മുംബൈ: ഓഹരി വിപണിയിൽ നഷ്ടത്തോടെ തുടക്കമായി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഓഹരിവിപണിയിൽ നേട്ടം തുടരുകയായിരുന്നു. സെന്‍സെക്‌സ് 259 പോയിൻ്റ് നഷ്ടത്തില്‍ 36222ലെത്തി. അതേസമയം നിഫ്റ്റി 78 പോയിൻ്റ് താഴ്ന്ന് 10888ലുമെത്തി.
ബിഎസ്ഇയിലെ 851 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലായി. അതേസമയം 681 ഓഹരികള്‍ നഷ്ടത്തിലുമായി. ടെക് മഹീന്ദ്ര, ഡോ.റെഡ്ഡീസ് ലാബ്, ആക്‌സിസ് ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, യെസ് ബാങ്ക്, ഏഷ്യന്‍ പെയിൻ്റ്സ്, സണ്‍ ഫാര്‍മ, ഒഎന്‍ജിസി തുടങ്ങിയ ഓഹരികള്‍ നേട്ടം കൊയ്തു.
അതേസമയം ഇന്‍ഫോസിസ്, റിലയന്‍സ്, ടിസിഎസ്, ഐസിഐസിഐ ബാങ്ക്, ഹിന്‍ഡാല്‍കോ, വേദാന്ത, ഭാരതി എയര്‍ടെല്‍, എച്ച്ഡിഎഫ്‌സി, വിപ്രോ, പവര്‍ ഗ്രിഡ് കോര്‍പ്, സിപ്ല, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.
Breaking News:
പ്രിയദര്‍ശന്റെ മരക്കാര്‍ പോസ്റ്റ് പ്രൊഡക്ഷന്‍ അന്തിമ ഘട്ടത്തില്‍,ചിത്രം വൈകാതെ തീയറ്ററുകളിൽ .
കാര്‍ഡിഫില്‍ ഇംഗ്ലണ്ടിന് അഗ്നിപരീക്ഷ.
കേരളത്തിനോട് പിണക്കമില്ലാതെ മോദി; വരാണസിയും കേരളവും ഒരുപോലെ…
വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്ഷോയില്‍ അണിനിരന്നത് ആയിരങ്ങള്‍.
കേരള കോണ്‍ഗ്രസ് പിളര്‍പ്പിന്റെ വക്കില്‍.
സ്വകാര്യത ചോരുമോയെന്ന ഭയം; ഫേസ്ബുക്കിനെതിരെ സഹസ്ഥാപകന്‍ ക്രിസ് ഹ്യൂസ്.
വിശുദ്ധ ദിനരാത്രങ്ങളെ വരവേല്‍ക്കാനൊരുങ്ങി പ്രവാചക പട്ടണം.
ഗോഡ്സെ-ഭീകരവാദി പരാമര്‍ശം; കമല്‍ഹാസനെതിരെ ക്രിമിനല്‍ കേസ്.
മരണത്തിന് ഉത്തരവാദി ഭര്‍ത്താവും ബന്ധുക്കളും; അമ്മയുടേയും മകളുടേയും ആത്മഹത്യാകുറിപ്പ് പുറത്ത്.
സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ ഇടിവ്.
ജപ്തി ഭയന്ന് ആത്മഹത്യ; അമ്മയുടെയും മകളുടെയും പോസ്റ്റുമോര്‍ട്ടം ഇന്ന്.
തമിഴ്നാട്ടുകാരനായ ഹരീഷിന് കൃത്രിമ കാല്‍വേണം; സുഡാനിക്ക് ലഭിച്ച അഞ്ചുപേരുടെ അവാര്‍ഡുതുക ഹരീഷിന് നല്‍കും.
വോട്ടിങ് മെഷീന് അട്ടിമറി: ഒരു മണ്ഡലത്തിലെ അഞ്ച് ബൂത്തുകളില്‍ വി വിപാറ്റ് എണ്ണണം: സുപ്രീംകോടതി.
ബാര്‍സ ചരിത്രത്തിലെ മികച്ച മൂന്ന് ഗോളും മെസിക്ക് സ്വന്തം.
ദുബായ് എയർപോർട്ട് നവീകരണം;കൊച്ചി കോഴിക്കോട് അടക്കം 41 സെർവീസുകൾ പുതിയ വിമാനത്താവളത്തിൽ നിന്ന്.
കെ.എസ്.ആര്.ടി.സിയിലെ മുഴുവന്‍ താല്‍ക്കാലിക ഡ്രൈവര്‍മാരെയും പിരിച്ചുവിടണമെന്ന് ഹൈക്കോടതി
ആഭ്യന്തര വകുപ്പ് നോക്കുകുത്തിയാവുന്നു: തലസ്ഥാനത്ത് 40 ദിവസത്തിനിടെ നടന്നത് ആറ് കൊലപാതകങ്ങള്‍
സന്ദേശം സിനിമയെ വിമര്‍ശിച്ചു; തിരക്കഥാകൃത്ത് ശ്യാം പുഷ്ക്കരനെതിരെ ഹരീഷ് പേരടി
സാലയുടെ സോളോ; ലിവര്‍പൂളിന് മിന്നും ജയം
Author: News Desk
Sensex: ഓഹരി വിപണിയിൽ നഷ്ടത്തോടെ തുടക്കം
‘മാഗ്നറ്റിക്ക് സ്‌ട്രൈപ്പ് ‘ കാര്‍ഡുകള്‍ക്ക് നിരോധനം
കൊച്ചി: 2019 ജനുവരി ഒന്ന് മുതല്‍ ' മാഗ്‌നറ്റിക്ക് സ്‌ട്രൈപ്പ് 'കാര്‍ഡുകള്‍ക്ക് നിരോധനം വരുന്നു. എടിഎം കാര്‍ഡുകളുടെ ഇപ്പോള്‍ അടിക്കടിയുള്ള സുരക്ഷാ വീഴ്ച പരിഹരിക്കാനായാണ് മാഗ്നറ്റിക്ക് കാര്‍ഡുകള്‍ക്ക് നിരോധനം ബാങ്കുകള്‍ ഏര്‍പ്പെടുത്തുന്നത്. 2018 ന് ശേഷം ഇനി പഴയ കാര്‍ഡുകള്‍ ഉപയോഗിച്ചാല്‍ പണമിടപാടുകള്‍ സാദ്ധ്യമാകില്ലെന്നാണ് റിസര്‍വ് ബാങ്ക് അറിയിച്ചിരിക്കുന്നത്.
ബാങ്കുകള്‍ തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് നിലവിലുള്ള മാഗ്നറ്റിക്ക് സ്‌ട്രൈപ് കാര്‍ഡുകള്‍ക്ക് പകരം ചിപ്പുള്ള കാര്‍ഡുകള്‍ സൗജന്യമായി മാറ്റിക്കൊടുക്കണമെന്നാണ് റിസര്‍വ് ബാങ്ക് നിര്‍ദ്ദേശം. എസ് ബി ഐ ഉള്‍പ്പെടെയുള്ള ബാങ്കുകള്‍ കാര്‍ഡുകള്‍ മാറ്റിക്കൊടുക്കാന്‍ ഇപ്പോള് തന്നെ ആരംഭിച്ചിട്ടുമുണ്ട്.
2015 ഒക്ടോബര്‍ മുതല്‍ ചിപ്പുള്ള കാര്‍ഡുകളാണ് ബാങ്കുകള്‍ വഴി നല്‍കാറുള്ളത്. തട്ടിപ്പ് തടയുകയാണ് പുതിയ കാര്‍ഡുകളുടെ പ്രധാന ലക്ഷ്യം. ഡെബിറ്റ് കാര്‍ഡുകളിലും ക്രെഡിറ്റ് കാര്‍ഡുകളിലും ചിപ്പ് നിര്‍ബന്ധമാക്കും. ഡിസംബര്‍ 31നുള്ളില്‍ തന്നെ പോസ്റ്റ് വഴിയോ മറ്റോ ലഭിക്കുന്ന പുതിയ ചിപ്പ് കാര്‍ഡ് ആക്റ്റിവേറ്റ് ചെയ്യേണ്ടതുമാണെന്നാണ് റിസര്‍വ്വ് ബാങ്ക് അറിയിച..
യുവരാജിന് വെറും ഒരു കോടി രൂപ! മുംബൈ ഇന്ത്യന്‍സിന്‍റെ നേട്ടമെന്ന് ആകാശ് അംബാനി
യുവരാജിന് വെറും ഒരു കോടി രൂപ! മുംബൈ ഇന്ത്യന്‍സിന്‍റെ നേട്ടമെന്ന് ആകാശ് അംബാനിജയ്പുര്‍: ഐപിഎല്‍ താരലേലത്തിന്‍റെ ഒന്നാം ദിവസം യുവരാജ് സിംഗിന്‍റെ ആരാധകര്‍ക്ക് നിരാശയായിരുന്നു ഫലം. കഴിഞ്ഞ കുറച്ച് മാസങ്ങളായി മികച്ച ഫോമിലല്ലാത്ത യുവിയെ അവഗണിക്കുകയായിരുന്നു ഇത്തവണ ഐപിഎല്‍ ഫ്രാഞ്ചൈസി.
എന്നാല്‍ ഐപിഎല്‍ താരലേലത്തിന്‍റെ രണ്ടാം ദിവസം കഥ മാറി. യുവരാജ് സിംഗിനെ മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കി. യുവരാജ് സിംഗിന്‍റെ ഇത്തവണത്തെ അടിസ്ഥാന വില വെറും ഒരു കോടി രൂപയായിരുന്നു. ആ വിലയ്ക്കാണ് മുംബൈ ഇന്ത്യന്‍സ് യുവരാജിനെ സ്വന്തമാക്കിയിരിക്കുന്നത്. സ്തെസമയം, 2 വര്‍ഷം മുന്‍പ് ഈ താരത്തിന് വില 16 കോടിയായിരുന്നു!!
യുവരാജിനെപ്പോലെ ഒരു താരത്തെ അവസാന നിമിഷം വെറും ഒരു കോടി രൂപയ്ക്കു സ്വന്തമാക്കാനായത് മുംബൈ ഇന്ത്യന്‍സിന്‍റെ ഏറ്റവും വലിയ നേട്ടമാണെന്ന് ടീം ഉടമ ആകാശ് അംബാനി അഭിപ്രായപ്പെട്ടു. യുവരാജിനെ സ്വന്തമാക്കിയതിന് ശേഷമായിരുന്നു ആകാശിന്‍റെ പ്രതികരണം.
യുവരാജിനും മലിംഗയ്ക്കുമായി കൂടുതല്‍ പണം മാറ്റിവച്ചിരുന്നു. എന്നാല്‍ വെറും ഒരു കോടി രൂപയ്ക്കു യുവരാജിനെ ടീമിലെത്തിക്കാന്‍ സാധിച്ചത് 12 വര്‍ഷത്തെ ഐപിഎല്‍ താരലേലത്തിന്‍റെ ചരിത്..
ഓഹരി വിപണിയിൽ നേട്ടത്തോടെ തുടക്കം
മുംബൈ: ഓഹരി വിപണി നേട്ടത്തോടെ തുടങ്ങി. സെന്‍സെക്‌സ് 99 പോയിൻ്റ് നേട്ടത്തില്‍ 36444ലെത്തി. അതേസമയം നിഫ്റ്റി 38 പോയിൻ്റ് ഉയര്‍ന്ന് 10946ലുമെത്തി. ബിഎസ്ഇയിലെ 1143 കമ്പനികളുടെ ഓഹരികള്‍ നേട്ടം കൈവരിച്ചപ്പോൾ 443 ഓഹരികള്‍ നഷ്ടം നേരിട്ടു.
മുഖ്യമായും നേട്ടം കൊയ്തത് വാഹനം, ബാങ്ക്, ഊര്‍ജം, ലോഹം തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളാണ്. എന്നാൽ ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ബജാജ് ഓട്ടോ, ഭാരതി എയര്‍ടെല്‍, ടാറ്റ സ്റ്റീല്‍, സിപ്ല, എച്ച്ഡിഎഫ്‌സി, റിലയന്‍സ് തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ നഷ്ടം നേരിട്ടു.
കൂടാതെ ഇന്ത്യ ബുള്‍സ് ഹൗസിങ്, ഏഷ്യന്‍ പെയിൻ്റ്സ്, ഐടിസി, എസ്ബിഐ, ആക്‌സിസ് ബാങ്ക്, മാരുതി സുസുകി, ഐഒസി എന്നീ കമ്പനികളുടെ ഓഹരികളും നഷ്ടത്തിലായി.
ജിഎസ്‍ടി നിരക്കുകള്‍ കുറയ്‍ക്കുമെന്ന് സൂചന നല്‍കി നരേന്ദ്ര മോദി
ന്യൂഡല്‍ഹി: വിവിധ ഉല്‍പ്പന്നങ്ങളുടെ ചരക്കുസേവന നികുതി കുറയ്‍ക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. 30 വസ്‍തുക്കളുടെയെങ്കിലും ജിഎസ്‍ടി നിരക്ക് കുറയ്‍ക്കുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് നല്‍കുന്ന സൂചന.
എയര്‍ കണ്ടീഷണര്‍, ഡിഷ്‍വാഷര്‍, ഡിജിറ്റല്‍ ക്യാമറ തുടങ്ങിയ ഉല്‍പ്പന്നങ്ങളുടെ ജിഎസ്‍ടി കുറയും. ആഢംബര വസ്‍തുക്കള്‍ മാത്രമാകും ഇനിമുതല്‍ ഏറ്റവും ഉയര്‍ന്ന ജിഎസ്‍ടി നിരക്കായ 28 ശതമാനത്തിന്‍റെ പരിധിയില്‍ വരിക. ബാക്കിയുള്ള 99 ശതമാനം ഉല്‍പ്പന്നങ്ങളും പരമാവധി 18 ശതമാനംവരെ മാത്രം ജിഎസ്‍ടി നിരക്കില്‍ ഉള്‍പ്പെടുത്തും.
ശനിയാഴ്‍ച്ച ജിഎസ്‍ടി കൗണ്‍സില്‍ യോഗം ചേരുന്നുണ്ട്. കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് മേലുള്ള ജിഎസ്‍ടി കുറയ്‍ക്കാനും തീരുമാനമുണ്ടാകും. ജലസേചനത്തിനുള്ള സ്പ്രിംഗ്‍ളര്‍ പോലെയുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് 18 ശതമാനം ജിഎസ്‍ടി നിലവിലുണ്ട്. ഇത് ഇനിയും കുറയ്‍ക്കും. ഉയര്‍ന്ന സ്ലാബിലുള്ള ഉല്‍പ്പന്നങ്ങള്‍ ഇപ്പോള്‍ 35 ഇനമാണ്. ആദ്യമായി ജിഎസ്‍ടി ഏര്‍പ്പെടുത്തിയപ്പോള്‍ ഈ പട്ടികയില്‍ 226 ഉല്‍പ്പന്നങ്ങള്‍ ഉണ്ടായിരുന്നു.
2 വര്‍ഷം മുന്‍പ് 16 കോടി; ഇത്തവണ "അണ്‍ സോള്‍ഡ്"
2 വര്‍ഷം മുന്‍പ് 16 കോടി; ഇത്തവണ "അണ്‍ സോള്‍ഡ്" ന്യൂഡല്‍ഹി: യുവി ആരാധകരെ നിരാശപ്പെടുത്തി ഒന്നാം ദിവസത്തെ ഐപിഎല്‍ ലേലം.
ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ ഒരു കാലത്തെ യുവരാജിനെ അവഗണിച്ച് ഇത്തവണ ഐപിഎല്‍ ഫ്രാഞ്ചൈസി. കഴിഞ്ഞ കുറച്ച് മാസങ്ങളായി മികച്ച ഫോമിലല്ലാത്ത യുവി ഇത്തവണ ധോണിയോടൊപ്പം ചെന്നൈ സൂപ്പര്‍ കിംഗ്സില്‍ എത്തുമെന്ന് സോഷ്യല്‍ മീഡിയയില്‍ അഭ്യൂഹങ്ങള്‍ പരക്കെയാണ് ഒന്നാം ദിവസം യുവി അവഗണിക്കപ്പെട്ടത്.
കഴിഞ്ഞ വര്‍ഷത്തെ ലേലത്തിൽ കിംഗ്സ് ഇലവൻ പഞ്ചാബ് ടീം യുവരാജിനെ ഉൾപ്പെടുത്തിയിരുന്നു.
യുവരാജ് സിംഗിന്‍റെ ഇത്തവണത്തെ അടിസ്ഥാന വില ഒരു കോടി രൂപയായിരുന്നു.
എന്നാല്‍ അടുത്ത റൗണ്ടില്‍ യുവിയെ ആരെങ്കിലും സ്വന്തമാക്കുമെന്നാണ് യുവി ആരാധകര്‍ കരുതുന്നത്. അത് മുന്‍ ഇന്ത്യന്‍ നായകന്‍ ധോണിയുടെ ചെന്നൈ ആണെങ്കില്‍ ആരാധകര്‍ക്ക് അത് ഇരട്ടി മധുരം.
കുട്ടികൾക്ക് മരുന്ന് നൽകുമ്പോൾ…
കുട്ടികൾക്ക് മരുന്ന് നൽകുമ്പോൾ...കുട്ടികള്‍ക്ക് ഇടുന്ന ഉടുപ്പ്, നല്‍കുന്ന ഭക്ഷണം ഇവയെല്ലാം വേണ്ടതിലധ..
അല്പ൦ നാരങ്ങാ വെള്ളമായാലോ?
അല്പ൦ നാരങ്ങാ വെള്ളമായാലോ?ശരീരത്തിന് ഉണര്‍വും ഉന്മേഷവും നല്‍കാനും ക്ഷീണമകറ്റാനും മുന്നില്‍ നില്ക്..
Winter Skin Care: മഞ്ഞുകാലത്തെ ചർമ്മ സംരക്ഷണത്തിന്
ചർമ്മത്തിന് പ്രത്യേക ശ്രദ്ധ കൊടുക്കേണ്ട സീസണാണ് മഞ്ഞുകാലം. തണുപ്പുകാലം ധാരാളം ചർമ്മ രോഗങ്ങൾ ഉണ്ടാകാൻ..
ആര്‍ബിഐ ഗവര്‍ണറുടെ അപ്രതീക്ഷിത രാജി; രൂപയുടെ മൂല്യം കൂപ്പുകുത്തി
മുംബൈ: റിസേര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിൻ്റെ രാജി ഇന്നലെ രൂപയുടെ മൂല്യത്തിൽ ഇടിവുണ്ടാക്കി. ഇന്ത്യയുടെ കേന്ദ്ര ബാങ്കായ ആർ.ബി.ഐ.യുടെ ഗവർണറിൻ്റെ അപ്രതീക്ഷിത സ്ഥാനമൊഴിയൽ രൂപയ്ക്ക് കനത്ത ആഘാതമാണ് നൽകിയത്. തിങ്കളാഴ്ചത്തെക്കാൾ 110 പൈസയുടെ ഇടിവ് വരെ ഒരുവേള ഇന്ത്യൻ കറൻസി നേരിട്ടു. ഇതോടെ 72.42 രൂപ യുടെ മൂല്യം എന്ന നിലയിലേക്കെത്തി. രൂപയെ വൻ തകർച്ചയിലേക്ക് കൂപ്പുകുത്തുന്നതിൽ നിന്ന് തടയാൻ പൊതുമേഖലാ ബാങ്കുകൾ ഡോളർ വൻ തോതിലാണ് വിറ്റഴിച്ചത്. ഇന്ന് വ്യാപാര മണിക്കൂര്‍ ആരംഭിച്ചപ്പോഴും 35 പെസയുടെ ഇടിവിൽ രൂപയുടെ മൂല്യം യുഎസ് ഡോളറിനെതിരെ 72.20 എന്ന നിലയിലെത്തുകയും ചെയ്തിരുന്നു.
പുതിയ ആർ.ബി.ഐ. ഗവർണറെ ചൊവ്വാഴ്ച തന്നെ പ്രഖ്യാപിക്കുമെന്ന് കേന്ദ്ര ധനകാര്യ സെക്രട്ടറി എ.എൻ. ജാ പ്രസ്താവിക്കുകയും പുതിയ ഗവര്‍ണറെ പ്രഖ്യാപിക്കുകയും ചെയ്തതോടെ നഷ്ടം പകുതിയോളം നികത്താനായി എന്നതും ശ്രദ്ധേയമാണ്. തുടര്‍ന്ന് ഓഹരി വിപണി നേട്ടത്തിലേക്ക് തിരിച്ചെത്തിയതും രൂപയുടെ വിലത്തകർച്ചയെ പിടിച്ചുനിർത്തി.
ഒടുവിൽ രൂപയുടെ മൂല്യം ഡോളറിനെതിരെ 71.85 എന്ന നിലയിലാണ് ക്ലോസ് ചെയ്തത്. ഇത് തിങ്കളാഴ്ചത്തെക്കാൾ 53 പൈസയുടെ നഷ്ടമുണ്ടാ..