റായ്പൂര്‍: ബോളിവുഡ് ചിത്രം കേദാര്‍നാഥിന് ഉത്തരാഖണ്ഡിലെ ഏഴ് ജില്ലകളില്‍ നിരോധനം. ത്രം ലൗവ് ജിഹാദ് പ്രോത്സാഹിപ്പിക്കുന്നുവെന്നാണ് സംഘപരിവാർ ആരോപണം. ഹിന്ദു മുസ്ലീം പ്രണയമാണ് പ്രമേയം. സുഷാന്ത് സിങ് രാജ്പുത്തും സാറാ അലി ഖാനുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
2015ലെ ഉത്തരാഖണ്ഡ് പ്രളയത്തിൻ്റെ പശ്ചാത്തലത്തിലാണ് ചിത്രം പുരോഗമിക്കുന്നത്. ക്രമസമാധാന നിലയും പരിഗണിച്ചാണ് നിരോദനമെന്ന് സംസ്ഥാന ടൂറിസം മന്ത്രി സത്പാല്‍ മഹാരാജ് പറഞ്ഞു. ചിത്രം നിരോധിച്ചില്ലെങ്കില്‍ പ്രക്ഷോഭം തുടങ്ങുമെന്ന് സന്യാസി സംഘടനയുടെ കേദാര്‍ സഭയുടെ അധ്യക്ഷന്‍ വിദോദ് ശുഭ മുന്നറിയിപ്പ് നൽകി. ഉയര്‍ന്ന ജാതിയിലുള്ള ഹിന്ദുമത വിശ്വാസിയായ നായികയും മുസ്‌ലിം ചുമട്ടുതൊഴിലാളിയായ നായകനും പ്രണയത്തിലാകുന്നതാണ് വിവാദ വിഷയമായത്. സിനിമ ഹിന്ദു വികാരത്തെ വ്രണപ്പെടുത്തുന്നതെന്നാണ് ആരോപണം
Breaking News:
പ്രിയദര്‍ശന്റെ മരക്കാര്‍ പോസ്റ്റ് പ്രൊഡക്ഷന്‍ അന്തിമ ഘട്ടത്തില്‍,ചിത്രം വൈകാതെ തീയറ്ററുകളിൽ .
കാര്‍ഡിഫില്‍ ഇംഗ്ലണ്ടിന് അഗ്നിപരീക്ഷ.
കേരളത്തിനോട് പിണക്കമില്ലാതെ മോദി; വരാണസിയും കേരളവും ഒരുപോലെ…
വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്ഷോയില്‍ അണിനിരന്നത് ആയിരങ്ങള്‍.
കേരള കോണ്‍ഗ്രസ് പിളര്‍പ്പിന്റെ വക്കില്‍.
സ്വകാര്യത ചോരുമോയെന്ന ഭയം; ഫേസ്ബുക്കിനെതിരെ സഹസ്ഥാപകന്‍ ക്രിസ് ഹ്യൂസ്.
വിശുദ്ധ ദിനരാത്രങ്ങളെ വരവേല്‍ക്കാനൊരുങ്ങി പ്രവാചക പട്ടണം.
ഗോഡ്സെ-ഭീകരവാദി പരാമര്‍ശം; കമല്‍ഹാസനെതിരെ ക്രിമിനല്‍ കേസ്.
മരണത്തിന് ഉത്തരവാദി ഭര്‍ത്താവും ബന്ധുക്കളും; അമ്മയുടേയും മകളുടേയും ആത്മഹത്യാകുറിപ്പ് പുറത്ത്.
സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ ഇടിവ്.
ജപ്തി ഭയന്ന് ആത്മഹത്യ; അമ്മയുടെയും മകളുടെയും പോസ്റ്റുമോര്‍ട്ടം ഇന്ന്.
തമിഴ്നാട്ടുകാരനായ ഹരീഷിന് കൃത്രിമ കാല്‍വേണം; സുഡാനിക്ക് ലഭിച്ച അഞ്ചുപേരുടെ അവാര്‍ഡുതുക ഹരീഷിന് നല്‍കും.
വോട്ടിങ് മെഷീന് അട്ടിമറി: ഒരു മണ്ഡലത്തിലെ അഞ്ച് ബൂത്തുകളില്‍ വി വിപാറ്റ് എണ്ണണം: സുപ്രീംകോടതി.
ബാര്‍സ ചരിത്രത്തിലെ മികച്ച മൂന്ന് ഗോളും മെസിക്ക് സ്വന്തം.
ദുബായ് എയർപോർട്ട് നവീകരണം;കൊച്ചി കോഴിക്കോട് അടക്കം 41 സെർവീസുകൾ പുതിയ വിമാനത്താവളത്തിൽ നിന്ന്.
കെ.എസ്.ആര്.ടി.സിയിലെ മുഴുവന്‍ താല്‍ക്കാലിക ഡ്രൈവര്‍മാരെയും പിരിച്ചുവിടണമെന്ന് ഹൈക്കോടതി
ആഭ്യന്തര വകുപ്പ് നോക്കുകുത്തിയാവുന്നു: തലസ്ഥാനത്ത് 40 ദിവസത്തിനിടെ നടന്നത് ആറ് കൊലപാതകങ്ങള്‍
സന്ദേശം സിനിമയെ വിമര്‍ശിച്ചു; തിരക്കഥാകൃത്ത് ശ്യാം പുഷ്ക്കരനെതിരെ ഹരീഷ് പേരടി
സാലയുടെ സോളോ; ലിവര്‍പൂളിന് മിന്നും ജയം
Author: News Desk
കേദാര്‍നാഥിന് ഉത്തരാഖണ്ഡിൽ നിരോധനം
മാമൻ്റെയും കുഞ്ഞാവയുടെയും കുസൃതിക്കഥകളുമായി ‘കുട്ടിമാമ’
ഇന്ന് 'പെങ്ങളുടെ മക്കളും പത്തിമാമനും' ട്രോളുകളിലെ സ്ഥിരംകാഴ്ചകളാണ്. ഇതേ ആശയം പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് ദൃശ്യാവിഷ്കരിച്ച് എത്തുകയാണ്. 'കുട്ടിമാമ' എന്ന പേരിൽ ഒരുക്കിയിരിക്കുന്ന വെബ് സീരീസിന് നാളെ തുടക്കമാകും. സുഹൃത്തുക്കൾ ചേര്‍ന്ന് ഒരുക്കിയ പ്രൊഡക്ഷൻ കമ്പനി ആയ ആഡ് ലാബ് പ്രൊഡക്ഷൻസാണ് വെബ് സീരീസ് ഒരുക്കിയിരിക്കുന്നത്. മീര രാമചന്ദ്രനാണ് ഈ മിനി വെബ് സീരീസ് സംവിധാനം ചെയ്യുന്നത്. കുര്യാച്ചൻ മാനുവേലാണ് 'കുട്ടിമാമ'യുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
'ഡിസംബര്‍ ഒൻപത് രാവിലെ ഒൻപത് മണിയോടെയാണ് 'കുട്ടിമാമ' മിനി വെബ് സീരീസ് ടെലികാസ്റ്റിങ് ആരംഭിക്കുക. സമകാലിക പ്രശ്നങ്ങൾ കോര്‍ത്തിണക്കിയാണ് വെബ് സീരീസ് ഒരുക്കിയിരിക്കുന്നത്. അതിനാൽ തന്നെ എത്രത്തോളം എപ്പിസോഡ് വേണമെങ്കിലും പോകാമെന്നാണ് നിലവിലെ കണക്കുകൂട്ടൽ. തികച്ചും തമാശ കലര്‍ത്തിയാണ് 'കുട്ടിമാമ' ഒരുക്കിയിരിക്കുന്നത്.'
'കുട്ടിയായി അഭിനയിക്കുന്നത് നിയോണ എന്ന കുട്ടിയാണ്. മാമനായി അഭിനയിച്ചിരിക്കുന്നത് അരവിന്ദ് ആണ്.'
'കുട്ടികളാകുമ്പോൾ അവര്‍ക്ക് എന്തിനോടും സ്വാഭാവികമായുണ്ടാകാവുന്ന സം..
‘നിൻ്റെ ഉമ്മയുടെ നമ്പർ ഇങ്ങ് താ!’: പിന്നാലെ നടന്നവനോട് അവൾ… പിന്നെ നടന്നത്?
യൂട്യൂബിൽ ഇപ്പോൾ ട്രെൻ്റിങ് ലിസ്റ്റിലുള്ളത് ഒരു പ്രണയാഭ്യര്‍ത്ഥനയാണ്. 'കാന്താരി കാമുകി' എന്ന ഹ്രസ്വ ചിത്രത്തിലെ രംഗം കാണാനായി ഒട്ടേറെ പേരാണ് യൂട്യൂബിൽ 'കാമുകി'യെ തേടിയെത്തുന്നത്. പ്ലസ്ടു കാലഘട്ടത്തിൽ രണ്ടു മതസ്ഥരായ കുട്ടികൾ ആരംഭിക്കുന്ന പ്രണയത്തോടെയാണ് 'കാന്താരി കാമുകി' തുടങ്ങുന്നത്.
എന്നാൽ മതഭ്രാന്തുള്ളവരായിരുന്നില്ല അവര്‍. തങ്ങളുടെ വിശ്വാസങ്ങളിൽ നിലനിന്നുകൊണ്ട് അവര്‍ പരസ്പരം വര്‍ഷങ്ങളോളം പ്രണയിച്ചു. ഒടുവിൽ വിവാഹിതരായി. ഇതാണ് 'കാന്താരി കാമുകി'യുടെ ഇതിവൃത്തം. എന്നാൽ ഇതിൽ ഏറെ ശ്രദ്ധിക്കപ്പെടുന്നത് മറ്റൊരു സന്ദര്‍ഭമാണ്. പിന്നാലെ നടന്ന് ശല്യപ്പെടുത്തിയ അവനോട് ഒടുവിൽ അവൾ തുറന്ന് പ്രണയം തുറന്ന് പറഞ്ഞ നിമിഷം.
പ്രണയാര്‍ദ്രമായ വൈറൽ സംഭാഷണ ശകലങ്ങൾ അത്രമേൽ ശ്രദ്ധേയമാണ്. യൂട്യൂബ് കമൻ്റുകളിൽ നിറയുന്നതും അത് തന്നെ. എന്താണ് അവൾ അവനോട് പറഞ്ഞതെന്നറിയേണ്ടേ...
X
പ്രണയത്തിന് ജാതിയോ മതമോ ഉണ്ടോ. ജാതിയും മതവും നോക്കി പ്രേമിക്കാന്‍ പറ്റുമോ, അങ്ങനെ ചെയ്താല്‍ അതിനെ പ്രേമം എന്ന് വിളിക്കാന്‍ പറ്റുമോ എന്നും ഈ ഹ്രസ്വചിത്രം പ്രേക്ഷകരോട് ചോദിക്കുന്നു.
'കാന്താരി കാമുക..
മുങ്ങുന്ന കപ്പലാണ് ബംഗാള്‍ സിനിമയെന്ന് കൊണാര്‍ക് മുഖര്‍ജി
തിരുവനന്തപുരം: ബംഗാൾ സിനിമ മുങ്ങുന്ന കപ്പലാണെന്ന് ബംഗാളി സംവിധായകന്‍ കൊണാര്‍ക് മുഖര്‍ജി. നന്ദന്‍ തിയേറ്റര്‍ സമുച്ചയത്തില്‍ റേയുടെ ചിത്രങ്ങള്‍ പോലും പ്രദര്‍ശിപ്പിക്കാനാകാത്ത അവസ്ഥയാണെന്ന് കൊണാര്‍ക് മുഖര്‍ജി പറഞ്ഞു. സ്വതന്ത്ര സിനിമകള്‍ക്കുള്ള വേദിയായി സത്യജിത് മുന്‍കൈയെടുത്ത് സ്ഥാപിച്ച തീയേറ്ററാണ് നന്ദന്‍ തിയേറ്റര്‍ സമുച്ചയം.
ബംഗാളി സര്‍ക്കാരിൻ്റേത് കലാമൂല്യമുള്ള ചിത്രങ്ങളെ അവഗണിക്കുന്ന നിലപാടാണ്. കലാരംഗത്ത് സബ്‌സിഡി ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ നിഷേധിക്കുകയാണെന്നും കൊണാര്‍ക്ക് ചൂണ്ടിക്കാട്ടി. ഇത് ബംഗാളിലെ സിനിമാരംഗത്തെ ആകെ മുങ്ങുന്ന കപ്പലാക്കി മാറ്റിയിരിക്കുകയാണെന്ന് കൊണാര്‍ക്ക് മുഖര്‍ജി പറഞ്ഞു. മേളയുടെ ഭാഗമായി സംഘടിപ്പിച്ച മീറ്റ് ദി പ്രസ്സില്‍ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം അസമീസ് സംവിധായിക ബോബി ശര്‍മ്മ ബറുവയുടെ വാക്കുകളും മാധ്യമശ്രദ്ധ ആകര്‍ഷിച്ചു. ഇന്നത്തെ സാമൂഹ്യ സാഹചര്യത്തില്‍ കലാമൂല്യമുള്ള ചിത്രങ്ങളുടെ നിലനില്‍പ്പിന് ഐ.എഫ്.എഫ്.കെ പോലുള്ള വേദികളാണ് സംവിധായകരുടെ ഏക പ്രതീക്ഷയെന്ന് അവര്‍ വ്യക്തമാക്കി.
മലയാള ചിത്രം ഉടലാഴത്തിൻ്റെ സംവിധായകകന്‍ ..
സ്ത്രീസമൂഹം സാമൂഹിക വിവേചനത്തിനെതിരെ പ്രതികരിക്കണം: നന്ദിതാ ദാസ്
തിരുവനന്തപുരം: സാമൂഹിക വിവേചനത്തിനെതിരെ സ്ത്രീസമൂഹം പ്രതികരിക്കണമെന്ന് നടിയും സംവിധായികയുമായ നന്ദിതാ ദാസ്. ലിംഗഭേദം അടിസ്ഥാനമാക്കിയുള്ള സാമൂഹിക വിവേചനത്തിനെതിരെ വനിതകള്‍ ഒറ്റക്കെട്ടായി രംഗത്ത് വരണം. സ്ത്രീയും പരുഷനും തമ്മിലുള്ള മത്സരമല്ല വേണ്ടതെന്നും അവര്‍ ചൂണ്ടിക്കാട്ടി.
വിവേചനമുണ്ടായാല്‍ അതിന് എതിരെയുള്ള പ്രതികരണങ്ങളാണ് ഇവിടെ ആവശ്യം. രാജ്യാന്തര ചലച്ചിത്രമേളയുടെ 'ഇന്‍ കോണ്‍വെര്‍സേഷനില്‍' പങ്കെടുക്കവേയാണ് അവര്‍ ഇക്കാര്യം പറഞ്ഞത്.
നിര്‍മ്മാതാക്കള്‍ പ്രാധാന്യം നല്‍കുന്നത് അധോലോക നായകന്മാരെ കുറിച്ചുള്ള ചിത്രങ്ങള്‍ക്കാണ്. കലാമൂല്യമുള്ള ചിത്രങ്ങള്‍ നിര്‍മ്മിക്കാനിറങ്ങുന്നവര്‍ പ്രതിസന്ധിയിലാകുന്ന അവസ്ഥയാണ്. തൻ്റെ പുതിയ ചിത്രമായ 'മണ്ടോ' വാണിജ്യ സിനിമ അല്ലാത്തതിനാൽ തന്നെ നിര്‍മ്മാണ ഘട്ടത്തില്‍ ഏറെ പ്രതിസന്ധികള്‍ നേരിടേണ്ടി വന്നു.
ഇന്‍ഡോ പാക്കിസ്ഥാനി എഴുത്തുകാരനാണ് 'മണ്ടോ'. അദ്ദേഹത്തിൻ്റെ ജീവിതം ലോകം അറിയേണ്ടതാണെന്ന തിരിച്ചറിവില്‍ നിന്നാണ് ഈ സിനിമ പിറന്നതെന്നും നന്ദിത ദാസ് വ്യക്തമാക്കി.
‘ഈ.മ.യൗ’ ഉള്‍പ്പടെ ആറ് മത്സര ചിത്രങ്ങള്‍ നാളെ പ്രദർശിപ്പിക്കും
തിരുവനന്തപുരം: 63 പ്രദര്‍ശനങ്ങള്‍, 22 ചിത്രങ്ങളുടെ അവസാന പ്രദര്‍ശനം
ചലച്ചിത്രമേളയുടെ മൂന്നാം ദിനമായ നാളെ ആറ് മത്സര ചിത്രങ്ങളുള്‍പ്പടെ 63 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. മലയാളി സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'ഈ.മ.യൗ', മുസ്തഫ സയാരിയുടെ 'ദ ഗ്രേവ്‌ലെസ്സ്', താഷി ഗെയ്ല്‍റ്റ്‌ഷെൻ്റെ 'ദ റെഡ് ഫാലസ്', ലൂയിസ് ഒര്‍ട്ടേഗയുടെ 'എല്‍ ഏയ്ഞ്ചല്‍' എന്നിവയാണ് മത്സര ചിത്രങ്ങള്‍. ഈ ചിത്രങ്ങളുടെ ആദ്യ പ്രദര്‍ശനമാണ് നാളെ നടക്കുക.
ലോക സിനിമാ വിഭാഗത്തില്‍ മലയാളികളുടെ പ്രിയ സംവിധായകന്‍ കിം കി ഡൂക്കിൻ്റെ 'ഹ്യൂമന്‍ സ്‌പേസ് ടൈം ആൻ്റ് ഹ്യൂമന്‍', ക്രിസ്ത്യന്‍ പെറ്റ്‌സോള്‍ഡിൻ്റെ 'ട്രാന്‍സിറ്റ്', ഐവാന്‍ സംവിധാനം ചെയ്ത 'ജംപ്മാന്‍', യാന്‍ ഗോണ്‍സാലസിൻ്റെ 'നൈഫ് ഹാര്‍ട്ട്', ഹാന്‍സ് ബെര്‍മിംഗ്ഹറിൻ്റെ 'മിഡ്‌നൈറ്റ് റണ്ണര്‍' തുടങ്ങിയവ പ്രദര്‍ശിപ്പിക്കും.
ഗൗതം സൂര്യ സംവിധാനം ചെയ്ത 'സ്ലീപ്‌ലെസ്‌ളി യൂവേഴ്‌സ്', പി.കെ. ബിജുക്കുട്ടൻ്റെ 'ഓത്ത്', ജയരാജിൻ്റെ 'ഭയാനകം', വിപിന്‍ രാധാകൃഷ്‌ണൻ്റെ 'ആവേ മരിയട ഉണ..
ഐഎഫ്എഫ്കെ 2018: കൂപ്പണ്‍ സമ്പ്രദായം നിര്‍ത്തലാക്കി
തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയില്‍ കൂപ്പണ്‍ സമ്പ്രദായം നിര്‍ത്തലാക്കി. റിസര്‍വേഷന്‍ കഴിഞ്ഞുള്ള സീറ്റുകള്‍ക്കായി ഏര്‍പ്പെടുത്തിയിരുന്ന കൂപ്പണ്‍ സമ്പ്രദായമാണ് നിര്‍ത്തലാക്കിയിരിക്കുന്നത്. ചില സാങ്കേതിക കാരണങ്ങളാലാണ് കൂപ്പണ്‍ സമ്പ്രദായം നിര്‍ത്തലാക്കിയത്. അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു അറിയിച്ചതാണ് ഈ വിവരം.
ഇക്കുറിയാണ് റിസര്‍വേഷന്‍ കഴിഞ്ഞുള്ള സീറ്റുകള്‍ക്കായി കൂപ്പൺ സമ്പ്രദായം ഏര്‍പ്പെടുത്തിയത്. മുതിര്‍ന്ന പൗരന്മാരുടേയും പ്രതിനിധികളുടേയും അഭ്യര്‍ത്ഥന കണക്കിലെടുത്തായിരുന്നു നടപടി. ഇന്ന് തീയേറ്ററിലെ റിസര്‍വേഷനെ ച്ചൊല്ലി തര്‍ക്കമുണ്ടായിരുന്നു. +
മേളയുടെ പ്രധാനവേദികളിലൊന്നായ ടാഗോര്‍ തീയേറ്ററിലെ സീറ്റുകള്‍ നിറഞ്ഞതിന് ശേഷം എത്തിയവരെ പ്രവേശിപ്പിച്ചിരുന്നില്ല. ഇതേത്തുടർന്ന് ഒരു വിഭാഗം ഡെലിഗേറ്റുകള്‍ പ്രതിഷേധം അറിയ്ച്ചു. ഹൗസ് ഫുള്‍ ആയതിന് ശേഷം ആരെയും പ്രവേശിപ്പിക്കാന്‍ കഴിയില്ലെന്നും ഫയര്‍ ഫോഴ്‍സിന്‍റെ കര്‍ശന നിര്‍ദേശമുണ്ടെന്നുമായിരുന്നു ഉദ്യോഗസ്ഥര്‍ നൽകിയ വിശദീകരണം. തുടര്‍ന്നാണ് കൂപ്പണ്‍ സമ്പ്രദായം നിര്‍ത്തലാക്കിയത്.
തൈക്കുടം ബ്രിഡ്ജിലെ ആ തടിയൻ ഗായകൻ്റെ മാറ്റം അമ്പരപ്പിക്കും
പ്രശസ്ത സംഗീത ബാൻ്റായ തൈക്കുടം ബ്രിഡ്ജിലെ ഒരാൾ ഇപ്പോൾ അടിമുടി ആളാകെ മാറിയിരിക്കുകയാണ്. ബാൻ്റിലെ അൽപം വലിയ മനുഷ്യനായിരുന്ന ഗോവിന്ദ് മേനോൻ തീര്‍ത്തും മാറിയാണ് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.
105 കിലോഗ്രാം ശരീരഭാരമുണ്ടായിരുന്ന ഗോവിന്ദ് മേനോൻ്റെ ഇപ്പോഴത്തെ ഭാരം 83 കിലോയാണ്. മുമ്പത്തെ ചിത്രവും ഭാരം കുറച്ചതിനു ശേഷമുള്ള ചിത്രവും ഗോവിന്ദ് ഫേസ്ബുക്കിലൂടെ പങ്കുവച്ചു. ഞെട്ടിക്കുന്ന മാറ്റമാണ് പ്രകടമായി കാണുന്നത്. ആറു മാസം കൊണ്ടാണ് ഗോവിന്ദ് ഈ മാറ്റം സാധ്യമാക്കിയത്.
കൃത്യമായ ഡയറ്റും ജിം ട്രെയിനിങ്ങുമാണ് ഇതിനായി ഗോവിന്ദ് പിന്തുടര്‍ന്നത്. ഇത് മറ്റെന്തിനേക്കാളും വലിയ നേട്ടമാണെന്ന് ഗോവിന്ദ് പറഞ്ഞു. ജീവിതത്തിൽ പുതിയൊരു യാത്രയ്ക്ക് ആരംഭം കുറിക്കുകയാണെന്നും ശരീരത്തിലുണ്ടാകുന്ന ചെറിയ മാറ്റം പോലും നിങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കുമെന്നും ഗോവിന്ദ് ഫേസ്ബുക്കിൽ കുറിച്ചു. എനിക്കിത് സാധിച്ചെങ്കിൽ നിങ്ങൾക്കും സാധിക്കുമെന്നും ഗോവിന്ദ് ഓര്‍മ്മിപ്പിക്കുന്നു.
തമിഴ് സിനിമാ മേഖലയിൽ തൻ്റേതായ സാന്നിധ്യം ഉറപ്പിക്കാൻ തൻ്റെ ആദ്യ തമിഴ് ചിത്രത്തിലൂടെ തന്നെ ഗായകനും വയലിനിസ്റ്റും ഗിറ്റാറിസ്റ്റുമായ ഗോവിന്ദിന് സാധിച്ചിരുന്നു. ..
ഉമ്മയെ തേടിയുള്ള യാത്രയിലാണ് ഹമീദ് …!; ഇത് പൊളിക്കും
ടൊവീനോ തോമസിനെയും ഉര്‍വ്വശിയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ജോസ് സെബാസ്റ്റ്യൻ കഥയെഴുതി സംവിധാനം ചെയ്യുന്ന ‘എൻ്റെ ഉമ്മാൻ്റെ പേര്’ എന്ന ചിത്രത്തിൻ്റെ ടീസർ പുറത്തുവിട്ടു. ദുൽഖർ സൽമാനാണ് ടീസർ പുറത്തു വിട്ടത്.
'എൻ്റെ സഹോദരൻ ടൊവിനോയുടെ അടുത്ത ചിത്രമായ ‘എൻ്റെ ഉമ്മാൻ്റെ പേര്’ വളരെ സ്പെഷ്യലാകുമെന്ന ഉറപ്പ് നൽകുകയാണ്. ചിത്രത്തിൻ്റെ പേര് പോലും വളരെ സ്നേഹം ജനിപ്പിക്കുന്ന ഒന്നാണ്. റോക്ക് ഓൺ ടൊവി... ചിത്രത്തിൻ്റെ എല്ലാ അണിയറപ്രവര്‍ത്തകര്‍ക്കും ടൊവിനോയ്ക്കും എല്ലാ വിധ വിജയാശംസകളും നേരുന്നു.' ട്രെയിലര്‍ പങ്കുവെച്ചുകൊണ്ട് ദുൽഖര്‍ കുറിച്ചു.
ചിത്രത്തിൽ ടൊവിനോ അവതരിപ്പിക്കുന്ന കഥാപാത്രത്തിൻ്റെ അച്ഛൻ്റെ ഭാര്യമാരിൽ തന്നെ പ്രസവിച്ച ഉമ്മയെ തേടി നടക്കുന്നതായാണ് ട്രെയിലറിലുള്ളത്. ഈ ചിത്രത്തിലും ടൊവിനോയുടെ കഥാപാത്രം അനാഥനാണെന്നാണ് ട്രെയിലർ നൽകുന്ന സൂചന. ആൻ്റോ ജോസഫ് ഫിലിം കമ്പനി അല്‍ താരി മൂവീസുമായി ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിലെ ഗാനങ്ങൾക്ക് ഗോപി സുന്ദറാണ് ഈണം പകരുന്നത്. മാമുക്കോയ, സിദ്ദിഖ്, ശാന്തികൃഷ്ണ, ദിലീഷ് പോത്തൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സായി പ്രിയയാണ്..
IFFK 2018 Review: ബ്ലാക്ക് ക്ലാന്‍സ്‍മാന്‍: കറുപ്പ് ഒരു നിറമല്ല
അമേരിക്ക എങ്ങനെയാണെന്ന ചോദ്യത്തിനുള്ള ഉത്തരങ്ങളായിരുന്നു കഴിഞ്ഞ വര്‍ഷം ജോര്‍ഡന്‍ പീല്‍ സംവിധാനം ചെയ്‍ത ഗെറ്റ് ഔട്ട്, ഡോണള്‍ഡ്‍ ഗ്രോവര്‍ പാടിയ -ദിസ് ഈസ് അമേരിക്ക- എന്നീ രണ്ട് സൃഷ്‍ടികള്‍. പീപ്പിള്‍ ഓഫ് കളര്‍ എന്ന് അമേരിക്ക വിശേഷിപ്പിക്കുന്ന കറുത്തവര്‍ഗക്കാരുടെ ജീവിതം ലോകത്തിലെ ഏറ്റവും വികസിതമായ രാജ്യത്ത് എങ്ങനെയാണ് എന്നതിന്‍റെ സൂചനകളായിരുന്നു മുന്‍പ് സൂചിപ്പിച്ച രണ്ട് സൃഷ്‍ടികളും.
കല, പ്രതിഷേധവും കൂടിയാണെന്ന് വിശ്വസിക്കുന്ന ഒരുപാട് അമേരിക്കന്‍ അഭിനേതാക്കളും കലാകാരന്മാരും ബാക്കിയുള്ളതുകൊണ്ടാണ് എപ്പോഴും പൗരാവകാശധ്വംസനങ്ങള്‍ എല്ലായിപ്പോഴും അവിടെ ചര്‍ച്ചയാകുന്നത്. അതിലെ ഏറ്റവും പുതിയ കണ്ണിയാണ് സ്പൈക്ക് ലീയുടെ ബ്ലാക്ക് ക്ലാന്‍സ്‍മാന്‍. നിരന്തരം കറുത്തവര്‍ഗക്കാരായ അമേരിക്കന്‍ പൗരന്മാര്‍ പോലീസ് അതിക്രമങ്ങളില്‍ കൊല്ലപ്പെടുകയും വലതുപക്ഷം ഉയര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്യുന്ന കാലത്ത് വെളിച്ചം കെടാതെ സംരക്ഷിക്കുകയാണ് സ്പൈക്ക് ലീ.
കറുത്തവര്‍ഗക്കാരനായ ഒരു പോലീസ് ഡിറ്റക്റ്റീവിന്‍റെ യഥാര്‍ഥ ജീവിതകഥയെ ആധാരമാക്കിയാണ് സ്പൈക്ക് ലീ സിനിമ സംവിധാനം ചെയ്‍തിരിക്കുന്നത്. ബയോഗ്രഫിയില്‍ ആവശ്യത്തിലധികം കഥ ചേര്‍ത്..