Author: News Desk

Post
ഇന്ത്യന്‍ താരങ്ങള്‍ പേടിത്തൊണ്ടന്മാരെന്ന് ഓസീസ് മാധ്യമം!

ഇന്ത്യന്‍ താരങ്ങള്‍ പേടിത്തൊണ്ടന്മാരെന്ന് ഓസീസ് മാധ്യമം!

ഇന്ത്യന്‍ താരങ്ങള്‍ പേടിത്തൊണ്ടന്മാരെന്ന് ഓസീസ് മാധ്യമം!മുംബൈ: ഇന്ത്യന്‍ താരങ്ങളെ പേടിത്തൊണ്ടന്മാരെന്ന് അഭിസംബോധന ചെയ്ത് ഓസീസ് മാധ്യമം.
ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പര നാളെ നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് താരങ്ങളെ രൂക്ഷമായി പരിഹസിച്ച് ഓസീസ് മാധ്യമം രംഗത്തെത്തിയിരിക്കുന്നത്.
ഇന്ത്യന്‍ താരങ്ങളുടെ ചിത്രങ്ങള്‍ക്കൊപ്പം ‘പേടിത്തൊണ്ടന്മാര്‍’ എന്ന വിശേഷണമാണ് തലക്കെട്ടായി പത്രം നല്‍കിയത്. ഇന്ത്യയ്ക്കാര്‍ക്ക് ബൗണ്‍സിനെ പേടിയാണെന്നും പേസ് ബൗളിംഗിന് മുന്നില്‍ തലകുനിക്കുമെന്നുമെല്ലാമാണ് പത്രം വാദിക്കുന്നത്.
സമൂഹ മാധ്യമങ്ങളില്‍ സ്‌ക്രീന്‍ ഷോട്ടുകള്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെ വലിയ വിമര്‍ശനമാണ് പത്രത്തിനെതിരെ ഓസ്‌ട്രേലിയയില്‍ ഉയരുന്നത്.
പര്യടനത്തിനെത്തിയ ഒരു ടീമിനോട് കാണിക്കുന്ന ഏറ്റവും മര്യാദകെട്ട പെരുമാറ്റമാണിതെന്നാണ് പ്രധാന വിമര്‍ശനം. ഇന്ത്യാ-ഓസ്‌ട്രേലിയ പരമ്പരയിലെ ആദ്യ ടെസ്റ്റിനാണ് നാളെ അഡ്‌ലെയ്ഡില്‍ തുടക്കമാവുന്നത്.
ഏഴു പതിറ്റാണ്ടിനിടെ ഒരു തവണ പോലും ഇന്ത്യയ്ക്ക് ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര സ്വന്തമാക്കാനായിട്ടില്ല. മൂന്ന് പരമ്പരകളില്‍ സമനില നേടിയതു മാത്രമാണ് ഇന്ത്യയുടെ മികച്ച ..

Post
കടമെടുത്ത ഗര്‍ഭപാത്രത്തില്‍ നിന്നും ആരോഗ്യമുള്ള കുഞ്ഞ്!

കടമെടുത്ത ഗര്‍ഭപാത്രത്തില്‍ നിന്നും ആരോഗ്യമുള്ള കുഞ്ഞ്!

കടമെടുത്ത ഗര്‍ഭപാത്രത്തില്‍ നിന്നും ആരോഗ്യമുള്ള കുഞ്ഞ്! ബ്രസിലിയ: മരിച്ച സ്ത്രീയുടെ ഗര്‍ഭപാത്രം സ്വീകരിച്ച യുവതി പൂര്‍ണ ആരോഗ്യമുള്ള കുഞ്ഞിനെ പ്രസവിച്ചു. ചരിത്രത്തിലാദ്യമായാണ് മരിച്ച സ്ത്രീയില്‍ നിന്ന് സ്വീകരിച്ച ഗര്‍ഭപാത്രത്തിലൂടെ കുഞ്ഞ് ജനിക്കുന്നത്.
രണ്ടര കിലോ ഗ്രാം ഭാരം വരുന്ന പെണ്‍കുഞ്ഞിനാണ് യുവതി ജന്മം നല്‍കിയത്. ബ്രസില്‍ സ്വദേശിയായ മുപ്പത്തിരണ്ടുകാരിയാണ് കുഞ്ഞിനെ പ്രസവിച്ചത്.
2016 സെപ്റ്റംബറിലാണ് യുവതി സ്‌ട്രോക്ക് വന്നു മരിച്ച 45കാരിയുടെ ഗര്‍ഭപാത്രം സ്വീകരിച്ചത്.
യൂണിവേഴ്‌സിറ്റി ഓഫ് സാവേ പോളോയിലെ ദാസ് ക്ലിനിക്കസ് ആശുപത്രിയില്‍ വെച്ച് നടന്ന 11 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് ഗര്‍ഭപാത്രം മാറ്റി വച്ചത്.
എം.ആര്‍.കെ.എച്ച് എന്ന ശരീരാവസ്ഥയോടെ ജനിച്ചയാളായിരുന്നു ഗര്‍ഭപാത്രം സ്വീകരിച്ച യുവതി. ജന്മനാ ഗര്‍ഭപാത്രം ഇല്ലാത്ത അവസ്ഥയാണ് എം.ആര്‍.കെ.എച്ച് അഥവാ മെയോര്‍ റൊക്കിസ്റ്റന്‍സി കെസ്റ്റര്‍ ഹൗസര്‍ സിന്‍ഡ്രോം.

ഐവിഎഫ് വഴിയുള്ള ആദ്യ ശ്രമത്തില്‍ തന്നെ യുവതി ഗര്‍ഭിണിയാകുകയും എട്ടാം മാസം (35 ആഴ്ചയും മൂന്നു ദിവസവും) സിസേറിയന്‍ വഴി പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയുമായിരുന്നു.
വന്ധ്യതമ..

Post
സ്വര്‍ഗത്തിലുള്ള പിതാവിന് അയച്ച കത്തിന് മറുപടി!

സ്വര്‍ഗത്തിലുള്ള പിതാവിന് അയച്ച കത്തിന് മറുപടി!

സ്വര്‍ഗത്തിലുള്ള പിതാവിന് അയച്ച കത്തിന് മറുപടി!ലണ്ടന്‍: ക്രിസ്മസ്, വിവാഹ വാര്‍ഷികം, ജന്മദിനം അങ്ങനെ ആഘോഷ ദിവസങ്ങളില്‍ പരസ്പരം ആശംസാകാര്‍ഡുകള്‍ അയക്കുന്നത് വിദേശ രാജ്യങ്ങളില്‍ പതിവാണ്.
ജേസ് എന്ന ഏഴ് വയസുകാരന്‍ മരിച്ചു പോയ തന്‍റെ പിതാവിന് അയച്ച പിറന്നാള്‍ സന്ദേശമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.
ബ്രിട്ടിഷ് കൊറിയര്‍ കമ്പനിയായ റോയല്‍ മെയിലിനാണ് ജേസ് കത്തയച്ചത്. പിതാവിനുള്ള ഈ പിറന്നാള്‍ ആശംസ സ്വര്‍ഗത്തിലേക്കെത്തിയ്ക്കാമോ, നന്ദി- ഇതായിരുന്നു ജേസിന്‍റെ കുറിപ്പ്.
ജേസിന്‍റെ ആഗ്രഹ പ്രകാരം അമ്മയായ ടെറി കോപ്ലാന്‍ഡ്‌ ഈ കത്ത് കമ്പനിയ്ക്ക് അയയ്ക്കുകയും ചെയ്തു. എന്നാല്‍, പ്രതികരണം പ്രതീക്ഷിക്കാതെ ടെറിയയച്ച ഈ കത്തിന് മറുപടിയെത്തി.
റോയല്‍ മെയിലിന്‍റെ അസിസ്റ്റന്‍റ് ഓഫീസ് മാനേജരായ സീന്‍ മില്ലിഗന്‍റേതായിരുന്നു ആ മറുപടി. നിങ്ങള്‍ പിതാവിനയച്ച കത്ത് യഥാസ്ഥലത്ത് എത്തിയിട്ടുണ്ട് എന്നറിയിക്കുന്നതായിരുന്നു കത്ത്.
ആകാശത്തുണ്ടായിരുന്ന നക്ഷത്രങ്ങളെയും മറ്റ് ക്ഷീരപഥ വസ്തുക്കളെയും മറികടന്ന് കത്ത് പിതാവിന്‍റെ കൈയിലെത്തിയ്ക്കാന്‍ ഏറെ പ്രയാസമായിരുന്നുവെന്നും മറുപടിയില്‍ പറയുന്നു.
മാത്രമല്ല, ഉപയോക..

Post
ഗംഭീര്‍ പാഡഴിച്ചു; ആശംസകള്‍ അറിയിച്ച് പ്രമുഖതാരങ്ങളും ബിസിസിഐയും‍!

ഗംഭീര്‍ പാഡഴിച്ചു; ആശംസകള്‍ അറിയിച്ച് പ്രമുഖതാരങ്ങളും ബിസിസിഐയും‍!

ഗംഭീര്‍ പാഡഴിച്ചു; ആശംസകള്‍ അറിയിച്ച് പ്രമുഖതാരങ്ങളും ബിസിസിഐയും‍!ന്യൂഡല്‍ഹി: പതിനാല് വര്‍ഷ൦ നീണ്ട കരിയറിനൊടുവില്‍ മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു.
ഇന്ത്യക്കായി 58 ടെസ്റ്റുകളും 147 ഏകദിനങ്ങളും 37 ടി20 മത്സരങ്ങളും താരം കളിച്ചിട്ടുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 10,324 റണ്‍സാണ് ഗംഭീറിന്‍റെ സമ്പാദ്യം. സമൂഹമാധ്യമങ്ങളിലൂടെയാണ് വിരമിക്കല്‍ തീരുമാനം താരം ആരാധകരെ അറിയിച്ചത്.
ഇന്ത്യ കിരീടമുയര്‍ത്തിയ 2011 ഏകദിന ലോകകപ്പ്, 2007 ടി20 ലോകകപ്പ് ഫൈനലുകളിലെ ഹീറോയായിരുന്നു ഈ ഇടംകൈയന്‍ ബാറ്റ്സ്‌മാന്‍.
ഏകദിന ലോകകപ്പില്‍ 97 റണ്‍സും ടി20 ലോകകപ്പില്‍ 75 റണ്‍സുമെടുത്ത് ടോപ് സ്‌കോററായ ഗംഭീറിന്‍റെ കരുത്തിലായിരുന്നു ഇന്ത്യയുടെ കിരീടധാരണം.
മുഹമ്മദ് കൈഫ്, പ്രഗ്യാന്‍ ഓജ, ഐസിസി തുടങ്ങിയ പ്രമുഖരെല്ലാം ഗംഭീറിന് ആശംസകള്‍ അറിയിച്ചുകൊണ്ട് ട്വീറ്റ് ചെയ്തു. ഗംഭീറിന്‍റെ ഐതിഹാസിക കരിയറിന് അഭിനന്ദനങ്ങള്‍ നേരുന്നതായി ബിസിസിഐ ട്വിറ്ററില്‍ കുറിച്ചു.
— BCCI (@BCCI) December 4, 2018
— Mohandas Menon (@mohanstatsman) December 4, 2018
— Robin Aiyuda Uthappa (@robbieuth..

Post
എന്തു വിലകൊടുത്തും ഇന്ത്യന്‍ സംസ്‌കാരം നിലനിര്‍ത്തുക: ആര്‍എസ്എസ് നേതാവ്

എന്തു വിലകൊടുത്തും ഇന്ത്യന്‍ സംസ്‌കാരം നിലനിര്‍ത്തുക: ആര്‍എസ്എസ് നേതാവ്

എന്തു വിലകൊടുത്തും ഇന്ത്യന്‍ സംസ്‌കാരം നിലനിര്‍ത്തുക: ആര്‍എസ്എസ് നേതാവ്ആഗ്ര: മതസ്പര്‍ദ്ധ ഉണ്ടാക്കുന്..

Post
പ്രളയ ദുരിതാശ്വാസം: അടിയന്തര പ്രമേയത്തിന് അവതരണാനുമതി; ഉച്ചയ്ക്കു ശേഷം ചര്‍ച്ച

പ്രളയ ദുരിതാശ്വാസം: അടിയന്തര പ്രമേയത്തിന് അവതരണാനുമതി; ഉച്ചയ്ക്കു ശേഷം ചര്‍ച്ച

പ്രളയ ദുരിതാശ്വാസം: അടിയന്തര പ്രമേയത്തിന് അവതരണാനുമതി; ഉച്ചയ്ക്കു ശേഷം ചര്‍ച്ച തിരുവനന്തപുരം: നവകേരള..

Post
ഭീഷണി കത്ത്; ശ്രീധരന്‍പിള്ള ഉള്‍പ്പെടെയുള്ളവരെ വധിക്കും!!

ഭീഷണി കത്ത്; ശ്രീധരന്‍പിള്ള ഉള്‍പ്പെടെയുള്ളവരെ വധിക്കും!!

ഭീഷണി കത്ത്; ശ്രീധരന്‍പിള്ള ഉള്‍പ്പെടെയുള്ളവരെ വധിക്കും!!കണ്ണൂര്‍: ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന്‍പിള്ള ഉള്‍പ്പെടെയുള്ളവരെ വധിക്കുമെന്ന്‍ ഭീഷണി കത്ത്. ബിജെപി കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിലാണ് തപാലില്‍ കത്ത് ലഭിച്ചത്.
ശോഭാ സുരേന്ദ്രന്‍, എ.എന്‍.രാധാകൃഷ്ണന്‍, ആര്‍എസ്എസ് നേതാവ് ഗോപാലന്‍കുട്ടി തുടങ്ങിയ നേതാക്കളെ വധിക്കുമെന്നും കത്തിലുണ്ട്. ചൊവ്വാഴ്ച രാവിലെയാണ് കത്ത് ലഭിച്ചത്.
ഇതുസംബന്ധിച്ച് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്കിയെന്ന് ബിജെപി. സംസ്ഥാന സെല്‍ കോ ഓര്‍ഡിനേറ്റര്‍ കെ.രഞ്ജിത്ത്, ജില്ലാ പ്രസിഡന്റ് പി.സത്യപ്രകാശ് എന്നിവര്‍ അറിയിച്ചു.

Post
രഹനയെ കസ്റ്റഡിയില്‍ വേണം; റിവ്യൂ പെറ്റീഷന്‍ ഇന്ന് പരിഗണിക്കും

രഹനയെ കസ്റ്റഡിയില്‍ വേണം; റിവ്യൂ പെറ്റീഷന്‍ ഇന്ന് പരിഗണിക്കും

രഹനയെ കസ്റ്റഡിയില്‍ വേണം; റിവ്യൂ പെറ്റീഷന്‍ ഇന്ന് പരിഗണിക്കുംപത്തനംതിട്ട: രഹന ഫാത്തിമയെ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് പൊലീസ് നല്‍കിയ റിവ്യൂ പെറ്റീഷന്‍ കോടതി ഇന്ന് പരിഗണിക്കും.
പത്തനംതിട്ട ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയാണ് പെറ്റീഷന്‍ പരിഗണിക്കുന്നത്.
രഹന ഫാത്തിമയെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന പൊലീസിന്‍റെ ആവശ്യം കോടതി നേരത്തെ തള്ളിയിരുന്നു.
പൊലീസിന് ജയിലില്‍ എത്തി രണ്ടു മണിക്കൂര്‍ ചോദ്യം ചെയ്യാവുന്നതാണെന്ന് അന്ന് കോടതി വ്യക്തമാക്കിയിരുന്നു.
അയ്യപ്പ ഭക്തരുടെ വികാരം വ്രണപ്പെടുത്തിയെന്ന കേസിലാണ് രഹനയെ പൊലീസ് അറസ്റ്റ് ചെയ്തത്.
കൊച്ചിയില്‍ നിന്നാണ് പത്തനംതിട്ട സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം രഹനയെ അറസ്റ്റ് ചെയ്തത്‌.
സമൂഹ മാധ്യമങ്ങളിൽ രഹന അയ്യപ്പ വേഷത്തിൽ ഇരിക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്തത് മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന് കാണിച്ചാണ് അറസ്റ്റ്.
തൃക്കൊടിത്താനം സ്വദേശി ആർ. രാധാകൃഷ്ണ മേനോൻ പത്തനംതിട്ട പൊലീസിന് നൽകിയ പരാതിയെ തുടർന്നായിരുന്നു നടപടി.
ശബരിമല ഹിന്ദുക്കളുടെ മാത്രം ആരാധനാലയമല്ലെന്നും അയ്യപ്പന്‍ ഹിന്ദുവല്ലെന്നും മറ്റുമുള്ള പരാമര്‍ശങ്ങളാണ് രഹന ഫെയ്‌സ്ബു..

Post
എഎന്‍.രാധാകൃഷ്ണന്‍റെ നിരാഹാര സമരം മൂന്നാം ദിവസത്തിലേക്ക്

എഎന്‍.രാധാകൃഷ്ണന്‍റെ നിരാഹാര സമരം മൂന്നാം ദിവസത്തിലേക്ക്

എഎന്‍.രാധാകൃഷ്ണന്‍റെ നിരാഹാര സമരം മൂന്നാം ദിവസത്തിലേക്ക് തിരുവനന്തപുരം: ബിജെപി ജനറല്‍ സെക്രട്ടറി എഎന്‍ രാധാകൃഷ്ണന്‍ സെക്രട്ടേറിയേറ്റിന് മുന്നില്‍ നടത്തുന്ന നിരാഹാര സമരം മൂന്നാം ദിവസത്തിലേക്ക്. കെ. സുരേന്ദ്രനെതിരായ കേസുകള്‍ പിന്‍വലിക്കുക, ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
15 ദിവസത്തിനകം ഇവ അംഗീകരിച്ചില്ലെങ്കില്‍ സമരം ശക്തമാക്കുമെന്ന് ബിജെപി നേതൃത്വം അറിയിച്ചിട്ടുണ്ട്. എഎന്‍ രാധാകൃഷ്ണന് ഐക്യദാര്‍ഢ്യവുമായി ഇന്ന് എന്‍ഡിഎയുടെ മുതിര്‍ന്ന നേതാക്കള്‍ സമരപ്പന്തലില്‍ എത്തും.
സുരേഷ് ഗോപി എംപി, ഒ.രാജഗോപാല്‍ എംഎല്‍എ, ചലച്ചിത്ര സംവിധായകന്‍ രാജസേനന്‍ എന്നിവര്‍ ഇന്നലെ സമരപന്തലിലെത്തി എ.എന്‍.രാധാകൃഷ്ണന് അഭിവാദ്യമര്‍പ്പിച്ചു.
സരോജ് പാണ്ഡെ എംപിയാണ് നിരാഹാര സമരം ഉദ്ഘാടനം ചെയ്തത്.
സിപിഐഎം നേതാക്കന്മാരുടെ കള്ളത്തരങ്ങള്‍ പുറത്തുകൊണ്ടു വന്നതിനാണ് കെ.സുരേന്ദ്രനെ കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടച്ചിരിയ്ക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള നിരാഹാര സമരത്തിന്‍റെ ഉദ്ഘാടന സമ്മേളനത്തില്‍ ആരോപിച്ചിരുന്നു.
ശബരിമല പ്രശ്‌നത്തില്‍ മൂന്..