തോളുകളില്‍ അല്ലെങ്കില്‍ ചുമലുകളില്‍ അനുഭവപ്പെടുന്ന വേദന ഇന്ന് ഏറ്റവും കൂടുതലാളുകള്‍ നേരിടേണ്ടിവരുന്ന ആരോഗ്യപ്രശ്‌നങ്ങളില്‍ ഒന്നാണ്. സന്ധികളിലും മാംസപേശികളിലും ഉണ്ടാവുന്ന വീക്കവും ബലക്കുറവും ഒക്കെ ഇത് ഉണ്ടാവാനുള്ള പ്രധാന കാരണങ്ങളാണ്. പുറത്തു നിന്നുള്ള മരുന്നുകള്‍ക്ക് പിന്നാലെ പോകാതെ തന്നെ ഇത്തരം വേദനകള്‍ക്കുള്ള ചികിത്സാവിധികളെ നമുക്ക് നമ്മുടെ വീട്ടില്‍ തന്നെ കണ്ടെത്തികൂടെ. നമുടെ ദൈന്യംദിന ജീവിതത്തിലെ സുപ്രധാന കാര്യങ്ങള്‍ ചെയ്യാന്‍ സഹായിക്കുന്ന ശരീരഭാഗങ്ങളില്‍ ഒന്നായ കൈകളുടെ പ്രഭവ സ്ഥാനമാണ് തോള്‍ഭാഗം. നാം കൂടുതല്‍ അവഗണിക്കുന്നതും വേണ്ടത്ര ശ്രദ്ധ കൊടുക്കാതിരിക്കുകയും ചെയ്യുന്ന ശരീരഭാഗങ്ങളില്‍ ഒന്നു കൂടിയാണ് ഇവ. ഈ ഭാഗത്തെ സങ്കീര്‍ണമായ സന്ധികളുടെയും മാംസപേശികളുടെയും ആരോഗ്യത്തിന്റെ കാര്യത്തില്‍ വേണ്ടത്ര ജാഗ്രത പുലര്‍ത്തേണ്ടത് തികച്ചും അത്യാവശ്യകരമാണ്. പുറം വേദനയുടെയും കഴുത്തുവേദനയുടെയുമൊക്കെ പിന്‍ഗാമിയാണ് തോള്‍ വേദനകള്‍.
വളരെ ലളിതമായി ദിവസത്തില്‍ രണ്ടോ മൂന്നോ പ്രാവശ്യം മാത്രം ചെയ്യേണ്ട ചെറിയ പരിശീലന മുറകളാണ് ഇവ. തോള്‍ വേദന അനുഭവപ്പെടുന്ന നിങ്ങളുടെ കൈകള്‍ നേരെ മുകളിലേക്ക് ഉയര്‍ത്തിപ്പിടിക്കുക. കുറച്ചു സെക്കന്‍ഡുകള്‍ അങ്ങനെ ഉയര്‍ത്തി പിടിച്ചു നിന്ന ശേഷം കൈകള്‍ പതിയെ താഴേക്ക് കൊണ്ടുവരാം. അതുപോലെതന്നെ നിങ്ങളുടെ വീട്ടിലുള്ള ചുവരലമാരകള്‍ തുറക്കുകയും അടയ്ക്കുകയും ചെയ്യുന്നത് ചുമലുകളെ സ്‌ട്രെച്ച് ചെയ്യാന്‍ സഹായിക്കുന്ന നല്ലൊരു വ്യായാമ മുറ കൂടിയാണ്. ഇത്തരം വ്യായാമമുറകള്‍ ചെയ്യുന്ന വേളകളില്‍ ചൂടുവെള്ളത്തില്‍ കുളിക്കുകയോ നിങ്ങളുടെ ചുമലുകളിലെ പേശികളെ ചെറുതായി ചൂടു പിടിപ്പിക്കുകയോ ചെയ്യേണ്ടത് അത്യാവശ്യമാണ്.. തോര്‍ത്ത് ഉപയോഗിച്ചുകൊണ്ട് സ്‌ട്രെച്ച് ചെയ്യുന്നതും ഇരുകൈകളും മുന്നോട്ടും പിന്നോട്ടും വൃത്താകൃതിയില്‍ കറക്കുന്നതും ഒക്കെ തോള്‍ ഭാഗങ്ങളില്‍ ഉണ്ടാവുന്ന ഇത്തരം വേദനകളെ അകറ്റി നിർത്താം.
Leave a Reply
You must be logged in to post a comment.