Home » General » Page 15

Category: General

Post
ജിഎസ്‍ടി നിരക്കുകള്‍ കുറയ്‍ക്കുമെന്ന് സൂചന നല്‍കി നരേന്ദ്ര മോദി

ജിഎസ്‍ടി നിരക്കുകള്‍ കുറയ്‍ക്കുമെന്ന് സൂചന നല്‍കി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: വിവിധ ഉല്‍പ്പന്നങ്ങളുടെ ചരക്കുസേവന നികുതി കുറയ്‍ക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. 30 വസ്‍തുക്കളുടെയെങ്കിലും ജിഎസ്‍ടി നിരക്ക് കുറയ്‍ക്കുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് നല്‍കുന്ന സൂചന.
എയര്‍ കണ്ടീഷണര്‍, ഡിഷ്‍വാഷര്‍, ഡിജിറ്റല്‍ ക്യാമറ തുടങ്ങിയ ഉല്‍പ്പന്നങ്ങളുടെ ജിഎസ്‍ടി കുറയും. ആഢംബര വസ്‍തുക്കള്‍ മാത്രമാകും ഇനിമുതല്‍ ഏറ്റവും ഉയര്‍ന്ന ജിഎസ്‍ടി നിരക്കായ 28 ശതമാനത്തിന്‍റെ പരിധിയില്‍ വരിക. ബാക്കിയുള്ള 99 ശതമാനം ഉല്‍പ്പന്നങ്ങളും പരമാവധി 18 ശതമാനംവരെ മാത്രം ജിഎസ്‍ടി നിരക്കില്‍ ഉള്‍പ്പെടുത്തും.
ശനിയാഴ്‍ച്ച ജിഎസ്‍ടി കൗണ്‍സില്‍ യോഗം ചേരുന്നുണ്ട്. കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് മേലുള്ള ജിഎസ്‍ടി കുറയ്‍ക്കാനും തീരുമാനമുണ്ടാകും. ജലസേചനത്തിനുള്ള സ്പ്രിംഗ്‍ളര്‍ പോലെയുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് 18 ശതമാനം ജിഎസ്‍ടി നിലവിലുണ്ട്. ഇത് ഇനിയും കുറയ്‍ക്കും. ഉയര്‍ന്ന സ്ലാബിലുള്ള ഉല്‍പ്പന്നങ്ങള്‍ ഇപ്പോള്‍ 35 ഇനമാണ്. ആദ്യമായി ജിഎസ്‍ടി ഏര്‍പ്പെടുത്തിയപ്പോള്‍ ഈ പട്ടികയില്‍ 226 ഉല്‍പ്പന്നങ്ങള്‍ ഉണ്ടായിരുന്നു.

Post
2 വര്‍ഷം മുന്‍പ് 16 കോടി; ഇത്തവണ "അണ്‍ സോള്‍ഡ്"

2 വര്‍ഷം മുന്‍പ് 16 കോടി; ഇത്തവണ "അണ്‍ സോള്‍ഡ്"

2 വര്‍ഷം മുന്‍പ് 16 കോടി; ഇത്തവണ "അണ്‍ സോള്‍ഡ്" ന്യൂഡല്‍ഹി: യുവി ആരാധകരെ നിരാശപ്പെടുത്തി ഒന്നാം ദിവസത്തെ ഐപിഎല്‍ ലേലം.
ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ ഒരു കാലത്തെ യുവരാജിനെ അവഗണിച്ച്‌ ഇത്തവണ ഐപിഎല്‍ ഫ്രാഞ്ചൈസി. കഴിഞ്ഞ കുറച്ച്‌ മാസങ്ങളായി മികച്ച ഫോമിലല്ലാത്ത യുവി ഇത്തവണ ധോണിയോടൊപ്പം ചെന്നൈ സൂപ്പര്‍ കിംഗ്സില്‍ എത്തുമെന്ന് സോഷ്യല്‍ മീഡിയയില്‍ അഭ്യൂഹങ്ങള്‍ പരക്കെയാണ് ഒന്നാം ദിവസം യുവി അവഗണിക്കപ്പെട്ടത്.
കഴിഞ്ഞ വര്‍ഷത്തെ ലേലത്തിൽ കിംഗ്സ് ഇലവൻ പഞ്ചാബ് ടീം യുവരാജിനെ ഉൾപ്പെടുത്തിയിരുന്നു.
യുവരാജ് സിംഗിന്‍റെ ഇത്തവണത്തെ അടിസ്ഥാന വില ഒരു കോടി രൂപയായിരുന്നു.
എന്നാല്‍ അടുത്ത റൗണ്ടില്‍ യുവിയെ ആരെങ്കിലും സ്വന്തമാക്കുമെന്നാണ് യുവി ആരാധകര്‍ കരുതുന്നത്. അത് മുന്‍ ഇന്ത്യന്‍ നായകന്‍ ധോണിയുടെ ചെന്നൈ ആണെങ്കില്‍ ആരാധകര്‍ക്ക് അത് ഇരട്ടി മധുരം.

Post
ആര്‍ബിഐ ഗവര്‍ണറുടെ അപ്രതീക്ഷിത രാജി; രൂപയുടെ മൂല്യം കൂപ്പുകുത്തി

ആര്‍ബിഐ ഗവര്‍ണറുടെ അപ്രതീക്ഷിത രാജി; രൂപയുടെ മൂല്യം കൂപ്പുകുത്തി

മുംബൈ: റിസേര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിൻ്റെ രാജി ഇന്നലെ രൂപയുടെ മൂല്യത്തിൽ ഇടിവുണ്ടാക്കി. ഇന്ത്യയുടെ കേന്ദ്ര ബാങ്കായ ആർ.ബി.ഐ.യുടെ ഗവർണറിൻ്റെ അപ്രതീക്ഷിത സ്ഥാനമൊഴിയൽ രൂപയ്ക്ക് കനത്ത ആഘാതമാണ് നൽകിയത്. തിങ്കളാഴ്ചത്തെക്കാൾ 110 പൈസയുടെ ഇടിവ് വരെ ഒരുവേള ഇന്ത്യൻ കറൻസി നേരിട്ടു. ഇതോടെ 72.42 രൂപ യുടെ മൂല്യം എന്ന നിലയിലേക്കെത്തി. രൂപയെ വൻ തകർച്ചയിലേക്ക് കൂപ്പുകുത്തുന്നതിൽ നിന്ന് തടയാൻ പൊതുമേഖലാ ബാങ്കുകൾ ഡോളർ വൻ തോതിലാണ് വിറ്റഴിച്ചത്. ഇന്ന് വ്യാപാര മണിക്കൂര്‍ ആരംഭിച്ചപ്പോഴും 35 പെസയുടെ ഇടിവിൽ രൂപയുടെ മൂല്യം യുഎസ് ഡോളറിനെതിരെ 72.20 എന്ന നിലയിലെത്തുകയും ചെയ്തിരുന്നു.
പുതിയ ആർ.ബി.ഐ. ഗവർണറെ ചൊവ്വാഴ്ച തന്നെ പ്രഖ്യാപിക്കുമെന്ന് കേന്ദ്ര ധനകാര്യ സെക്രട്ടറി എ.എൻ. ജാ പ്രസ്താവിക്കുകയും പുതിയ ഗവര്‍ണറെ പ്രഖ്യാപിക്കുകയും ചെയ്തതോടെ നഷ്ടം പകുതിയോളം നികത്താനായി എന്നതും ശ്രദ്ധേയമാണ്. തുടര്‍ന്ന് ഓഹരി വിപണി നേട്ടത്തിലേക്ക് തിരിച്ചെത്തിയതും രൂപയുടെ വിലത്തകർച്ചയെ പിടിച്ചുനിർത്തി.
ഒടുവിൽ രൂപയുടെ മൂല്യം ഡോളറിനെതിരെ 71.85 എന്ന നിലയിലാണ് ക്ലോസ് ചെയ്തത്. ഇത് തിങ്കളാഴ്ചത്തെക്കാൾ 53 പൈസയുടെ നഷ്ടമുണ്ടാ..

Post
ഓഹരി വിപണിയിൽ നേട്ടത്തോടെ തുടക്കമായി

ഓഹരി വിപണിയിൽ നേട്ടത്തോടെ തുടക്കമായി

മുംബൈ: വ്യാപാര വാരത്തിൻ്റെ മധ്യ ദിനത്തിൽ ഓഹരി വിപണിയിൽ നേട്ടത്തോടെ തുടക്കമായി. സെന്‍സെക്‌സ് 311 പോയന്റ് നേട്ടത്തില്‍ 35461ലെത്തിയപ്പോൾ നിഫ്റ്റി 95 പോയിൻ്റ് ഉയര്‍ന്ന് 10644ലിലുമെത്തിയാണ് വ്യാപാരം പുരോഗമിക്കുന്നത്. ആര്‍ബിഐ ഗവര്‍ണറായി ശക്തികാന്ത് ദാസിനെ നിയമിച്ചതിനെ തുടര്‍ന്ന് ബാങ്ക് ഓഹരികൾ മുഖ്യമായും നേട്ടമുണ്ടാക്കി. ബിഎസ്ഇയിലെ 1290 കമ്പനികളുടെ ഓഹരികള്‍ നേട്ടം കൊയ്തപ്പോൾ 301 ഓഹരികള്‍ നഷ്ടം നേരിട്ടു.
എച്ച്പിസിഎല്‍, ഡോ.റെഡ്ഡീസ് ലാബ്, ടൈറ്റന്‍ കമ്പനി,ബിപിസിഎല്‍, കോള്‍ ഇന്ത്യ, റിലയന്‍സ്, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടപ്പോൾ ബജാജ് ഓട്ടോ, ടാറ്റമോട്ടോഴ്‌സ്, ഹിന്‍ഡാല്‍കോ, ടാറ്റ സ്റ്റീല്‍, മാരുതി സുസുകി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഇന്ത്യ ബുള്‍സ് ഹൗസിങ്, യെസ് ബാങ്ക്, ഹീറോ മോട്ടോര്‍കോര്‍പ്, കൊട്ടക് മഹീന്ദ്ര, ഭാരതി എയര്‍ടെല്‍, സണ്‍ ഫാര്‍മ, എച്ച്‌സിഎല്‍ ടെക്, സിപ്ല, ഒഎന്‍ജിസി, എസ്ബിഐ, വേദാന്ത, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടം കൈവരിച്ചു.

Post
കണ്ണൂരിൽ നിന്ന് ചെന്നൈയിലേയ്ക്ക് ഗോ എയർ സർവീസ് ആരംഭിച്ചു

കണ്ണൂരിൽ നിന്ന് ചെന്നൈയിലേയ്ക്ക് ഗോ എയർ സർവീസ് ആരംഭിച്ചു

മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ചെന്നൈയിലേയ്ക്ക് ഗോ എയര്‍ സര്‍വീസ് ആരംഭിച്ചു. വൈകുന്നേരം 6.10ന് ചെന്നൈയിലേയ്ക്ക് പുറപ്പെടുകയും രാത്രി 9.20ഓടെ മടങ്ങിയെത്തുകയും ചെയ്യുന്ന തരത്തിലാണ് സര്‍വീസ്. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് സര്‍വീസുള്ളത്.
ബെംഗളുരു, ഹൈദരാബാദ് എന്നിവിടങ്ങളിലേയ്ക്കും നിലവിൽ ഗോ എയര്‍ സര്‍വീസ് നടത്തുന്നുണ്ട്. ഇതിനു പുറമെ ബെംഗളുരുവിലേയ്ക്ക് മറ്റൊരു സര്‍വീസ് കൂടി ആരംഭിക്കാനും ഗോ എയര്‍ പദ്ധതിയിടുന്നുണ്ട്. ചൊവ്വാഴ്ച രാവിലെ എയര്‍ ഇന്ത്യ എക്സ്പ്രസ് അബു ദാബിയിലേയ്ക്കും രാത്രി ദോഹയിലേയ്ക്കും സര്‍വീസ് നടത്തിയിരുന്നു.
ദോഹയിൽ നിന്ന് ആദ്യവിമാനത്തിൽ കണ്ണൂരിലെത്തിയ യാത്രക്കാര്‍ക്ക് ഖത്തര്‍ മട്ടന്നൂര്‍ ഏരിയാ സൃഹൃദവേദിയുടെ നേതൃത്വത്തിൽ സ്വീകരണമൊരുക്കി. മധുരം വിതരണം ചെയ്തും ബാൻഡ് മേളമൊരുക്കിയുമായിരുന്നു സ്വീകരണം. വായന്തോട്ടിലും യാത്രക്കാര്‍ക്ക് സ്വീകരണമൊരുക്കിയിരുന്നു.

Post
ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം

ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണി നഷ്ടത്തോടെ ആരംഭിച്ചു. ആര്‍ബിഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിൻ്റെ രാജിയും തിരഞ്ഞെടുപ്പ് ഫലങ്ങളിലെ അനിശ്ചിതത്വവും ഓഹരി വിപണിയെ സാരമായി ബാധിച്ചു. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫല സൂചനകള്‍ പുറത്ത് വന്നതിനെ തുടര്‍ന്ന് ഇന്ത്യന്‍ ഓഹരി വിപണിയില്‍ വന്‍ ഇടിവാണ് ഉണ്ടായിരിക്കുന്നത്.
സെന്‍സെക്‌സ് 505 പോയിൻറ് താഴ്ന്ന് 34456ലെത്തിയപ്പോൾ നിഫ്റ്റി 146 പോയിൻ്റ് ഇടിഞ്ഞ് നഷ്ടത്തില്‍ 10,341ലുമെത്തിയാണ് വ്യാപാരം പുരോഗമിക്കുന്നത്. ബിഎസ്ഇയിലെ 383 കമ്പനികളുടെ ഓഹരികള്‍ നേട്ടം കൈവരിച്ചപ്പോൾ 912 ഓഹരികള്‍ നഷ്ടം നേരിട്ടു.
അഞ്ച് സംസ്ഥാനങ്ങളിലെ പുറത്തുവന്ന തെരഞ്ഞെടുപ്പ് ഫല സൂചനകള്‍ ഇന്ത്യന്‍ ഓഹരി വിപണിയെ വലിയ തോതില്‍ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ടെന്ന് സാമ്പത്തിക രംഗത്തെ പ്രമുഖര്‍ വിലയിരുത്തി. ഏഷ്യന്‍ പെയിൻ്റ്സ്, ഐടിസി, വേദാന്ത,ബജാജ് ഓട്ടോ, ഹീറോ മോട്ടോര്‍കോര്‍പ്, ഇൻ്റസന്‍ഡ് ബാങ്ക്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ടാറ്റ സ്റ്റീല്‍,ടിസിഎസ്, പവര്‍ഗ്രിഡ്, ഐസിഐസിഐ ബാങ്ക്, ഒഎന്‍ജിസി, ആക്‌സിസ് ബാങ്ക്, വിപ്രോ, ടാറ്റാ മോട്ടോര്‍സ്, റിലയന്‍സ്, അദാനി പോര്‍ട്‌സ്, കൊട്ടക് മഹീന്ദ്ര, ഭാരതി എയര്‍ടെല്‍ എന്നീ കമ്പനികൾ നഷ്ടത്തില..

Post
കേരളത്തിലെ ജനസംഖ്യ 3.5 കോടി; മൊബൈൽ കണക്ഷൻ 4.3 കോടി

കേരളത്തിലെ ജനസംഖ്യ 3.5 കോടി; മൊബൈൽ കണക്ഷൻ 4.3 കോടി

കൊച്ചി∙ സംസ്ഥാനത്തിന്‍റെ ജനസംഖ്യ 3.5 കോടിയാണ്. എന്നാൽ മൊബൈൽ ഫോൺ കണക്ഷനുകളുടെ എണ്ണം 4.33 കോടിയും. ദൈവത്തിന്‍റെ സ്വന്തം രാജ്യമായ നമ്മുടെ കൊച്ചുകേരളത്തിലെ കണക്കാണിത്. സെപ്റ്റംബര്‍ മാസത്തിൽ ട്രായ് പുറത്തുവിട്ട കണക്കാണിത്. കേരളത്തിലെ ഇപ്പോഴുള്ള ജനസംഖ്യയെക്കാൾ ഒരുകോടിയിലേറെ അധികം മൊബൈൽ ഫോൺ കണക്‌ഷനുകള്‍ കൂടുതൽ.
ഐഡിയ, ബിഎസ്എൻഎൽ, വോഡഫോൺ സേവനദാതാക്കളേക്കാള്‍ ജിയോ, എയർടെൽ എന്നിവയ്ക്ക് വരിക്കാര്‍ കൂടിയിട്ടുമുണ്ട് പുതിയ കണക്കിൽ. റിലയൻസ് ജിയോയ്ക്ക് 1,78,192 വരിക്കാരോളമാണ് മുൻ കണക്ക് പ്രകാരം കൂടിയിരിക്കുന്നത്. എയർടെലിന് 7,030 വരിക്കാരും. സംസ്ഥാനത്തിൽ ഒരു ലക്ഷം ആളുകള്‍ മൊബൈൽ നമ്പർ പോർട്ടബിലിറ്റിക്ക് വേണ്ടി അപേക്ഷ നൽകിയിട്ടുമുണ്ട്.
ഇന്ത്യയിൽ ആകമാനം മൊബൈൽ ഫോൺ കണക്ഷനുകളുടെ എണ്ണം 116.93 കോടിയാണെന്നാണ് കണക്ക്. രാജ്യമൊട്ടാകെ നോക്കുമ്പോള്‍ ഒരു മാസത്തിന് മുമ്പുള്ളതിനേക്കാള്‍ 1.30 കോടി വരിക്കാരെ ജിയോയ്‍ക്ക് അധികമായി ലഭിച്ചതായാണ് കണക്കുകള്‍ പറയുന്നത്.