Author: News Desk

Post
സൗദി എയർലൈൻസ് ബുധനാഴ്ച മുതൽ കരിപ്പൂരിലേക്ക് സർവീസ് ആരംഭിക്കും

സൗദി എയർലൈൻസ് ബുധനാഴ്ച മുതൽ കരിപ്പൂരിലേക്ക് സർവീസ് ആരംഭിക്കും

കോഴിക്കോട്: സൗദി എയർലൈൻസ് ബുധനാഴ്ച മുതൽ കരിപ്പൂരിലേക്ക് സർവീസ് ആരംഭിക്കും. ആദ്യ സർവീസ് ബുധനാഴ്ച പുലർച്ചെ 3.15ന് ജിദ്ദയിൽ നിന്ന് പുറപ്പെടും. ജിദ്ദയിൽ നിന്ന് ആഴ്ചയിൽ നാലും റിയാദിൽ നിന്ന് മൂന്നും സർവീസുകളാണ് ഉണ്ടാവുക.
നിലവിൽ തിരുവനന്തപുരം, കൊച്ചി, ഹൈദരാബാദ്, ദില്ലി, ബംഗളുരു, ലക്‌നൗ, മുംബൈ, ചെന്നൈ എന്നിവിടങ്ങളിലേക്ക് സൗദി എയര്‍ലെെന്‍സ് സർവീസ് നടത്തുന്നുണ്ട്.
ഈ വർഷം സൗദി എയർലൈൻസ് ആരംഭിച്ച നാലാമത്തെ നേരിട്ടുള്ള സർവീസാണ് കോഴിക്കോട്ടേക്ക്. ജിദ്ദ, റിയാദ് എന്നിവിടങ്ങളിൽനിന്ന് ഇടവിട്ട ദിവസങ്ങളിലാണ് കോഴിക്കോട്ടേക്ക് സർവീസ്.
ഇന്ത്യൻ സെക്റ്ററിൽ സൗദിക്ക് ഏറ്റവും കൂടുതൽ യാത്രക്കാരുള്ളത് കോഴിക്കോട്ടേക്കാണ്. ഹജ്ജ് - ഉംറ തീർത്ഥാടകരും ഇതിൽപ്പെടും.

Post
ഹിന്ദുക്കള്‍ ആദരിക്കപ്പെടണം, ഇതര മതസ്ഥരെ വിവാഹം ചെയ്യരുത്: വിവാദ പ്രസ്താവനകളുമായി ആര്‍എസ്എസ് നേതാവ്

ഹിന്ദുക്കള്‍ ആദരിക്കപ്പെടണം, ഇതര മതസ്ഥരെ വിവാഹം ചെയ്യരുത്: വിവാദ പ്രസ്താവനകളുമായി ആര്‍എസ്എസ് നേതാവ്

ഹിന്ദുക്കള്‍ ആദരിക്കപ്പെടണം, ഇതര മതസ്ഥരെ വിവാഹം ചെയ്യരുത്: വിവാദ പ്രസ്താവനകളുമായി ആര്‍എസ്എസ് നേതാവ് ..

Post

സനലിന്റെ കുടുംബം ജപ്തി ഭീഷണിയില്‍..! ഡിജിപി വാഗ്ദാനം ചെയ്ത ജോലി വാക്കാല്‍ ഒതുങ്ങിയോ.?

നെയ്യാറ്റിന്‍കര: നവംബര്‍ 5ന് ഡിവൈഎസ്പി കൊലപ്പെടുത്തിയ സനലിന്റെ കുടുംബം ഇന്ന് ദുരിതത്തിന്റെ കയത്തിലേക..

Post

വിവാഹ വാഗ്ദാനം നല്‍കി യുവതിയെ ലോഡ്ജില്‍ താമസിപ്പിച്ച് പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍

തൃശ്ശൂര്‍: തൃശ്ശൂരില്‍ വിവാഹ വാഗ്ദാനം നല്‍കി യുവതിയെ ലോഡ്ജില്‍ താമസിപ്പിച്ച് പീഡിപ്പിച്ച കേസില്‍ പ്ര..

Post

അനിയന്റെ കരളുമായി ജീവിക്കാനാകാതെ വിജു…ഹൃദയാഘാതത്തിന്റെ രൂപത്തില്‍ മരണം ജീവന്‍ കവര്‍ന്നു…

ഇടുക്കി: ഹൃദയാഘാതത്തിനെത്തുടര്‍ന്ന് യുവാവ് മരിച്ചു. കരള്‍മാറ്റ ശസ്ത്രക്രിയക്ക് വിധേയനായശേഷം വിശ്രമത്..

Post

കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ഇന്നു മുതല്‍ സൗദി എയര്‍ലൈന്‍സ് പറന്നിറങ്ങും..!

മലപ്പുറം: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വലിയ വിമാനങ്ങള്‍ക്ക് ഇന്ന് മുതല്‍ സര്‍വീസ് ത..

Post
എറണാകുളത്ത് ഇന്ന് രാവിലെ 9.30 മുതല്‍ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും

എറണാകുളത്ത് ഇന്ന് രാവിലെ 9.30 മുതല്‍ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും

കൊച്ചി: എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഇന്ന് രാവിലെ മുതല്‍ വൈദ്യുതി തടസ്സപ്പെടുമെന്ന് കെഎസ്‌ഇബി അറിയിച്ചു. കലൂര്‍ പരിധിയിലെ കറുകപ്പള്ളി പള്ളി, ജംഗ്ഷന്‍, മുല്ലോത്ത് റോഡ് എന്നിവിടങ്ങളില്‍ രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് രണ്ട് മണിവരെ വൈദ്യുതി മുടങ്ങും.
കൊറ്റുകുളം, ഔട്ട് ഏജന്‍സി, ചേമ്ബര്‍, ഇരുമ്ബിച്ചി, സ്റ്റാര്‍, സണ്‍റൈസ് അപാര്‍ട്ട്‌മെന്റ് , ജീവമാതാ എന്നിവിടങ്ങളില്‍ രാവിലെ 9.30 മുതല്‍ വൈകുന്നേരം അഞ്ച് മണിവരെയാണ് വൈദ്യുതി മുടങ്ങുക.
കണ്ണമാലി സെക്ഷനിലെ കണ്ടക്കടവ് മുതല്‍ ഇന്ത്യാ സീഫുഡ് വരെയുള്ള ഭാഗത്ത് രാവിലെ 9.30 മുതല്‍ വൈകുന്നേരം അഞ്ച് മണിവരെ വൈദ്യുി മുടങ്ങും.
വൈറ്റില സെക്ഷന്‍ പരിധിയിലുള്ള അമ്ബേലിപ്പാടം, ജൂനിയര്‍ ജനതാ റോഡ് കാച്ചപ്പള്ളി ലൈന്‍, കുഞ്ഞന്‍ബാവ റോഡ് എന്നിവിടങ്ങളില്‍ രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം വരെ വൈദ്യുതി വിതരണം തടസ്സപ്പെടും.

Post
ബസ് ജീവനക്കാരനെ മര്‍ദിച്ചു; ഇന്ന് പണിമുടക്ക്

ബസ് ജീവനക്കാരനെ മര്‍ദിച്ചു; ഇന്ന് പണിമുടക്ക്

കൊച്ചി: ബസ് ജീവനക്കാരനെ മര്‍ദിച്ച സംഭവത്തില്‍ പൊലീസ് നടപടി എടുക്കുന്നില്ലെന്ന് ആരോപിച്ച്‌ ബസ് തൊഴിലാളികള്‍ പണിമുടക്കുന്നു. കിഴക്കമ്ബലം, കരിമുകള്‍, പള്ളിക്കര മേഖലകളിലെ തൊഴിലാളികളാണ് പണിമുടക്കുന്നത്.
എറണാകുളം-മൂവാറ്റുപുഴ റൂട്ടിലോടുന്ന മരിയ ബസ് ജീവനക്കാരനെ മര്‍ദിച്ച സംഭവത്തില്‍ പൊലീസ് ഇതുവരെ നടപടി എടുത്തിട്ടില്ലെന്ന് ജീവനക്കാരുടെ സംഘടന ആരോപിച്ചു. ഇതില്‍ പ്രതിഷേധിച്ചാണ് ഈ മേഖലയില്‍ പണിമുടക്ക് നടത്തുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Post
ബന്ധു നിയമന വിവാദം: മന്ത്രി കെ ടി ജലീലിനെതിരെ കോടതിയെ സമീപിക്കുമെന്ന് യൂത്ത് ലീഗ്

ബന്ധു നിയമന വിവാദം: മന്ത്രി കെ ടി ജലീലിനെതിരെ കോടതിയെ സമീപിക്കുമെന്ന് യൂത്ത് ലീഗ്

മലപ്പുറം: ബന്ധു നിയമനത്തില്‍ മന്ത്രി കെ.ടി. ജലീലിനെതിരെ വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്‍കിയ പരാതിയിലെ മറുപടി കിട്ടിയാലുടന്‍ കോടതിയെ സമീപിക്കുമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ്. നിയമസഭയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ച പോലെ കോടതിയില്‍ രക്ഷപ്പെടാന്‍ ജലീലിനോ മുഖ്യമന്ത്രിക്കോ കഴിയില്ലെന്നും ഫിറോസ്‌ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
നിയമനത്തിലൂടെ സര്‍ക്കാരിന് ഒരു രൂപ പോലും നഷ്ടമുണ്ടായിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റാണ്. ജനറല്‍ മാനേജര്‍ തസ്തികയില്‍ ഒരുമാസത്തെ ശമ്ബളം മന്ത്രിയുടെ ബന്ധു കെ.ടി അദീബ് കൈപ്പറ്റിയിട്ടുണ്ട്. കൂടുതല്‍ നഷ്ടങ്ങളറിയാന്‍ അന്വേഷണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷന്‍ ജനറല്‍ മാനേജരായി മന്ത്രി കെ.ടി.ജലീലിന്റെ ബന്ധുവായ കെ.ടി.അദീബിനെ ഡെപ്യൂട്ടേഷനില്‍ നിയമിച്ചതില്‍ ക്രമവിരുദ്ധമായി ഒന്നുമില്ലെന്നും മന്ത്രി നിയമ ലംഘനമോ സത്യപ്രതിജ്ഞാലംഘനമോ നടത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു.
റൂള്‍സ് ഒഫ് ബിസിനസ് പ്രകാരം ഇത്തരം തസ്തികകളുടെ യോഗ്യത നിശ്ചയിക്കാന്‍ മന്ത്രിസഭയുടെ അനുമതി വേണ്ട. യു.ഡി.എഫ..