Author: News Desk

Post
സിനിമ സീരിയില്‍ നടന്‍ കരകുളം ചന്ദ്രന്‍ അന്തരിച്ചു

സിനിമ സീരിയില്‍ നടന്‍ കരകുളം ചന്ദ്രന്‍ അന്തരിച്ചു

സിനിമ സീരിയില്‍ നടന്‍ കരകുളം ചന്ദ്രന്‍ അന്തരിച്ചുതിരുവനന്തപുരം: സിനിമ സീരിയില്‍ നടനും നാടക സംവിധായകനായ കരകുളം ചന്ദ്രന്‍ അന്തരിച്ചു. അറുപത്തിയെട്ടുവയസ്സായിരുന്നു. ഇന്നു പുലര്‍ച്ചെ ആശുപത്രിയിലായിരുന്നു അന്ത്യം. അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ ഏറെ നാളുകളായി ചികിത്സയിലായിരുന്നു. സംസ്‌കാരം ശനിയാഴ്ച തിരുവനന്തപുരത്തെ ശാന്തി കവാടത്തില്‍ വെച്ച് നടക്കും.
നടനായും സംവിധായകനായും തിളങ്ങിയ ഇദ്ദേഹം ഇതിനോടകം തന്നെ നൂറ് കണക്കിന് വേദികള്‍ പങ്കിട്ടുണ്ട്. നാടകത്തില്‍ മാത്രമല്ല സിനിമയിലും ടെലിവിഷന്‍ പരമ്പരകളിലും ഇദ്ദേഹം സജീവ സാന്നിധ്യമായിരുന്നു.
1986 ല്‍ പി ബക്കര്‍ സംവിധാനം ചെയ്ത ശ്രീനാരായണഗുരുവില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഇദ്ദേഹം സംവിധാനം ചെയ്ത ഈശ്വരന്റ് മേല്‍ വിലാസം, ഇവിടെ സ്വര്‍ഗ്ഗമാണ് എന്നീ നാടകങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.
സംസ്ഥാന സര്‍ക്കാരിന്റേയും സംഗീത നാടക അക്കാദമിയുടേയും നിരവധി അവാര്‍ഡുകള്‍ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. കൂടാതെ സമഗ്രസംഭാവനയ്ക്കുളള രാമു കാര്യാട്ട് പുരസ്‌കാരത്തിനും കരകുളം ചന്ദ്രന്‍ അര്‍ഹനായിട്ടുണ്ട്.

Post
‘എല്ലാവരും പൂജാരയെ പോലെയല്ല’; ഖ്വാജയെ പ്രകോപിപ്പിച്ച് പന്ത്

‘എല്ലാവരും പൂജാരയെ പോലെയല്ല’; ഖ്വാജയെ പ്രകോപിപ്പിച്ച് പന്ത്

അഡലെയ്ഡ്: ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള പരമ്പരകൾക്കിടെ ഗ്രൗണ്ടിലും പുറത്തും പ്രകോപനങ്ങൾ പതിവാണ്..

Post
ശശികലയുടെ അറസ്റ്റ്: എസ്.പിക്ക് വീഴ്ച പറ്റിയെന്ന് ഐ.ജിയുടെ റിപ്പോര്‍ട്ട്

ശശികലയുടെ അറസ്റ്റ്: എസ്.പിക്ക് വീഴ്ച പറ്റിയെന്ന് ഐ.ജിയുടെ റിപ്പോര്‍ട്ട്

ശശികലയുടെ അറസ്റ്റ്: എസ്.പിക്ക് വീഴ്ച പറ്റിയെന്ന് ഐ.ജിയുടെ റിപ്പോര്‍ട്ട് തിരുവനന്തപുരം: ശബരിമല വിഷയത്..

Post
ISL 2018: ജയിക്കാനുറച്ച് ബ്ലാസ്റ്റേഴ്സ് ഇന്ന് പൂനെ സിറ്റിക്കെതിരെ

ISL 2018: ജയിക്കാനുറച്ച് ബ്ലാസ്റ്റേഴ്സ് ഇന്ന് പൂനെ സിറ്റിക്കെതിരെ

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്‍റെ അഞ്ചാം സീസണില്‍ ജയമില്ലാത്ത തുടര്‍ച്ചയായ ഒമ്പത് മത്സരങ്ങള്‍ക്ക്..

Post
കണ്ണൂര്‍ വിമാനത്താവളം: ഉമ്മന്‍ ചാണ്ടിയേയും വിഎസിനേയും വിളിക്കാത്തത് അല്‍പത്തമെന്ന് ചെന്നിത്തല

കണ്ണൂര്‍ വിമാനത്താവളം: ഉമ്മന്‍ ചാണ്ടിയേയും വിഎസിനേയും വിളിക്കാത്തത് അല്‍പത്തമെന്ന് ചെന്നിത്തല

കണ്ണൂര്‍ വിമാനത്താവളം: ഉമ്മന്‍ ചാണ്ടിയേയും വിഎസിനേയും വിളിക്കാത്തത് അല്‍പത്തമെന്ന് ചെന്നിത്തല തിരുവന..

Post
ശബരിമല കേസ്: ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രന് ജാമ്യം

ശബരിമല കേസ്: ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രന് ജാമ്യം

ശബരിമല കേസ്: ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രന് ജാമ്യംകൊച്ചി: സന്നിധാനത്ത് സ്ത്രീയെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രന് ജാമ്യം. കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. രണ്ടു ലക്ഷം രൂപയുടെ ബോണ്ട്‌ കെട്ടിവെക്കണം, പാസ്പോർട്ട്‌ കോടതിയിൽ കെട്ടിവെക്കണം, അന്തിമ റിപ്പോർട്ട്‌ ഫയൽ ചെയ്യും വരെ പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുതെന്നും ഉപാധി.
കഴിഞ്ഞ ദിവസം കേസിൽ വാദം കേട്ട കോടതി സുരേന്ദ്രനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. തനിക്കെതിരെ നടന്നത് വ്യക്തി വിരോധം തീർക്കാനുള്ള നടപടിയാണെന്ന് സുരേന്ദ്രൻ കോടതിയെ അറിയിച്ചു. 21 ദിവസത്തെ ജയില്‍ വാസത്തിന് ശേഷമാണ് സുരേന്ദ്രന് ജാമ്യം ലഭിക്കുന്നത്.
15 കേസുകളാണ് സുരേന്ദ്രനെതിരെയുള്ളതെന്നാണ് മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചത്. എട്ട് കേസുകളില്‍ ജാമ്യം എടുക്കാതിരുന്നതിനെ തുടര്‍ന്നാണ് വാറന്റ് ആയതെന്നും മുഖ്യമന്ത്രി പറഞ്ഞു. വിവിധ പൊലീസ് സ്റ്റേഷനുകളില്‍ വ്യത്യസ്ത സമയങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത 15 കേസുകളിലെ അവസാനത്തെ കേസാണ് ചിത്തിര ആട്ട സമയത്തെ വധശ്രമക്കേസ്.

Post
കണ്ണൂര്‍ വിമാനത്താവളം: ഡിസംബര്‍ ഒമ്പതിന് തന്നെ ഗോ എയര്‍ സര്‍വീസുകള്‍

കണ്ണൂര്‍ വിമാനത്താവളം: ഡിസംബര്‍ ഒമ്പതിന് തന്നെ ഗോ എയര്‍ സര്‍വീസുകള്‍

കണ്ണൂര്‍ വിമാനത്താവളം: ഡിസംബര്‍ ഒമ്പതിന് തന്നെ ഗോ എയര്‍ സര്‍വീസുകള്‍മുംബൈ: കണ്ണൂര്‍ വിമാനത്താവളത്തിന്‍റെ ഉദ്ഘാടന ദിവസമായ ഡിസംബര്‍ ഒമ്പതിനു തന്നെ സര്‍വീസുകള്‍ തുടങ്ങുമെന്ന് വിമാന കമ്പനിയായ ഗോ എയര്‍.
കണ്ണൂരില്‍ നിന്ന് ബംഗളൂരുവിലേക്കും ഹൈദരാബാദിലേക്കും ചെന്നൈയിലേക്കും നേരിട്ടുള്ള വിമാന സര്‍വീസുകള്‍ തുടങ്ങുമെന്നാണ് അറിയിപ്പ്‍.
വ്യോമയാനമന്ത്രി സുരേഷ് പ്രഭു, മുഖ്യമന്ത്രി പിണറായി വിജയന്‍, വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹ എന്നിവര്‍ ചേര്‍ന്നാവും വിമാനത്താവളത്തിന്‍റെ ഉദ്ഘാടനം നിര്‍വഹിക്കുകയെന്നാണ് റിപ്പോര്‍ട്ട്‌.
ഉദ്ഘാടന ദിവസം ഡല്‍ഹിയില്‍നിന്ന് കണ്ണൂരിലേക്ക് പ്രത്യേക സര്‍വീസ് നടത്തുമെന്നും ഗോ എയര്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
സ്‌പൈസ് ജെറ്റും ഇൻഡിഗോയും ജനുവരി ആദ്യം മുതലാണ്‌ സർവീസ് നടത്തുക. ജനുവരിയോടെ പ്രധാനപ്പെട്ട എല്ലാ ഗൾഫ് രാജ്യങ്ങളിലേക്കും സർവീസ് നടത്താനാകുമെന്നാണ് പ്രതീക്ഷ.
ഗോ എയർ ഗൾഫ് സർവീസുകൾക്കു പുറമെ ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിലേക്ക് ഉഡാൻ സർവീസ് നടത്തും.
ഗോ എയര്‍ ആഭ്യന്തര സര്‍വീസ് നടത്തുന്ന 24ാമത്തെ വിമാനത്താവളമാവും കണ്ണൂര്‍. 1892 കോടി രൂപയാണ് വിമാന..