Author: News Desk

Post
ഓഹരി വിപണിയിൽ നേട്ടത്തോടെ തുടക്കമായി

ഓഹരി വിപണിയിൽ നേട്ടത്തോടെ തുടക്കമായി

മുംബൈ: വ്യാപാര വാരത്തിൻ്റെ മധ്യ ദിനത്തിൽ ഓഹരി വിപണിയിൽ നേട്ടത്തോടെ തുടക്കമായി. സെന്‍സെക്‌സ് 311 പോയന്റ് നേട്ടത്തില്‍ 35461ലെത്തിയപ്പോൾ നിഫ്റ്റി 95 പോയിൻ്റ് ഉയര്‍ന്ന് 10644ലിലുമെത്തിയാണ് വ്യാപാരം പുരോഗമിക്കുന്നത്. ആര്‍ബിഐ ഗവര്‍ണറായി ശക്തികാന്ത് ദാസിനെ നിയമിച്ചതിനെ തുടര്‍ന്ന് ബാങ്ക് ഓഹരികൾ മുഖ്യമായും നേട്ടമുണ്ടാക്കി. ബിഎസ്ഇയിലെ 1290 കമ്പനികളുടെ ഓഹരികള്‍ നേട്ടം കൊയ്തപ്പോൾ 301 ഓഹരികള്‍ നഷ്ടം നേരിട്ടു.
എച്ച്പിസിഎല്‍, ഡോ.റെഡ്ഡീസ് ലാബ്, ടൈറ്റന്‍ കമ്പനി,ബിപിസിഎല്‍, കോള്‍ ഇന്ത്യ, റിലയന്‍സ്, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടപ്പോൾ ബജാജ് ഓട്ടോ, ടാറ്റമോട്ടോഴ്‌സ്, ഹിന്‍ഡാല്‍കോ, ടാറ്റ സ്റ്റീല്‍, മാരുതി സുസുകി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഇന്ത്യ ബുള്‍സ് ഹൗസിങ്, യെസ് ബാങ്ക്, ഹീറോ മോട്ടോര്‍കോര്‍പ്, കൊട്ടക് മഹീന്ദ്ര, ഭാരതി എയര്‍ടെല്‍, സണ്‍ ഫാര്‍മ, എച്ച്‌സിഎല്‍ ടെക്, സിപ്ല, ഒഎന്‍ജിസി, എസ്ബിഐ, വേദാന്ത, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടം കൈവരിച്ചു.

Post
കണ്ണൂരിൽ നിന്ന് ചെന്നൈയിലേയ്ക്ക് ഗോ എയർ സർവീസ് ആരംഭിച്ചു

കണ്ണൂരിൽ നിന്ന് ചെന്നൈയിലേയ്ക്ക് ഗോ എയർ സർവീസ് ആരംഭിച്ചു

മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ചെന്നൈയിലേയ്ക്ക് ഗോ എയര്‍ സര്‍വീസ് ആരംഭിച്ചു. വൈകുന്നേരം 6.10ന് ചെന്നൈയിലേയ്ക്ക് പുറപ്പെടുകയും രാത്രി 9.20ഓടെ മടങ്ങിയെത്തുകയും ചെയ്യുന്ന തരത്തിലാണ് സര്‍വീസ്. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് സര്‍വീസുള്ളത്.
ബെംഗളുരു, ഹൈദരാബാദ് എന്നിവിടങ്ങളിലേയ്ക്കും നിലവിൽ ഗോ എയര്‍ സര്‍വീസ് നടത്തുന്നുണ്ട്. ഇതിനു പുറമെ ബെംഗളുരുവിലേയ്ക്ക് മറ്റൊരു സര്‍വീസ് കൂടി ആരംഭിക്കാനും ഗോ എയര്‍ പദ്ധതിയിടുന്നുണ്ട്. ചൊവ്വാഴ്ച രാവിലെ എയര്‍ ഇന്ത്യ എക്സ്പ്രസ് അബു ദാബിയിലേയ്ക്കും രാത്രി ദോഹയിലേയ്ക്കും സര്‍വീസ് നടത്തിയിരുന്നു.
ദോഹയിൽ നിന്ന് ആദ്യവിമാനത്തിൽ കണ്ണൂരിലെത്തിയ യാത്രക്കാര്‍ക്ക് ഖത്തര്‍ മട്ടന്നൂര്‍ ഏരിയാ സൃഹൃദവേദിയുടെ നേതൃത്വത്തിൽ സ്വീകരണമൊരുക്കി. മധുരം വിതരണം ചെയ്തും ബാൻഡ് മേളമൊരുക്കിയുമായിരുന്നു സ്വീകരണം. വായന്തോട്ടിലും യാത്രക്കാര്‍ക്ക് സ്വീകരണമൊരുക്കിയിരുന്നു.

Post
ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം

ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണി നഷ്ടത്തോടെ ആരംഭിച്ചു. ആര്‍ബിഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിൻ്റെ രാജിയും തിരഞ്ഞെടുപ്പ് ഫലങ്ങളിലെ അനിശ്ചിതത്വവും ഓഹരി വിപണിയെ സാരമായി ബാധിച്ചു. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫല സൂചനകള്‍ പുറത്ത് വന്നതിനെ തുടര്‍ന്ന് ഇന്ത്യന്‍ ഓഹരി വിപണിയില്‍ വന്‍ ഇടിവാണ് ഉണ്ടായിരിക്കുന്നത്.
സെന്‍സെക്‌സ് 505 പോയിൻറ് താഴ്ന്ന് 34456ലെത്തിയപ്പോൾ നിഫ്റ്റി 146 പോയിൻ്റ് ഇടിഞ്ഞ് നഷ്ടത്തില്‍ 10,341ലുമെത്തിയാണ് വ്യാപാരം പുരോഗമിക്കുന്നത്. ബിഎസ്ഇയിലെ 383 കമ്പനികളുടെ ഓഹരികള്‍ നേട്ടം കൈവരിച്ചപ്പോൾ 912 ഓഹരികള്‍ നഷ്ടം നേരിട്ടു.
അഞ്ച് സംസ്ഥാനങ്ങളിലെ പുറത്തുവന്ന തെരഞ്ഞെടുപ്പ് ഫല സൂചനകള്‍ ഇന്ത്യന്‍ ഓഹരി വിപണിയെ വലിയ തോതില്‍ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ടെന്ന് സാമ്പത്തിക രംഗത്തെ പ്രമുഖര്‍ വിലയിരുത്തി. ഏഷ്യന്‍ പെയിൻ്റ്സ്, ഐടിസി, വേദാന്ത,ബജാജ് ഓട്ടോ, ഹീറോ മോട്ടോര്‍കോര്‍പ്, ഇൻ്റസന്‍ഡ് ബാങ്ക്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ടാറ്റ സ്റ്റീല്‍,ടിസിഎസ്, പവര്‍ഗ്രിഡ്, ഐസിഐസിഐ ബാങ്ക്, ഒഎന്‍ജിസി, ആക്‌സിസ് ബാങ്ക്, വിപ്രോ, ടാറ്റാ മോട്ടോര്‍സ്, റിലയന്‍സ്, അദാനി പോര്‍ട്‌സ്, കൊട്ടക് മഹീന്ദ്ര, ഭാരതി എയര്‍ടെല്‍ എന്നീ കമ്പനികൾ നഷ്ടത്തില..

Post
കേരളത്തിലെ ജനസംഖ്യ 3.5 കോടി; മൊബൈൽ കണക്ഷൻ 4.3 കോടി

കേരളത്തിലെ ജനസംഖ്യ 3.5 കോടി; മൊബൈൽ കണക്ഷൻ 4.3 കോടി

കൊച്ചി∙ സംസ്ഥാനത്തിന്‍റെ ജനസംഖ്യ 3.5 കോടിയാണ്. എന്നാൽ മൊബൈൽ ഫോൺ കണക്ഷനുകളുടെ എണ്ണം 4.33 കോടിയും. ദൈവത്തിന്‍റെ സ്വന്തം രാജ്യമായ നമ്മുടെ കൊച്ചുകേരളത്തിലെ കണക്കാണിത്. സെപ്റ്റംബര്‍ മാസത്തിൽ ട്രായ് പുറത്തുവിട്ട കണക്കാണിത്. കേരളത്തിലെ ഇപ്പോഴുള്ള ജനസംഖ്യയെക്കാൾ ഒരുകോടിയിലേറെ അധികം മൊബൈൽ ഫോൺ കണക്‌ഷനുകള്‍ കൂടുതൽ.
ഐഡിയ, ബിഎസ്എൻഎൽ, വോഡഫോൺ സേവനദാതാക്കളേക്കാള്‍ ജിയോ, എയർടെൽ എന്നിവയ്ക്ക് വരിക്കാര്‍ കൂടിയിട്ടുമുണ്ട് പുതിയ കണക്കിൽ. റിലയൻസ് ജിയോയ്ക്ക് 1,78,192 വരിക്കാരോളമാണ് മുൻ കണക്ക് പ്രകാരം കൂടിയിരിക്കുന്നത്. എയർടെലിന് 7,030 വരിക്കാരും. സംസ്ഥാനത്തിൽ ഒരു ലക്ഷം ആളുകള്‍ മൊബൈൽ നമ്പർ പോർട്ടബിലിറ്റിക്ക് വേണ്ടി അപേക്ഷ നൽകിയിട്ടുമുണ്ട്.
ഇന്ത്യയിൽ ആകമാനം മൊബൈൽ ഫോൺ കണക്ഷനുകളുടെ എണ്ണം 116.93 കോടിയാണെന്നാണ് കണക്ക്. രാജ്യമൊട്ടാകെ നോക്കുമ്പോള്‍ ഒരു മാസത്തിന് മുമ്പുള്ളതിനേക്കാള്‍ 1.30 കോടി വരിക്കാരെ ജിയോയ്‍ക്ക് അധികമായി ലഭിച്ചതായാണ് കണക്കുകള്‍ പറയുന്നത്.

Post
RBI Governor Resigns: RBI ഗവര്‍ണര്‍ ഉര്‍ജിത് പട്ടേൽ രാജിവച്ചു

RBI Governor Resigns: RBI ഗവര്‍ണര്‍ ഉര്‍ജിത് പട്ടേൽ രാജിവച്ചു

ന്യൂഡൽഹി: റിസര്‍വ് ബാങ്ക് ഗവര്‍ണർ ഉര്‍ജിത് പട്ടേൽ രാജിവച്ചു. തികച്ചും വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്ന് അദ്ദേഹം വ്യക്തമാക്കി. മൂന്ന് വരി മാത്രമാണ് അദ്ദേഹം രാജിക്കത്തിൽ പറഞ്ഞിരിക്കുന്നത്. മൂന്ന് സംസ്ഥാനങ്ങളുടെ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരാനിരിക്കുന്നതിന് തലേദിവസം വന്നിരിക്കുന്ന രാജി സര്‍ക്കാരിന് ഏറെ തിരിച്ചടിയായിരിക്കുകയാണ്.
നോട്ട് നിരോധനത്തനുശേഷം കേന്ദ്രസർക്കാരുമായുള്ള ബന്ധം വഷളായതിനെ തുടർന്ന് അദ്ദേഹം രാജിവയ്ക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. നരേന്ദ്ര മോദി സര്‍ക്കാരിൽ നിന്ന് ധനകാര്യ വകുപ്പുമായി ബന്ധപ്പെട്ട നാലാമത്തെ ഉന്നതനാണ് രാജിവയ്ക്കുന്നത്. കാലാവധി അവസാനിക്കും മുമ്പ് രാജിവയ്ക്കുന്ന ആദ്യത്തെ റിസര്‍വ് ബാങ്ക് ഗവര്‍ണറാണിദ്ദേഹം.
2019 സെപ്റ്റംബറിലായിരുന്നു അദ്ദേഹത്തിന്‍റെ കാലാവധി അവസാനിക്കേണ്ടിയിരുന്നത്. 2016 സെപ്റ്റംബര്‍ 4-നാണ് അദ്ദേഹം രഘുറാം രാജന് പിന്നാലെ ചുമതലയേറ്റത്. റിസര്‍വ് ബാങ്കിന്‍റെ അധികാരങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ കൈകടത്തുന്നതിനെതിരെ പൂര്‍ണ്ണ എതിര്‍പ്പ് അദ്ദേഹം മുമ്പ് അറിയിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നേരിട്ട് ബാങ്കുകളുടെ യോഗം വിളിച്ച് പലിശ ഉത്തരവിറക്കിയ സംഭവമായിരുന്നു അ..

Post
ഞാന്‍ പ്രകാശനിലെ ഗാനം എത്തി; ‘ഓമല്‍ താമര കണ്ണല്ലേ…’

ഞാന്‍ പ്രകാശനിലെ ഗാനം എത്തി; ‘ഓമല്‍ താമര കണ്ണല്ലേ…’

'ഒരു ഇന്ത്യൻ പ്രണയ കഥ ' എന്ന ചിത്രത്തിന് ശേഷം ഫഹദ് ഫാസിലിനെ നായകനാക്കി സത്യൻ അന്തിക്കാട് ഒരുക്കുന്ന പുതിയ ചിത്രമായ 'ഞാന്‍ പ്രകാശനി'ലെ പുതിയ ഗാനം പുറത്ത് വിട്ടു. ‘ഓമല്‍ താമര കണ്ണല്ലേ’.. എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് യദു എസ് മാരാരും ഷാന്‍ റഹ്മാനും ചേര്‍ന്നാണ്. ഹരിനാരായണൻ്റെ വരികൾക്ക് ഷാൻ റഹ്മാനാണ് സംഗീതം പകര്‍ന്നിരിക്കുന്നത്.
പ്രകാശൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഗാനമാണിത്. ടിപ്പിക്കല്‍ മലയാളി യുവാവാണ് പ്രകാശൻ. ലിറിക്കല്‍ വീഡിയോയിൽ നാട്ടിൻപുറത്ത് ചുറ്റിക്കറങ്ങുന്ന പ്രകാശനംയാണ് അവതരിപ്പിച്ചിരിക്കുന്നത്. ശ്രീനിവാസനാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. പതിനാറ് വര്‍ഷങ്ങൾക്ക് ശേഷം സത്യൻ അന്തിക്കാടും ശ്രീനിവാസനും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്.
ഞാന്‍ പ്രകാശനിലെ ഗാനം എത്തി ‘ഓമല്‍ താമര കണ്ണല്ലേ’..X
ഗസറ്റില്‍ പരസ്യം ചെയ്ത് പ്രകാശന്‍ എന്ന പേര് പി.ആര്‍ ആകാശ് എന്ന് പരിഷ്‌കരിക്കുന്ന കഥാപാത്രത്തെയാണ് ഫഹദ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. നിഖില വിമലാണ് ചിത്രത്തിലെ നായിക. 24X7 , അരവിന്ദൻ്റെ അതിഥികള്‍ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകരു..

Post
‘ഒടിയന്‍’ വ്യാജ പ്രചരണം; നിയമ നടപടി സ്വീകരിക്കുമെന്ന് റഹീം

‘ഒടിയന്‍’ വ്യാജ പ്രചരണം; നിയമ നടപടി സ്വീകരിക്കുമെന്ന് റഹീം

മോഹൻലാലിനെ നായകനാക്കി വി എ ശ്രീകുമാര്‍ മേനോൻ സംവിധാനം ചെയ്യുന്ന 'ഒടിയൻ' സിനിമ തടയാൻ ഡി.വൈ.എഫ്.ഐ ഒരുങ്ങുന്നു എന്ന വ്യാജ പ്രചരണത്തിനെതിരെ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹീം രംഗത്ത്. ഇത്തരത്തിൽ പ്രചരിക്കുന്ന വാര്‍ത്ത വ്യാജമാണ് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
യാഥാർഥ്യത്തിൻ്റെ കണിക പോലുമില്ലാത്ത ഇത്തരം നുണ പ്രചാരണങ്ങൾക്കെതിരെ ശക്തമായ നിയമനടപടികൾ ഉണ്ടാകണം. റഹീം ഫേസ്ബുക്കിൽ കുറിച്ചു. വ്യാജ പ്രചാരണം നടത്തിയവര്‍ക്കെതിരെ ഡി.വൈ.എഫ്.ഐ നിയമ നടപടി സ്വീകരിക്കും. ഇത് സംബന്ധിച്ച് ഡി.ജി.പി.ക്ക് പരാതി നല്‍കും. എഎ റഹീം ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.
മോഹന്‍ലാലിൻ്റെ പുതിയ തിയേറ്റര്‍ ആയ ലാല്‍ സിനി പ്ലസ്സില്‍ ഒടിയന്‍ റിലീസ് ചെയ്യാന്‍ ഡി.വൈ.എഫ്.ഐ അനുവദിക്കില്ല എന്ന് കാട്ടിയായിരുന്നു ചില മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തത്. മോഹൻലാൽ അനധികൃതമായി സ്ഥലം കൈയ്യേറിയാണ് തീയേറ്റര്‍ നിര്‍മ്മിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാരണത്താൽ തന്നെ തീയേറ്റര്‍ പ്രവര്‍ത്തിക്കാനോ സിനിമ റിലീസ് ചെ..

Post
അവഞ്ചേഴ്സ് ക്ലൈമാക്സിലേക്ക്; നാലാം ഭാഗം ട്രെയിലറെത്തി

അവഞ്ചേഴ്സ് ക്ലൈമാക്സിലേക്ക്; നാലാം ഭാഗം ട്രെയിലറെത്തി

ലോകമെമ്പാടുമുള്ള സിനിമ പ്രേമികളുടെ ഹരമാണ് മാ‍ർവൽ സിനിമകൾ. അവഞ്ചേഴ്സ് സീരിസിലെ ചിത്രങ്ങൾക്കായി കാത്തിരിപ്പിലാണ് ലോകം. ഇപ്പോഴിതാ അവഞ്ചേഴ്‌സ് നാലാം ഭാഗവും ഇൻഫിനിറ്റിവാറിൻ്റെ തുടർച്ചയുമായ ‘എന്‍ഡ് ഗെയിം ട്രെയില‍ർ പുറത്തിറങ്ങി. 2019 ഏപ്രിലിൽ ചിത്രം തീയേറ്ററുകളിലെത്തും. ഇൻഫിനിറ്റി വാറിൽ താനോസെന്ന വില്ലൻ കഥാപാത്രവുമായി ഏറ്റുമുട്ടി സൂപ്പ‍ർ ഹീറോകൾ പരാജയപ്പെട്ടിരുന്നു
X
എന്നാൽ എൻഡ് ഗെയിമിൽ സൂപ്പ‍ർ ഹീറോകളുടെ ആധിപത്യമായിരിക്കുമെന്നാണ് ട്രെയിലറിൽ നിന്നുള്ള സൂചന. മാത്രമല്ല എൻഡ് ഗെയിമോടെ സീരീസ് അവസാനിക്കാനും സാധ്യതയുണ്ട്. റസ്സോ സഹോദരങ്ങള്‍ സംവിധാനം ചെയ്യുന്ന ചിത്രം ലോകം മുഴുവൻ വാള്‍ട്ട് ഡിസ്‌നി സ്റ്റുഡിയോസ് പ്രദര്‍ശനത്തിനെത്തിക്കും. അവഞ്ചേഴ്‌സ് ഇന്‍ഫിനിറ്റി വാര്‍ ഇന്ത്യൻ ബോക്സോഫീസുകളിൽ നിന്ന് മാത്രം കോടികളാണ് നേടിയത്. അവഞ്ചേഴ്‌സ് നാലാംഭാഗത്തിലൂടെ ഗംഭീര ക്ലൈമാക്സിനായി കാത്തിരിക്കുകയാണ് സിനിമ ലോകം

Post
IFFK 2018: മത്സരവിഭാഗം സിനിമകള്‍ ഇന്ന് മുതല്‍ കാണാം

IFFK 2018: മത്സരവിഭാഗം സിനിമകള്‍ ഇന്ന് മുതല്‍ കാണാം

തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മത്സരവിഭാഗം സിനിമകളുടെ പ്രദര്‍ശനം ഇന്നാരംഭിക്കും. ഇന്ന് നാല് സിനിമകളാണ് പ്രദര്‍ശനത്തിലുള്ളത്. ചിത്രങ്ങള്‍ പരിശോധിക്കാം.
ടാഗോര്‍ തീയേറ്റര്‍ - രാവിലെ 11.30
ഡെബ്റ്റ്/വുൽസറ്റ് സരഷോഗു (Debt/Borc)
തുർക്കി, ഭാഷ: ടർക്കിഷ്
ചെറിയൊരു പ്രിന്റിങ് കടയിൽ ജോലി നോക്കുകയാണ് തുഫാൻ. ഭാര്യ മുക്കദസിനോടും മകൾ സിംഗെയോടുമൊപ്പം എസ്കിഷെറിലാണ് തുഫാൻ താമസിക്കുന്നത്. ഒരു രാത്രി തുഫാന്റെ അയൽപക്കത്ത് ഒറ്റയ്ക്ക് താമസിക്കുന്ന ഹുരിയെ രോഗാതുരയാകുന്നു. അവളുടെ പരിചരണം ഏറ്റെടുക്കണമെന്ന് ഡോക്ടർ ആവശ്യപ്പട്ടതിന്റെ അടിസ്ഥാനത്തിൽ തുഫാൻ പരിചരിക്കാൻ തയ്യാറാകുന്നു. തുടർന്ന് തുഫാനുണ്ടാകുന്ന വെല്ലുവിളികളാണ് ചിത്രത്തിന്‍റെ ഉള്ളടക്കം.
ടാഗോര്‍ തീയേറ്റര്‍ - ഉച്ചയ്‍ക്ക് 02.15
ദി ബെഡ്/മോണിക്ക ലൊറാന (The Bed/La Cama)
അർജ്ജന്റീന, ഭാഷ: സ്പാനിഷ്
മുപ്പതുവർഷത്തെ ദാമ്പത്യത്തിനു ശേഷം ജോർജ്ജും മാബേലും വേർപിരിയാൻ തീരുമാനിക്കുന്നു. ഇണകളായി ജീവിക്കുന്നതിന്റെ അവസാന മണിക്കൂറിലാണ് അവർ. അവർ താമസിക്കുന്ന വീട് വിൽക്കുകയും വീട്ടുപകരണങ്ങൾ ഒഴിവാക്കാനും തീരുമാനിക്കുന്നു. വേർപിരിയലിന്റെ അവസാന മണിക്കൂറുകളിൽ അവർ ..

Post
ഈ മേളയുടെ സിഗ്നേച്ചർ ഫിലിമിനു പിന്നിൽ ഇയാളാണ്

ഈ മേളയുടെ സിഗ്നേച്ചർ ഫിലിമിനു പിന്നിൽ ഇയാളാണ്

തിരുവനന്തപുരം: സിമന്റ് എന്നു പേരുള്ള പരസ്യ കമ്പനി അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ സിഗ്നേച്ചർ ഫിലിം നിയോഗിക്കപ്പെട്ടത് യാദൃശ്ചികമായാവാം. കാരണം, റീ ബിൽഡ് കേരള എന്ന വിഷയമാണ് അരുൺ ശ്രീപാദത്തിനും സംഘത്തിനും ഐഎഫ്എഫ്കെയുടെ സിഗ്നേച്ചർ ഫിലിം നിർമ്മിക്കുന്നതിനായി ലഭിച്ചത്. 40 സെക്കന്റുള്ള സിഗ്നേച്ചർ ഫിലിമിലൂടെ കേരളത്തെ പുഃനർ നിർമ്മിക്കുക എന്ന ആശയം സിമന്റ് അവധാനതയോടെ നിർവ്വഹിച്ചിട്ടുണ്ട്.
കഴിഞ്ഞ പതിനെട്ട് വർഷമായി പരസ്യ, ആനിമേഷൻ സിനിമാ നിർമ്മാണ രംഗത്ത് സജീവമാണ് ചങ്ങനാശ്ശേരിക്കാരനായ അരുൺ ശ്രീപാദം. അരുണിന്റെ ബെംഗളുരു ആസ്ഥാനമായുള്ള സിമന്റ് എന്ന പരസ്യ കമ്പനിയാണ് ഇക്കുറി അന്താരാഷ്ട്ര സിനിമാ മേളയ്ക്കുവേണ്ടി സിഗ്നേച്ചർ ഫിലിം നിർമ്മിച്ചത്. ഇരുപത് ദിവത്തോളം വേണ്ടിവന്നു സിനിമ നിർമ്മിക്കാൻ.
പ്രളയകാലത്ത് മനുഷ്യർ തമ്മിലുണ്ടായിരുന്ന ഐക്യവും ഒത്തൊരുമയും ഒന്നുകൂടി ഓർമ്മിപ്പിക്കാനാണ് ഞങ്ങൾ സിഗ്നേച്ചർ ഫിലിമിലൂടെ ശ്രമിച്ചത്. പുഃനർ നിർമ്മാണ സമയത്തും അന്നുണ്ടായിരുന്ന അതേ ഐക്യം ആവശ്യമാണല്ലോ. അരുൺ ശ്രീപാദം സമയം മലയാളത്തോടു പറഞ്ഞു.
പ്രളയം അനുഭവിച്ചു കടന്നുവന്ന ഒരു സമൂഹമല്ലേ നമ്മുടേത്. അതുകൊണ്ടുതന്നെ സിഗ്നേച്ചർ ഫിലിം പ്ര..