കണ്ണൂരിലെ കൊലപാതകം; സുഹൃത്തിനെ തലയ്ക്കടിച്ച് പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന് പ്രതി
കണ്ണൂര്‍: പയ്യാമ്പലം ബീച്ചിന് സമീപം യുവാവ് തലയ്ക്കടിയേറ്റു മരിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. കഴിഞ്ഞ 13-ന് പയ്യാമ്പലം ബീച്ചിനു സമീപം മണല്‍ സ്വദേശി ഷൈജു(42) ആണ് തലയ്ക്കടിയേറ്റ നിലയില്‍ അവശനായി കാണപ്പെട്ടത്. ഇയാള്‍ പിന്നീട് ആസ്പത്രിയില്‍ മരിച്ചു. സംഭവത്തില്‍ എറണാകുളം ഞാറയ്ക്കല്‍ മാലവീട്ടില് ശ്രീഗുരുവിനായകനെ(33)യാണ് കണ്ണൂര്‍ ടൗണ്‍ പോലീസ് അറസ്റ്റുചെയ്തത്. ഒളിവില്‍പ്പോയ പ്രതി എറണാകുളത്തുവെച്ചാണ് പിടിയിലായത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: പയ്യാമ്പലത്തെ ഒരു കെട്ടിടത്തില്‍ സെക്യൂരിറ്റി ജീവനക്കാരനായി ജോലിനോക്കുന്ന വിനായകന് അവിടെ ഷെഡ് കെട്ടി താമസിക്കുകയായിരുന്നു. സംഭവദിവസം വൈകീട്ട് പ്രതിയും അഞ്ചു സുഹൃത്തുക്കളും ചേര്‍ന്ന് മദ്യപിച്ചിരുന്നു. നാലുപേര്‍ മടങ്ങിയ ശേഷം ഷൈജുവും വിനായകനും മാത്രം ബാക്കിയായി.
മദ്യലഹരിയില്‍ വിനായകന് ഷൈജുവിനോട് പ്രകൃതിവിരുദ്ധബന്ധത്തിന് ആവശ്യപ്പെട്ടു. ഇതിന് വിസമ്മതിച്ച ഷൈജുവിനെ തലയ്ക്കടിച്ച് വീഴ്ത്തിയശേഷം പ്രകൃതിവിരുദ്ധപീഡനം നടത്തുകയായിരുന്നു. അബോധാവസ്ഥയിലായ ഷൈജുവിനെ ഉപേക്ഷിച്ച് പ്രതി നാട്ടിലേക്ക് മുങ്ങി.
13-ന് പുലര്‍ച്ചെ പ്രഭാതസവാരിക്കിറങ്ങിയവരാണ് ഷൈജുവിനെ പയ്യാമ്പലം ബീച്ചില്‍ അവശനിലയില്‍ കണ്ടത്. പോലീസും അഗ്നിരക്ഷാസേനയും ചേര്‍ന്ന് ആസ്പത്രിയിലെത്തിച്ചു. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും മരിച്ചു. ടൗണ്‍ സി.ഐ. രത്നകുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐ. ശ്രീജിത്ത് കൊടേരി, എസ്.ഐ. വിജേഷ്, സി. രഞ്ജിത്ത്, കെ.എന്‍. സഞ്ജയ്, അനീഷ്കുമാര്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് കേസന്വേഷിച്ചത്.
Content Highlights: kannur payyambalam murder; police arrested the accused
Leave a Reply
You must be logged in to post a comment.