ്പണ്‍ സമ്പ്രദായം നിര്‍ത്തലാക്കിയത്.

Post
തൈക്കുടം ബ്രിഡ്ജിലെ ആ തടിയൻ ഗായകൻ്റെ മാറ്റം അമ്പരപ്പിക്കും

തൈക്കുടം ബ്രിഡ്ജിലെ ആ തടിയൻ ഗായകൻ്റെ മാറ്റം അമ്പരപ്പിക്കും

പ്രശസ്ത സംഗീത ബാൻ്റായ തൈക്കുടം ബ്രിഡ്ജിലെ ഒരാൾ ഇപ്പോൾ അടിമുടി ആളാകെ മാറിയിരിക്കുകയാണ്. ബാൻ്റിലെ അൽപം വലിയ മനുഷ്യനായിരുന്ന ഗോവിന്ദ് മേനോൻ തീര്‍ത്തും മാറിയാണ് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.
105 കിലോഗ്രാം ശരീരഭാരമുണ്ടായിരുന്ന ഗോവിന്ദ് മേനോൻ്റെ ഇപ്പോഴത്തെ ഭാരം 83 കിലോയാണ്. മുമ്പത്തെ ചിത്രവും ഭാരം കുറച്ചതിനു ശേഷമുള്ള ചിത്രവും ഗോവിന്ദ് ഫേസ്ബുക്കിലൂടെ പങ്കുവച്ചു. ഞെട്ടിക്കുന്ന മാറ്റമാണ് പ്രകടമായി കാണുന്നത്. ആറു മാസം കൊണ്ടാണ് ഗോവിന്ദ് ഈ മാറ്റം സാധ്യമാക്കിയത്.
കൃത്യമായ ഡയറ്റും ജിം ട്രെയിനിങ്ങുമാണ് ഇതിനായി ഗോവിന്ദ് പിന്തുടര്‍ന്നത്. ഇത് മറ്റെന്തിനേക്കാളും വലിയ നേട്ടമാണെന്ന് ഗോവിന്ദ് പറഞ്ഞു. ജീവിതത്തിൽ പുതിയൊരു യാത്രയ്ക്ക് ആരംഭം കുറിക്കുകയാണെന്നും ശരീരത്തിലുണ്ടാകുന്ന ചെറിയ മാറ്റം പോലും നിങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കുമെന്നും ഗോവിന്ദ് ഫേസ്ബുക്കിൽ കുറിച്ചു. എനിക്കിത് സാധിച്ചെങ്കിൽ നിങ്ങൾക്കും സാധിക്കുമെന്നും ഗോവിന്ദ് ഓര്‍മ്മിപ്പിക്കുന്നു.
തമിഴ് സിനിമാ മേഖലയിൽ തൻ്റേതായ സാന്നിധ്യം ഉറപ്പിക്കാൻ തൻ്റെ ആദ്യ തമിഴ് ചിത്രത്തിലൂടെ തന്നെ ഗായകനും വയലിനിസ്റ്റും ഗിറ്റാറിസ്റ്റുമായ ഗോവിന്ദിന് സാധിച്ചിരുന്നു. ..

Post
ഉമ്മയെ തേടിയുള്ള യാത്രയിലാണ് ഹമീദ് …!; ഇത് പൊളിക്കും

ഉമ്മയെ തേടിയുള്ള യാത്രയിലാണ് ഹമീദ് …!; ഇത് പൊളിക്കും

ടൊവീനോ തോമസിനെയും ഉര്‍വ്വശിയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ജോസ് സെബാസ്റ്റ്യൻ കഥയെഴുതി സംവിധാനം ചെയ്യുന്ന ‘എൻ്റെ ഉമ്മാൻ്റെ പേര്’ എന്ന ചിത്രത്തിൻ്റെ ടീസർ പുറത്തുവിട്ടു. ദുൽഖർ സൽമാനാണ് ടീസർ പുറത്തു വിട്ടത്.
'എൻ്റെ സഹോദരൻ ടൊവിനോയുടെ അടുത്ത ചിത്രമായ ‘എൻ്റെ ഉമ്മാൻ്റെ പേര്’ വളരെ സ്പെഷ്യലാകുമെന്ന ഉറപ്പ് നൽകുകയാണ്. ചിത്രത്തിൻ്റെ പേര് പോലും വളരെ സ്നേഹം ജനിപ്പിക്കുന്ന ഒന്നാണ്. റോക്ക് ഓൺ ടൊവി... ചിത്രത്തിൻ്റെ എല്ലാ അണിയറപ്രവര്‍ത്തകര്‍ക്കും ടൊവിനോയ്ക്കും എല്ലാ വിധ വിജയാശംസകളും നേരുന്നു.' ട്രെയിലര്‍ പങ്കുവെച്ചുകൊണ്ട് ദുൽഖര്‍ കുറിച്ചു.
ചിത്രത്തിൽ ടൊവിനോ അവതരിപ്പിക്കുന്ന കഥാപാത്രത്തിൻ്റെ അച്ഛൻ്റെ ഭാര്യമാരിൽ തന്നെ പ്രസവിച്ച ഉമ്മയെ തേടി നടക്കുന്നതായാണ് ട്രെയിലറിലുള്ളത്. ഈ ചിത്രത്തിലും ടൊവിനോയുടെ കഥാപാത്രം അനാഥനാണെന്നാണ് ട്രെയിലർ നൽകുന്ന സൂചന. ആൻ്റോ ജോസഫ് ഫിലിം കമ്പനി അല്‍ താരി മൂവീസുമായി ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിലെ ഗാനങ്ങൾക്ക് ഗോപി സുന്ദറാണ് ഈണം പകരുന്നത്. മാമുക്കോയ, സിദ്ദിഖ്, ശാന്തികൃഷ്ണ, ദിലീഷ് പോത്തൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സായി പ്രിയയാണ്..

Post
IFFK 2018 Review: ബ്ലാക്ക് ക്ലാന്‍സ്‍മാന്‍: കറുപ്പ് ഒരു നിറമല്ല

IFFK 2018 Review: ബ്ലാക്ക് ക്ലാന്‍സ്‍മാന്‍: കറുപ്പ് ഒരു നിറമല്ല

അമേരിക്ക എങ്ങനെയാണെന്ന ചോദ്യത്തിനുള്ള ഉത്തരങ്ങളായിരുന്നു കഴിഞ്ഞ വര്‍ഷം ജോര്‍ഡന്‍ പീല്‍ സംവിധാനം ചെയ്‍ത ഗെറ്റ് ഔട്ട്, ഡോണള്‍ഡ്‍ ഗ്രോവര്‍ പാടിയ -ദിസ് ഈസ് അമേരിക്ക- എന്നീ രണ്ട് സൃഷ്‍ടികള്‍. പീപ്പിള്‍ ഓഫ് കളര്‍ എന്ന് അമേരിക്ക വിശേഷിപ്പിക്കുന്ന കറുത്തവര്‍ഗക്കാരുടെ ജീവിതം ലോകത്തിലെ ഏറ്റവും വികസിതമായ രാജ്യത്ത് എങ്ങനെയാണ് എന്നതിന്‍റെ സൂചനകളായിരുന്നു മുന്‍പ് സൂചിപ്പിച്ച രണ്ട് സൃഷ്‍ടികളും.
കല, പ്രതിഷേധവും കൂടിയാണെന്ന് വിശ്വസിക്കുന്ന ഒരുപാട് അമേരിക്കന്‍ അഭിനേതാക്കളും കലാകാരന്മാരും ബാക്കിയുള്ളതുകൊണ്ടാണ് എപ്പോഴും പൗരാവകാശധ്വംസനങ്ങള്‍ എല്ലായിപ്പോഴും അവിടെ ചര്‍ച്ചയാകുന്നത്. അതിലെ ഏറ്റവും പുതിയ കണ്ണിയാണ് സ്പൈക്ക് ലീയുടെ ബ്ലാക്ക് ക്ലാന്‍സ്‍മാന്‍. നിരന്തരം കറുത്തവര്‍ഗക്കാരായ അമേരിക്കന്‍ പൗരന്മാര്‍ പോലീസ് അതിക്രമങ്ങളില്‍ കൊല്ലപ്പെടുകയും വലതുപക്ഷം ഉയര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്യുന്ന കാലത്ത് വെളിച്ചം കെടാതെ സംരക്ഷിക്കുകയാണ് സ്പൈക്ക് ലീ.
കറുത്തവര്‍ഗക്കാരനായ ഒരു പോലീസ് ഡിറ്റക്റ്റീവിന്‍റെ യഥാര്‍ഥ ജീവിതകഥയെ ആധാരമാക്കിയാണ് സ്പൈക്ക് ലീ സിനിമ സംവിധാനം ചെയ്‍തിരിക്കുന്നത്. ബയോഗ്രഫിയില്‍ ആവശ്യത്തിലധികം കഥ ചേര്‍ത്..

Post
ദുബായിൽ ചരിത്ര സന്ദർശനത്തിനൊരുങ്ങി മാർപാപ്പ

ദുബായിൽ ചരിത്ര സന്ദർശനത്തിനൊരുങ്ങി മാർപാപ്പ

അബുദാബി : ഫ്രാന്‍സിസ് മാര്‍പ്പാപ്പ അടുത്ത വര്‍ഷം യുഎഇ സന്ദ‍ർശിക്കാനൊരുങ്ങുന്നു. യു.എ.ഇ വിദേശകാര്യ മന്ത്രി ഷെയിഖ് അബ്ദുള്ള ബിന്‍ സായിദ് വത്തിക്കാനിലെത്തി ക്ഷണിച്ചതിനെത്തുട‍ർന്നാണ് മാ‍ർപാപ്പ ഗൾഫ് സന്ദ‍‍ർശിക്കാനൊരുങ്ങുന്നത്.
We welcome the news of Pope Francis' visit to the United Arab Emirates next February - a visit that will strengthen… https://t.co/YSHwgyZ6T4
— HH Sheikh Mohammed (@HHShkMohd) 1544095337000
മൂന്ന് മുതല്‍ അഞ്ച് വരെ നടക്കുന്ന ഇൻ്റ‍ർ‍നാഷണല്‍ ഇൻ്റ‍ർഫെയ്ത്ത് സമ്മേളനത്തിലും മതേതര സംവാദങ്ങള്‍ക്കും സമാധാന ചര്‍ച്ചകള്‍ക്കും പോപ്പിൻ്റെ സന്ദര്‍ശനം സഹായിക്കുമെന്ന് ഷെയിഖ് മുഹമ്മദ് ബിന്‍ റാഷിദ് വ്യക്തമാക്കി. ഫെബ്രുവരി മാസത്തിലായിരിക്കും പോപ്പിൻ്റെ സന്ദ‍ർശനം. ചരിത്ര സന്ദര്‍ശനത്തെ ആകാംഷയോടെ കാത്തിരിക്കുന്നുവെന്നും ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് ട്വിറ്ററില്‍ കുറിച്ചു

Post
അഷ്ടലക്ഷ്മീ പൂജയുടെ പ്രത്യേകതകൾ അറിയാം

അഷ്ടലക്ഷ്മീ പൂജയുടെ പ്രത്യേകതകൾ അറിയാം

ഹിന്ദു വിശ്വാസമനുസരിച്ച് വിഷ്ണു പത്നിയായ ലക്ഷ്മീ ദേവി സർവൈശ്വര്യത്തിൻ്റെ പ്രതീകമാണ്. ലക്ഷ്മീ ദേവിയുടെ അംശാവതാമായാണ് അഷ്ടലക്ഷ്മി സങ്കൽപ്പെത്തക്കുറിച്ച് പറയുന്നത്. ലക്ഷ്മിയുടെ എട്ടു ഭാവങ്ങളാണിതിൽ വ്യാഖാനിക്കപ്പെടുന്നത്. വൈകുണ്ഠത്തിൽ വിഷ്മു സമേതയായിരിക്കുന്ന ലക്ഷ്മിയാണ് ആദ്യലക്ഷ്മി.
ധാന്യലക്ഷ്മി ധന സമൃദ്ധിയുടെ പ്രതീകമാണ്. ധൈര്യവും ശക്തിയും പ്രദാനം ചെയ്യുന്നതാണ് ധൈര്യലക്ഷ്മി. ഉത്തമസന്താനങ്ങലെ പ്രധാനം ചെയ്യുന്ന ശക്തിയാണ് സന്താനലക്ഷ്മി. ജീവിത വിജയത്തിനും പ്രതിസന്ധിഘട്ടത്തിലും വിജയലക്ഷ്മിയെ പൂജിക്കാം. കയ്യിൽ താമരയും ഇരുവശത്ത് ആനകളുമായി പാലാഴി മഛനത്തിൽ ഉയർന്നു വന്ന അവതാരമാണ് ഗജ ലക്ഷ്മി. ഭക്ഷണവും ആരോഗ്യവും പ്രധാനം ചെയ്യുന്നതാണ് ധാന്യലക്ഷ്മി. അഷ്ടലക്ഷ്മീപ്രീതിക്കായി സന്ധ്യാസമയത്ത് അഷ്ടലക്ഷ്മീസ്തോത്രം വിളക്കിന് മുമ്പിൽ നിന്ന് ചെല്ലിയാൽ ഐശ്വര്യവും അനുഗ്രഹവും ധാരാളം ലഭിക്കുന്നു

Post
ബാറില്‍ മദ്യപിക്കാന്‍ എത്തിയയാള്‍ കൊല്ലപ്പെട്ട നിലയില്‍; സെക്യൂരിറ്റി ജീവനക്കാര്‍ കസ്റ്റഡിയില്‍

ബാറില്‍ മദ്യപിക്കാന്‍ എത്തിയയാള്‍ കൊല്ലപ്പെട്ട നിലയില്‍; സെക്യൂരിറ്റി ജീവനക്കാര്‍ കസ്റ്റഡിയില്‍

ബാറില്‍ മദ്യപിക്കാന്‍ എത്തിയയാള്‍ കൊല്ലപ്പെട്ട നിലയില്‍; സെക്യൂരിറ്റി ജീവനക്കാര്‍ കസ്റ്റഡിയില്‍ താമര..

Post
ദീപ നിഷാന്ത് വിധി നിർണയം നടത്തിയ ഉപന്യാസ മത്സരങ്ങളുടെ പുനർമൂല്യനിർണയം നടത്താൻ തീരുമാനം

ദീപ നിഷാന്ത് വിധി നിർണയം നടത്തിയ ഉപന്യാസ മത്സരങ്ങളുടെ പുനർമൂല്യനിർണയം നടത്താൻ തീരുമാനം

ആലപ്പുഴ: ദീപ നിശാന്ത്​ വിധി നിർണയം നടത്തിയ സംസ്​ഥാന സ്​കൂൾ കലോത്സവത്തിലെ ഉപന്യാസ മത്സരങ്ങളുടെ പുനർമൂല്യനിർണയം നടത്താൻ തീരുമാനം.​ കവിതാ മോഷണവുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടർന്നാണ് നടപടി. സംഭവത്തിൽ കെ.എസ്​.യു പരാതി നൽകിയിരുന്നു.13 അംഗ ഉന്നതാധികാര സമിതിയാണ്​ പു​നർമൂല്യനിർണയം നടത്തുക.
ഉപന്യാസ മത്സരങ്ങളുടെ മൂല്യനിർണയത്തിന്​ ദീപ നിശാന്ത്​ എത്തിയതിനെതിരെ സ്ഥലത്ത് പ്രതിഷേധമുയർന്നിരുന്നു. തുടർന്ന്​ ദീപയെയും മറ്റു രണ്ടു വിധികർത്താക്കളെയും സ്ഥലത്തു നിന്നു മാറ്റുകയും ദീപക്കെതിരെ പ്രതിഷേധിച്ച കെ.എസ്.യു പ്രവർത്തകരെ പൊലീസ്​ ബലമായി നീക്കം ചെയ്യുകയ​​ുമായിരുന്നു.