Author: News Desk

Post
നേപ്പാളില്‍ ബസ് അപകടം; മരണം 23 കവിഞ്ഞു

നേപ്പാളില്‍ ബസ് അപകടം; മരണം 23 കവിഞ്ഞു

നേപ്പാളില്‍ ബസ് അപകടം; മരണം 23 കവിഞ്ഞുകാഠ്മണ്ഡു: നേപ്പാളില്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന ബസ് അപകടത്തില്‍ 23 പേര്‍ മരിച്ചു. 15 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരുടെ നില ഗുരുതരമാണെന്നാണ് വിവരം.
ബസ് റോഡില്‍ നിന്നും 700 അടി താഴ്ചയിലുള്ള കൊക്കയിലേയ്ക്ക് മറിയുകയായിരുന്നു. കോളേജ് വിദ്യാത്ഥികളും അധ്യാപകരും അടങ്ങുന്ന സംഘമാണ് ബസിലുണ്ടായിരുന്നത്. പഠനയാത്രകഴിഞ്ഞ് ഡാംഗ് ജില്ലയില്‍ നിന്ന് ഗൊരാഹിയിലേക്ക് മടങ്ങുകയായിരുന്ന ബസാണ് കൊക്കയിലേക്ക് മറിഞ്ഞത്. നേപ്പാളിലെ കൃഷ്ണ സെന്‍ ലുക്ക്‌ പോളിടെക്നിക്കിലെ ബോട്ടണി വിദ്യാര്‍ഥികളാണ് അപകടത്തില്‍പെട്ടത്.
13 പുരുഷന്‍മാരുടേയും 2 സ്തീകളുടേയും മൃതദേഹം കണ്ടെടുത്തു. രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താന്‍ പ്രയാസമായതിനാല്‍ മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ട്. കാഠ്മണ്ഡുവില്‍ നിന്ന് 400 കിമീ അകലെയാണ് ബസ് അപകടം നടന്നത്.
അപകട മേഖലയായ ഇവിടം ഒറ്റപ്പെട്ടതും വിജനവുമായ സ്ഥലമാണ്‌. അതിനാല്‍ തന്നെ രക്ഷാപ്രവര്‍ത്തനത്തിന് ഏറെ താമസമെടുക്കുന്നുണ്ട്.

Post
വനിതാ മതിലിന് പണം ഖജനാവില്‍നിന്നുതന്നെ; ഇടക്കാല ഉത്തരവ് പുറത്ത്

വനിതാ മതിലിന് പണം ഖജനാവില്‍നിന്നുതന്നെ; ഇടക്കാല ഉത്തരവ് പുറത്ത്

വനിതാ മതിലിന് പണം ഖജനാവില്‍നിന്നുതന്നെ; ഇടക്കാല ഉത്തരവ് പുറത്ത് കൊച്ചി: വനിതാ മതിലിന് ഖജനാവില്‍നിന്ന..

Post
ടിക് ടോക്കില്‍ മാന്യത വേണ൦!!

ടിക് ടോക്കില്‍ മാന്യത വേണ൦!!

ടിക് ടോക്കില്‍ മാന്യത വേണ൦!!കോഴിക്കോട്: സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കുമ്പോള്‍ സഭ്യതയും മാന്യതയും പുലര്‍ത്തണമെന്ന് കേരളാ പോലീസ്.
പരസ്പരം അവഹേളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന ലൈവ് വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച സാഹചര്യത്തിലാണ് പോലീസിന്‍റെ മുന്നറിയിപ്പ്.
ജനപ്രിയ ലിപ് സിങ്ക് ആപ്പായ ടിക് ടോക്കിലൂടെയും വീഡിയോകള്‍ വ്യാപകമായി പ്രചരിച്ച സാഹചര്യത്തിലാണ് മുന്നറിയിപ്പ്.കേരളാ പൊലീസിന്‍റെ ഔദ്യോഗിക ഫേസ്ബുക്ക്‌ പേജിലൂടെയാണ് പൊലീസ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
കിളിനക്കോട് പ്രശ്‌നവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടികളെ അധിക്ഷേപിച്ച് പുറത്തിറങ്ങിയ വീഡിയോ, ചതിച്ച കാമുകനെ അസഭ്യം പറയുന്ന വീഡിയോ അങ്ങനെ തുടങ്ങിയ ചില വീഡിയോകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു.
അതിരുകടക്കുന്ന ഇത്തരം പ്രവണതകള്‍ കലുഷിതമായ സാമൂഹിക അവസ്ഥയാണ് സൃഷ്ടിക്കുന്നതെന്ന് പോലീസ് പറയുന്നു. നമ്മുടെ സോഷ്യല്‍ മീഡിയാ ഇടപെടലുകള്‍ ശ്രദ്ധയോടെയും പരസ്പര ബഹുമാനത്തോടെയുമാകട്ടെ എന്നും പോലീസ് നിര്‍ദേശം നല്‍കുന്നു.

Post
മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെബ്രുവരി മൂന്നാംവാരം വീണ്ടും യു.എ.ഇ. സന്ദര്‍ശിക്കും

മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെബ്രുവരി മൂന്നാംവാരം വീണ്ടും യു.എ.ഇ. സന്ദര്‍ശിക്കും

മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെബ്രുവരി മൂന്നാംവാരം വീണ്ടും യു.എ.ഇ. സന്ദര്‍ശിക്കും ദുബായ്: ഫെബ്രുവരി ..

Post
അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ ജേക്കബ് തോമസിനെ സര്‍വീസില്‍ പ്രവേശിപ്പിക്കേണ്ടെന്ന് സര്‍ക്കാര്‍

അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ ജേക്കബ് തോമസിനെ സര്‍വീസില്‍ പ്രവേശിപ്പിക്കേണ്ടെന്ന് സര്‍ക്കാര്‍

അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ ജേക്കബ് തോമസിനെ സര്‍വീസില്‍ പ്രവേശിപ്പിക്കേണ്ടെന്ന് സര്‍ക്കാര്‍തിരുവനന്തപുരം: അഴിമതിക്കേസില്‍ അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ ജേക്കബ് തോമസിനെ സര്‍വീസില്‍ പ്രവേശിപ്പിക്കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനം. ഒരു വര്‍ഷമായി സസ്‌പെന്‍ഷനിലായിരുന്ന ജേക്കബ് തോമസിനെ ഇന്നലെ വീണ്ടും സസ്‌പെന്‍ഡ് ചെയ്തിരുന്നു.
തുറമുഖ ഡയറക്ടറായിരിക്കെ ഉപകരണങ്ങള്‍ വാങ്ങിയതില്‍ അഴിമതിയുണ്ടെന്ന ധനകാര്യ വകുപ്പിന്‍റെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് ജേക്കബ് തോമസിനെതിരെയുള്ള വിജിലന്‍സ് അന്വേഷണം.
സസ്‌പെന്‍ഷന്‍ അന്യായമാണെന്നു ചൂണ്ടികാട്ടി അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ ജേക്കബ് തോമസ് സമീപിച്ചതോടെയാണ് സര്‍ക്കാരും നിലപാട് കടുപ്പിച്ചത്. അനുവാദമില്ലാതെ പുസ്തകമെഴുതി, അന്വേഷണത്തിലിരിക്കുന്ന കേസിന്‍റെ കാര്യങ്ങളടക്കം ഉള്ളടമാക്കിയ നടപടിയില്‍ അന്വേഷണ കമ്മീഷന്‍ നടപടികളും തുടരുകയാണ്.
ആവശ്യപ്പെട്ടിട്ടും ജേക്കബ് തോമസ് ഇതുവരെയും ഹാജരായില്ലെന്നു കമ്മീഷനും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അതേസമയം ജേക്കബ് തോമസിന്റെ സസ്‌പെന്‍ഷന്‍ കാലാവധി ഒരു വര്‍ഷം പൂര്‍ത്തിയായ സാഹചര്യത്തില്‍ സസ്‌പെന്‍ഷന്‍ നീട്ടാനുള്ള അനുമതിയ..

Post
സഞ്ജുവിന് ഇനി 'പബ്ലിക്കലി' ചാരുവിന്‍റെ കൈ പിടിക്കാം!!

സഞ്ജുവിന് ഇനി 'പബ്ലിക്കലി' ചാരുവിന്‍റെ കൈ പിടിക്കാം!!

സഞ്ജുവിന് ഇനി 'പബ്ലിക്കലി' ചാരുവിന്‍റെ കൈ പിടിക്കാം!!തിരുവനന്തപുരം: കേരള ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ വിവാഹിതനായി. തിരുവനന്തപുരം സ്വദേശി ചാരുലതയാണ് വധു.
വൈകിട്ട് സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമായി വിപുലമായ സൽക്കാര൦ ഒരുക്കിയിട്ടുണ്ട്. രജിസ്റ്റര്‍ ഓഫീസില്‍ നടന്ന ചെറിയ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
നീണ്ട അഞ്ച് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. മാര്‍ ഇവാനിയോസ് കോളേജിലെ പഠന കാലത്താണ് ഇരുവരും പ്രണയത്തിലായത്.
ഡല്‍ഹിക്കെതിരെ രഞ്ജി ട്രോഫിയില്‍ കേരളത്തിന്‍റെ തകര്‍പ്പന്‍ ജയത്തിന് ശേഷമാണ് സഞ്ജു വിവാഹ ഒരുക്കങ്ങളിലേക്ക് എത്തിയത്.
തിരുവനന്തപുരത്ത് നടന്ന രഞ്ജി മത്സരത്തില്‍ ഒരിന്നി൦ഗ്സിനും 27 റണ്‍സിനുമാണ് കേരളം വിജയം സ്വന്തമാക്കിയത്.
വിവാഹത്തിന് വീട്ടുകാർ സമ്മതം മൂളിയതോടെയാണ് ചാരുലതയ്ക്കൊപ്പമുള്ള ചിത്രത്തോടൊപ്പം പ്രണയവാർത്ത സഞ്ജു പരസ്യമാക്കിയത്.
കേരള ക്രിക്കറ്റ് ടീമിൽ അംഗമായ സഞ്ജു സാംസൺ, 2015 ജൂലൈയിൽ സിംബാബ്‍വെയ്ക്കെതിരായ ട്വന്‍റി-20 മൽസരത്തിലൂടെ ദേശീയ ടീം ജഴ്സിയിലും അരങ്ങേറി.
ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ്, ഡൽഹി ഡെയർഡെവിൾ..

Post
മരണാനന്തര ബഹുമതിയായി നഴ്‌സ് ലിനിക്ക് പദ്മശ്രീ നല്‍കണമെന്ന് കേരള എംപിമാര്‍

മരണാനന്തര ബഹുമതിയായി നഴ്‌സ് ലിനിക്ക് പദ്മശ്രീ നല്‍കണമെന്ന് കേരള എംപിമാര്‍

മരണാനന്തര ബഹുമതിയായി നഴ്‌സ് ലിനിക്ക് പദ്മശ്രീ നല്‍കണമെന്ന് കേരള എംപിമാര്‍ന്യൂഡല്‍ഹി: നിപ വൈറസ് ബാധിതരെ ശുശ്രൂഷിക്കുന്നതിനിടയിൽ മരണമടഞ്ഞ പേരാമ്പ്ര സർക്കാർ ആശുപത്രിയിലെ നഴ്‌സ് ലിനി പുതുശ്ശേരിക്ക് മരണാനന്തര ബഹുമതിയായി പദ്മശ്രീ നല്‍കണമെന്ന് കേരള എംപിമാര്‍ പ്രധാനമന്ത്രിയോട് അഭ്യര്‍ഥിച്ചു.
കെ.സി.വേണുഗോപാല്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, എം.കെ. രാഘവന്‍ എന്നിവര്‍ ഇക്കാര്യമാവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിനും കത്തുനല്‍കി. നിപ വൈറസ് ബാധിതരെ ശുശ്രൂഷിക്കുന്നതിനിടയിലാണ് പേരാമ്പ്ര സര്‍ക്കാര്‍ ആശുപത്രിയിലെ നഴ്‌സായ ലിനി മരണമടഞ്ഞത്.

Post
ശബരിമല ദര്‍ശനം: ആന്ധ്രാ സ്വദേശിനി എരുമേലിയില്‍ യാത്ര അവസാനിപ്പിച്ചു

ശബരിമല ദര്‍ശനം: ആന്ധ്രാ സ്വദേശിനി എരുമേലിയില്‍ യാത്ര അവസാനിപ്പിച്ചു

ശബരിമല ദര്‍ശനം: ആന്ധ്രാ സ്വദേശിനി എരുമേലിയില്‍ യാത്ര അവസാനിപ്പിച്ചുഎരുമേലി: ശബരിമല ദര്‍ശനത്തിന് എത്തിയ ആന്ധ്രാ സ്വദേശിനിയായ 43കാരി എരുമേലിയില്‍ യാത്ര അവസാനിപ്പിച്ചു. ഇരുമുടിക്കെട്ടുമായാണ് യുവതി വന്നത്. പ്രതിഷേധമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കോട്ടയത്ത് എത്തിയപ്പോള്‍ തന്നെ പൊലീസ് ഇവരെ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന്‍ ഇവര്‍ യാത്ര അവസാനിപ്പിക്കുകയായിരുന്നു.
നിലയ്ക്കല്‍ വരെ പോകുന്നുവെന്ന് സ്ത്രീ അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സുരക്ഷയില്‍ ഇവരെ എരുമേലിയിലെത്തിച്ചത്. എരുമേലിയില്‍ സ്ത്രീ യാത്ര അവസാനിപ്പിച്ചു. ഒപ്പം വന്ന 21 പേര്‍ നിലയ്ക്കലിലേക്ക് പോയി.
സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമല ദര്‍ശനത്തിന് നേരത്തെ എത്തിയിരുന്ന യുവതികളെ ബിജെപിയുടെ പിന്തുണയോടെ ശബരിമല കര്‍മ്മ സമിതിയുടെ നേതൃത്വത്തില്‍ തടഞ്ഞത് ശബരിമലയില്‍ സംഘര്‍ഷത്തിനിടയാക്കിയിരുന്നു. ഇതേ തുടര്‍ന്ന് പത്തനംതിട്ട കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യപിച്ചിരുന്നു.

Post
പിഴ ഈടാക്കൽ: പൊതുമേഖലാ ബാങ്കുകൾ നേടിയത് 10000 കോടി രൂപ

പിഴ ഈടാക്കൽ: പൊതുമേഖലാ ബാങ്കുകൾ നേടിയത് 10000 കോടി രൂപ

മുംബൈ: രാജ്യത്തെ വിവിധ പൊതുമേഖലാ ബാങ്കുകൾ ഉപഭോക്താക്കളിൽ നിന്ന് ഇടയാക്കിയത് പതിനായിരം കോടി രൂപ. സേവിങ്‌സ് അകൗണ്ടിൽ മിനിമം ബാലൻസ് നിലനിർത്താത്തവരിൽ നിന്നാണ് ബാങ്കുകൾ പണം തട്ടിയെടുത്തത്. സൗജന്യ സേവനത്തിന് പുറമെ എടിഎമ്മുകളിൽ നിന്ന് പണം പിൻവലിച്ചതിന് അധിക ചാർജ് ഈടാക്കിയതും ഇതിൽ ഉൾപ്പെടും. കഴിഞ്ഞ മൂന്നര വർഷത്തിനിടയിലാണ് ഇത്രയും ഭീമമായ തുക പൊതുമേഖലാ ബാങ്കുകൾ സ്വന്തമാക്കിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
ഈ കണക്കുകൾ വ്യക്തമാക്കുന്ന രേഖ കഴിഞ്ഞദിവസം പാർലമെന്റിൽ ധനകാര്യമന്ത്രാലയം സമർപ്പിച്ചു. 2012 ൽ മിനിമം ബാലൻസ് നിലനിർത്താത്തതിന് പിഴ ഈടാക്കുന്ന രീതി എസ്ബിഐ നിർത്തലാക്കിയിരുന്നു. എന്നാൽ, 2017 ൽ ആ നിയമം വീണ്ടും പ്രാബല്യത്തിൽ വന്നു. ജൻ ധൻ അകൗണ്ടുകളിൽ മിനിമം ബാലൻസ് നിലനിർത്തേണ്ട ആവശ്യം ഇല്ല. ധനകര്യ മന്ത്രാലയമാണ് ദിബിയേന്തു അധികാരി എംപിയുടെ ചോദ്യങ്ങൾക്ക് മറുപടി നൽകിയത്. മിനിമം ബാലൻസ് നിലനിർത്താത്തതിനുള്ള പിഴ എസ്ബിഐ കുറച്ചതായും ധനമന്ത്രാലയം രേഖകളിൽ കാണിക്കുന്നുണ്ട്.

Post
രാത്രി 11.30 യ്ക്കും ടോൾ പ്ലാസയില്‍ വന്‍ തിരക്ക്;കളക്ടര്‍ അനുപമ എത്തി ടോള്‍ബൂത്ത് തുറന്നു കൊടുത്തു

രാത്രി 11.30 യ്ക്കും ടോൾ പ്ലാസയില്‍ വന്‍ തിരക്ക്;കളക്ടര്‍ അനുപമ എത്തി ടോള്‍ബൂത്ത് തുറന്നു കൊടുത്തു

രാത്രി 11.30 യ്ക്കും ടോൾ പ്ലാസയില്‍ വന്‍ തിരക്ക്;കളക്ടര്‍ അനുപമ എത്തി ടോള്‍ബൂത്ത് തുറന്നു കൊടുത്തു പ..