Author: editor

Post

രോഗിയായ അമ്മയെ സൗദിയില്‍ എത്തിച്ച് പരിചരിച്ച വ്യക്തിക്ക് വന്‍തുക പിഴ ഒഴിവാക്കി സൗദിയുടെ കാരുണ്യ സ്പര്‍ശം.

കോഴിക്കോട്: രോഗിയും വൃദ്ധയുമായ അമ്മയെ സൗദിയില്‍ എത്തിച്ച് പരിചരിച്ച കോഴിക്കോട് സ്വദേശിക്ക് സൗദി ഭരണകൂടത്തിന്റെ കാരുണ്യ സ്പര്‍ശം. ദമാമിലെ കമ്പനി ജീവനക്കാരനായ വേങ്ങേരി കളത്തില്‍ വീട്ടില്‍ സന്തോഷിന്റെ മാതൃസ്‌നേഹത്തിന് പ്രതിഫലമായാണ് സൗദി അധികൃതര്‍ കാരുണ്യ ഹസ്തം നീട്ടിയത്. അനധികൃതമായി അമ്മയെ താമസിപ്പിച്ചതിന് 15000 റിയാലാണ് (മൂന്ന് ലക്ഷം ഇന്ത്യന്‍ രൂപ) സന്തോഷിന് പിഴ ഒടുക്കേണ്ടിയിരുന്നത്. അള്‍ഷിമേഴ്‌സ് രോഗിയായ അമ്മ ചന്ദ്രവല്ലിയെ സന്ദര്‍ശക വിസയിലാണ് സൗദിയില്‍ എത്തിച്ചത്. വിസയുടെ കാലാവധി കഴിഞ്ഞിട്ടും സൗദിയില്‍ തുടര്‍ന്നതിനാണ് വന്‍തുക പിഴ ഒടുക്കേണ്ടിയിരുന്നത്....

Post

പ്രണയാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് യുവാവ് പെണ്‍കുട്ടിയെ തീ കൊളുത്തി കൊലപ്പെടുത്തി

തൃശൂര്‍: തൃശൂര്‍ ചിയാരത്ത് പ്രണയാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് യുവാവ് പെണ്‍കുട്ടിയെ തീകൊളുത്തി കൊലപ്പെടുത്തി. 22 വയസുള്ള നീതുവാണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെയാണ് ദാരുണ സംഭവം. വടക്കേക്കാട് സ്വദേശിയായ ജിതേഷ് എന്ന യുവാവ് ഏറെ നാളായി പെണ്‍കുട്ടിയുടെ പിറകെ നടന്ന് ശല്യപ്പെടുത്തിയിരുന്നു. ഇന്ന് രാവിലെ പെട്രോളുമായി വീട്ടിലേക്ക് കയറി വന്ന യുവാവ് പെണ്‍കുട്ടിക്ക് മേല്‍ ഒഴിച്ചു തീ കൊളുത്തുകയായിരുന്നു. വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് തീ അണക്കാന്‍ ശ്രമിച്ചെങ്കിലും പെണ്‍കുട്ടി മരണപ്പെടുകയായിരുന്നു. സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിനെ...

Post

ജപ്പാന്‍ ജ്വരം തടയാനുള്ള വാക്സിന്‍ ലഭ്യമാക്കും വെസ്റ്റ് നൈല്‍: മലപ്പുറത്ത് അതീവ ജാഗ്രത

തിരുവനന്തപുരം: വെസ്റ്റ് നൈല്‍ ബാധിച്ച് മലപ്പുറം സ്വദേശിയായ 6 വയസുകാരന്‍ മരണമടഞ്ഞതിനെ തുടര്‍ന്ന് മലപ്പുറത്ത് അതീവ ജാഗ്രത. വെസ്റ്റ് നൈല്‍ വൈറസ് ഇല്ലെന്ന് ഉറപ്പു വരുത്താന്‍ മലപ്പുറത്ത് പ്രത്യേക വിദഗ്ധ സംഘത്തെ ആരോഗ്യവകുപ്പ് നിയോഗിച്ചിട്ടുണ്ട്. നിലവില്‍ ആരും തന്നെ സമാന രോഗ ലക്ഷണങ്ങളുമായി ആശുപത്രികളിലെത്തിയിട്ടില്ല. എങ്കിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ നിര്‍ദേശം നല്‍കിയതായി ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ അറിയിച്ചു. സ്വകാര്യ സര്‍ക്കാര്‍ ആശുപത്രികള്‍ക്കും ഒരുപോലെ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. 7 ദിവസത്തിലധികം നീണ്ടുനില്‍ക്കുന്ന പനി, പരസ്പര...

Post

ആവേശത്തിരയിളക്കത്തില്‍ വയനാട്; രാഹുലും പ്രിയങ്കയും റോഡ് ഷോയില്‍

കല്‍പ്പറ്റ: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്കഗാന്ധിയും വയനാട്ടിലെത്തി. കളക്ട്രേറ്റിലെത്തി അദ്ദേഹം നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. പത്രിക നല്‍കിയ ശേഷം രാഹുലും പ്രിയങ്കയും റോഡ്‌ഷോയില്‍ പങ്കെടുത്തു. അരലക്ഷത്തോളം പ്രവര്‍ത്തകരാണ് വയനാട്ടില്‍ രാഹുലിനെ സന്ദര്‍ശിക്കാനെത്തിയിരിക്കുന്നത്. യു.ഡി.എഫ് നേതാക്കള്‍ ഇരുവരേയും അനുഗമിക്കുന്നുണ്ട്. തുറന്ന വാഹനത്തിലാണ് രാഹുലും പ്രിയങ്കയും യു.ഡി.എഫ് നേതാക്കളും കളക്ട്രേറ്റിലെത്തിയത്. കളക്ട്രേറ്റിന് മുന്നില്‍ പ്രവര്‍ത്തകര്‍ തടിച്ചുകൂടിയിരിക്കുകയാണ്. കല്‍പ്പറ്റ ടൗണിലേക്കാണ് ഇപ്പോള്‍ റോഡ്‌ഷോ നടക്കുന്നത്. നേരത്തെ, രണ്ടുമണിക്കൂറാണ് റോഡ് ഷോ തീരുമാനിച്ചിരുന്നത്. എന്നാല്‍ സുരക്ഷാ പ്രശ്‌നങ്ങളാണ് അത് ഒരു കിലോമീറ്ററായി...

Post

രാഹുലിനെ അധിക്ഷേപിച്ച സംഭവം; സി.പി.എമ്മിനെതിരെ കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: രാഹുല്‍ഗാന്ധിയെ അധിക്ഷേപിച്ച സംഭവത്തില്‍ സിപിഎമ്മിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. .ദേശാഭിമാനിയുടെ പപ്പു പരാമര്‍ശം മാന്യതക്ക് നിരക്കാത്തതെന്നും അദ്ദേഹം പറഞ്ഞു. ആലത്തൂര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരായ എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്റെ പരാമര്‍ശവും ഒഴിവാക്കേണ്ടതായിരുന്നുവെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. വിമര്‍ശനങ്ങള്‍ ജനാധിപത്യത്തിന്റെ രീതിയാണെന്നും വിമര്‍ശിക്കുമ്പോള്‍ ഉപയോഗിക്കുന്ന ഭാഷ മാന്യമായിരിക്കണമെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. ഇടതുമുന്നണി കണ്‍വീനര്‍ എ വിജയരാഘവന്റെ വിവാദ പരാമര്‍ശം ഒഴിവാക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയ നേതാക്കള്‍ സംസാരിക്കുമ്പോള്‍ കുറച്ചു കൂടി നിയന്ത്രണം ആവശ്യമാണെന്നും...

  • 1
  • 3
  • 4