Author: News Desk

Post
ശബരിമല;  കോണ്‍ഗ്രസും യു.ഡി.എഫും സ്വീകരിച്ച നിലപാടിനാണ് പൊതുവില്‍ അംഗീകാരം ലഭിച്ചിരിക്കുന്നതെന്ന്: മുല്ലപ്പള്ളി

ശബരിമല;  കോണ്‍ഗ്രസും യു.ഡി.എഫും സ്വീകരിച്ച നിലപാടിനാണ് പൊതുവില്‍ അംഗീകാരം ലഭിച്ചിരിക്കുന്നതെന്ന്: മുല്ലപ്പള്ളി

കൊച്ചി : ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസും യു.ഡി.എഫും സ്വീകരിച്ച നിലപാടിനാണ് പൊതുവില്‍ അംഗീകാരം ലഭിച്ചിരിക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമാരുടെ എറണാകുളം ടൗണ്‍ ഹാളില്‍ നടന്ന മധ്യമേഖലാ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കോണ്‍ഗ്രസിന്റെ ഈ സമീപനത്തെ വിവിധ രംഗങ്ങളിലെ പ്രമുഖര്‍ അംഗീകരിക്കുകയും പ്രശംസിക്കുകയും ചെയ്യുന്നു. മാത്രമല്ല, സി.പി.എമ്മും ബി.ജെ.പിയും ശബരിമല പ്രശ്നത്തില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയും കള്ളകളി തുടരുകയും ചെയ്യുന്നത് അവര്‍ മനസിലാക്കുന്നുമുണ്ട്. ശബരിമല പ്രശ്നം മറ്റ് പ്രശ്നങ്ങളിന്‍ നിന്ന് ശ്രദ്ധതിരിക്കാന്‍ കഴിയുന്ന ഒന്നായി കരുതി അത് അനുഗ്രഹമായി കാണുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. കൂടാതെ,രാജ്യത്തിന്റെ ഏറ്റവും ഉയര്‍ന്ന ഭരണഘടനാ സ്ഥാപനങ്ങളെ നരേന്ദ്രമോദി സര്‍ക്കാര്‍ അവഗണിക്കുകയും വെല്ലുവിളിക്കുകയും ചെയ്യുന്നു. സുപ്രീംകോടതി, പാര്‍ലിമെന്റ്, റിസര്‍വ്വ് ബാങ്ക്, തെരഞ്ഞെടുപ്പ് കമ്മീഷന്‍, സി.ബി.ഐ എന്നിവയുടെ മഹത്വം ഇല്ലാതാകുന്ന നടപടികളാണ് ബി.ജെ.പി സര്‍ക്കാരിന്റേത്. മുസോളിനി, ഹിറ്..

Post
മന്ത്രി ബാലന്റെ സ്റ്റാഫ് അംഗത്തിന് സ്ഥിരം നിയമനം നല്‍കിയതില്‍ മന്ത്രി എ.കെ ബാലന്റെ കുറ്റകരമായ ഇടപെടലുണ്ടായിട്ടുണ്ടെന്ന് യൂത്ത് കോണ്‍ഗ്രസ്

മന്ത്രി ബാലന്റെ സ്റ്റാഫ് അംഗത്തിന് സ്ഥിരം നിയമനം നല്‍കിയതില്‍ മന്ത്രി എ.കെ ബാലന്റെ കുറ്റകരമായ ഇടപെടലുണ്ടായിട്ടുണ്ടെന്ന് യൂത്ത് കോണ്‍ഗ്രസ്

കൊച്ചി: സര്‍ക്കാര്‍ സ്ഥാപനമായ കിര്‍ത്താഡ്സില്‍ തന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിക്ക് റിസേര്‍ച്ച് അസിസ്റ്റന്റായി സ്ഥിര നിയമനം നല്‍കിയതില്‍ മന്ത്രി എ.കെ ബാലന്റെ കുറ്റകരമായ ഇടപെടലുണ്ടായിട്ടുണ്ടെന്നും, ഇതില്‍ വിജിലന്‍സ് അന്വേഷണം ആവശ്യമാണെന്നും, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് പറഞ്ഞു.മാത്രമല്ല, ഈ പ്രശ്നത്തില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വാര്‍ത്താ ലേഖകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മാത്രമല്ല, എ.കെ ബാലന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായ മണിഭൂഷനുള്‍പ്പെടെയുള്ളവര്‍ക്ക് കേരള സര്‍വീസ് ചട്ടത്തിലെ റൂള്‍ 39 അനുസരിച്ച് പ്രത്യേക ആനുകൂല്യത്തോടെ നിയമനം നല്‍കിയതായി കണ്ടെത്തിയിട്ടുണ്ട്. അടിയന്തര സാഹചര്യത്തില്‍ മാത്രം മന്ത്രിസഭയുടെ അനുമതിയോടെ വിനിയോഗിക്കേണ്ട റൂള്‍ ദുരുപയോഗപ്പെടുത്തിയാണ് ഇത്തരത്തില്‍ നിയമനം നല്‍കിയിരിക്കുന്നത്. ഇയാള്‍ മുന്‍പ് കരാര്‍ അടിസ്ഥാനത്തില്‍ കിര്‍ത്താഡ്സില്‍ (കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിസേര്‍ച്ച് ട്രെയിനിങ് ആന്‍ഡ് ഡെവലപ്െമന്റ് സ്റ്റഡീസ് ഫോര്‍ ഷെഡ്യൂള്‍ഡ് കാസ്റ്റ് ആന്‍ഡ്‌ട്രൈബ്സ്) ജോലി ചെയ്യുകയായിര..

Post
ദുരിതക്കയത്തില്‍ നിന്നും സംസ്ഥാന കലോത്സവ വേദിയിലേക്ക് എത്തിയ രശ്മി പഞ്ചഭൂതങ്ങളെ കോടതിയിലെത്തിച്ച് മോണോ ആക്ടില്‍ തിളങ്ങി

ദുരിതക്കയത്തില്‍ നിന്നും സംസ്ഥാന കലോത്സവ വേദിയിലേക്ക് എത്തിയ രശ്മി പഞ്ചഭൂതങ്ങളെ കോടതിയിലെത്തിച്ച് മോണോ ആക്ടില്‍ തിളങ്ങി

ആലപ്പുഴ : കലോത്സവ വേദിയില്‍ രശ്മി മോണോ ആക്ടില്‍ തിളങ്ങി നില്‍ക്കുന്നു. ദുരിതക്കയത്തില്‍ നിന്നും സംസ്ഥാന കലോത്സവ വേദിയിലേക്ക് എത്തിയ രശ്മി പഞ്ചഭൂതങ്ങളെ കോടതിയിലെത്തിച്ചാണ് മോണോ ആക്ടില്‍ തിളങ്ങിയിരിക്കുന്നത്. എന്നാല്‍ ഇങ്ങോട്ടേയ്ക്ക് വണ്ടി കയറിയപ്പോള്‍ രശ്മി രഘുനാഥിന്റെ ഏക ാഗ്രഹം എന്നത് അച്ഛനെ സങ്കടപ്പെടുത്തരുത് എന്നായിരുന്നു. എന്നാല്‍, ഇവിടെ ഇന്ന് കലോത്സവനഗരിയില്‍ രശ്മി തിളങ്ങുകയാണ്. മോണോ ആക്ടില്‍ ഹൈസ്‌ക്കൂള്‍ വിഭാഗത്തില്‍ എ ഗ്രേയ്ഡ് നേടിയപ്പോള്‍ രശ്മിയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. സന്തോഷം കൊണ്ടായിരുന്നു അത്.
കൊല്ലം വള്ളിക്കീഴ് ഗവണ്‍മെന്റ് ജി.എച്ച്.എസ് സ്‌ക്കൂള്‍ ഒമ്പതാംക്ലാസ്സ് വിദ്യാര്‍ത്ഥിയാണ് രശ്മി. മനുഷ്യന്റെ ദുരുപയോഗം കാരണം പഞ്ചഭൂതങ്ങള്‍ കോടതിയിലെത്തുന്ന ഭീകരമായ അവസ്ഥയാണ് രശ്മി അതിഗംഭീരമാര്‍ന്ന രീതിയില്‍ വേദിയില്‍ അവതരിപ്പിച്ചത്. അവതരണ മികവിനാല്‍ നിറഞ്ഞ കൈയ്യടിയും രശ്മി കരസ്ഥമാക്കിയാണ് വേദി വിട്ടത്. ഒടുവില്‍ വിജയവും ഇവള്‍ക്ക് തന്നെ സ്വന്തം. മൂന്നാം ക്ലാസ്സ് മുതല്‍ മോണോആക്ടില്‍ രശ്മി പരിശീലനം നടത്തുന്നുണ്ട്. 21-ാം വേദിയായ മുഹമ്മദന്‍സില്‍ ഹൈസ്‌ക്കൂള്‍ വിഭാഗം മോണോആക്ടില്‍ മകള്‍ രശ്മി പ്..

Post
കലോത്സവത്തില്‍ ശാസ്ത്ര ലോകത്ത് നിന്നൊരു വയലിന്‍ നാദം മുഴങ്ങി

കലോത്സവത്തില്‍ ശാസ്ത്ര ലോകത്ത് നിന്നൊരു വയലിന്‍ നാദം മുഴങ്ങി

ആലപ്പുഴ: കലോത്സവത്തില്‍ ശാസ്ത്ര ലോകത്ത് നിന്നൊരു വയലിന്‍ നാദം മുഴങ്ങി. പാണക്കാട് വൊക്കേഷണല്‍ ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ 10-ാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയായ ഭാവന കൃഷ്ണ എസ് പൈ വയലിന്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി എ ഗ്രേയ്ഡ് സ്വന്തമാക്കിയിരിക്കുകയാണ്. മാത്രമല്ല, വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ കടുത്ത ആരാധികയായ ഭാവന അധികമാരും ചെയ്യാത്ത വോക്കോ വയലിനും ചെയ്യും. തന്റെ ആഗ്രഹം ഐ എസ് ആര്‍ ഒയില്‍ ജോലി നേടുകയെന്നതാണെങ്കിലും, അങ്ങനെയൊരു ആഗ്രഹം നിറഞ്ഞ് നില്‍ക്കുന്നുണ്ടെങ്കിലും താന്‍ ഒരിക്കലും വയലിന്‍ വിട്ടു കളയാന്‍ ഒരുക്കമല്ലെന്നും, അത് എന്നും തന്റെ ജീവനോട് ചേര്‍ത്ത് പിടിക്കുമെന്നും ഭാവന പറഞ്ഞു.
(സ്വയം പാടി വയലിന്‍ വായിക്കുക) ഐ എസ് ആര്‍ ഒ ഉദ്യോഗസ്ഥനായ ജി.സുനില്‍ പൈയുടേയും അദ്ധ്യാപിക വി.കെ ശ്രീജയുടേയും മകളാണ് ഭാവന.ഏഴു വര്‍ഷമായി വയലിന്‍ പഠിക്കുന്ന ഭാവന കലോത്സവ വേദികള്‍ക്കു പുറമെ പുറത്തും വയലിന്‍ പരിപാടി അവതരിപ്പിക്കുന്നുണ്ട്. മാത്രമല്ല, അച്ഛനില്‍ നിന്നും ബാലപാഠങ്ങള്‍ അഭ്യസിച്ചു വളര്‍ന്ന ഭാവന ഇപ്പോള്‍ തിരുവനന്തപുരം എസ്.ആര്‍ രാജശ്രീ ടീച്ചറിന്റെ ശിക്ഷണത്തിലാണ്.

Post
കേരളത്തിലും രാജ്യത്ത് ആകെയും ജനം കോണ്‍ഗ്രസിനിനൊപ്പമെന്ന് ഉമ്മന്‍ ചാണ്ടി

കേരളത്തിലും രാജ്യത്ത് ആകെയും ജനം കോണ്‍ഗ്രസിനിനൊപ്പമെന്ന് ഉമ്മന്‍ ചാണ്ടി

കൊച്ചി : ജനം കോണ്‍ഗ്രസിനിനൊപ്പമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി.കേരളത്തിലും രാജ്യത്ത് ആകെയും ജനങ്ങള്‍ കോണ്‍ഗ്രസിന് അനുകൂലമായാണ് ചിന്തിക്കുന്നതെന്നാണ് ഉമ്മന്‍ ചാണ്ടി പ്രസ്താവിച്ചിരിക്കുന്നത്. സംസ്ഥാനത്ത് അടക്കം എല്ലായിടത്തും പുതിയ വിഷയങ്ങള്‍ ഉയര്‍ന്ന് വരുമ്പോള്‍ കോണ്‍ഗ്രസും യു.ഡി.എഫും ആണ് അധികാരത്തില്‍ ഉണ്ടാകേണ്ടതെന്ന് ജനം ആഗ്രഹിക്കുകയാണെന്നും,
കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമാരുടെ മധ്യമേഖലാ സമ്മേളനം എറണാകുളം ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്യ്ത് സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കുകയായിരുന്നു.
മാത്രമല്ല, നരേന്ദ്രമോദി വാഗ്ദാനം ചെയ്ത ഒന്നും ഇതുവരെയും പാലിക്കപ്പെട്ടിട്ടില്ലെന്നും, കൂടാതെ, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്മേല്‍ കേന്ദ്രസര്‍ക്കാര്‍ അവസാനമായി കൈക്കൊണ്ട തീരുമാനം യു.ഡി.എഫ് സര്‍ക്കാരിന്റെ തീരുമാനങ്ങളെയും നടപടികളെയും സാധൂകരിക്കുന്നതാണെന്നും അദ്ദോഹം പറഞ്ഞു. യു.ഡി.എഫ് നിയോഗിച്ച ഉമ്മന്‍.വി.ഉമ്മന്‍ സമിതി പരിശോധന നടത്തി ശുപാര്‍ശ ചെയ്ത തീരുമാനമാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗിക ഉത്തരവായി ഇറക്കിയിരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ കരട് വിജ്ഞാപനമായി നേരത്തെ ഇറക്കിയതും യു.ഡി.എഫ് നിലപ..

Post
ആണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസ്; യുവതി അറസ്റ്റില്‍

ആണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസ്; യുവതി അറസ്റ്റില്‍

ആണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസ്; യുവതി അറസ്റ്റില്‍ ചെന്നൈ: പതിനേഴുക..

Post
വിദ്യാര്‍ത്ഥികളുടെ വായ സെല്ലോടേപ്പുകൊണ്ട് ഒട്ടിച്ചു: അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍

വിദ്യാര്‍ത്ഥികളുടെ വായ സെല്ലോടേപ്പുകൊണ്ട് ഒട്ടിച്ചു: അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍

വിദ്യാര്‍ത്ഥികളുടെ വായ സെല്ലോടേപ്പുകൊണ്ട് ഒട്ടിച്ചു: അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍ ഗുരുഗ്രാം: വിദ്യാര..

Post
സ്വവര്‍ഗാനുരാഗികള്‍ക്ക് ഇലക്ട്രിക് ഷോക്ക് ചികിത്സ; ഡല്‍ഹിയിലെ ഡോക്ടര്‍ക്കെതിരെ കേസ്

സ്വവര്‍ഗാനുരാഗികള്‍ക്ക് ഇലക്ട്രിക് ഷോക്ക് ചികിത്സ; ഡല്‍ഹിയിലെ ഡോക്ടര്‍ക്കെതിരെ കേസ്

സ്വവര്‍ഗാനുരാഗികള്‍ക്ക് ഇലക്ട്രിക് ഷോക്ക് ചികിത്സ; ഡല്‍ഹിയിലെ ഡോക്ടര്‍ക്കെതിരെ കേസ് ന്യൂഡല്‍ഹി: സ്വവ..