യുവതികള്‍ പ്രവേശിച്ചാല്‍ തന്ത്രി ഉചിതമായ നടപടി സ്വീകരിക്കും- പന്തളം കൊട്ടാരം
പത്തനംതിട്ട: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചാല്‍ തന്ത്രി ഉചിതമായ നടപടി സ്വീകരിക്കുമെന്ന് പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര വര്‍മ്മ. ആചാരലംഘനമുണ്ടായാല്‍ തന്ത്രിയുമായി കൂടിയാലോചിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയിലെ ആചാരങ്ങളെ സംബന്ധിച്ചുള്ള അന്തിമവാക്ക് തന്ത്രിയുടേതാണ്. ആചാരങ്ങളെ സംബന്ധിച്ച് തന്ത്രികുടുംബവും പന്തളം കൊട്ടാരവും വളരെ ഐക്യത്തോടെയാണ് നീങ്ങുന്നത്. ഇതിനെക്കുറിച്ച് തന്ത്രികുടുംബത്തിന് വ്യക്തമായ ധാരണയുണ്ട്. ആചാരങ്ങള്‍ക്ക് വിരുദ്ധമായി എന്തെങ്കിലും സംഭവിച്ചാല്‍ എന്തെല്ലാം ചെയ്യണമെന്ന് തന്ത്രി കുടുംബത്തിനറിയാം'- ശശികുമാര വര്‍മ്മ വ്യക്തമാക്കി.
ശബരിമലയില്‍ പ്രവേശിക്കാനായി നേരത്തെയും യുവതികള്‍ വന്നിരുന്നു. അന്നും ഇതിനെക്കുറിച്ച് പന്തളം കൊട്ടാരവും തന്ത്രി കുടുംബവും ചര്‍ച്ച ചെയ്തിരുന്നു. നിലവിലെ സാഹചര്യത്തെക്കുറിച്ചും തന്ത്രി കുടുംബവുമായി ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും ശശികുമാര വര്‍മ്മ പറഞ്ഞു.
Content Highlights: manithi in sabarimala, panthalam royal family response
Leave a Reply
You must be logged in to post a comment.