റണ്‍വേയില്‍ 'ഡ്രോണുകള്‍' പറന്നു; വിമാനത്താവളം അടച്ചു: ഗാറ്റ്വിക്കില് കുടുങ്ങിയത് 1.2 ലക്ഷം പേര്
ലണ്ടന്‍: റണ്‍വേക്ക് മുകളില്‍ ഡ്രോണുകള്‍ പറന്നതിനേത്തുടര്‍ന്ന് യു.കെയിലെ തിരക്കേറിയ ഗാറ്റ്വിക് വിമാനത്താവളം അടച്ചിട്ടു. ബുധനാഴ്ച അര്‍ധരാത്രി മുതല്‍ 1.2 ലക്ഷം യാത്രക്കാരാണ് കുടുങ്ങിയത്. സുരക്ഷാ പ്രശ്നങ്ങളില്ലെന്ന് സ്ഥിരീകരിച്ച ശേഷം മാത്രമേ വിമാനത്താവളം തുറക്കുകയുള്ളൂവെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
നിലവില്‍ തീവ്രവാദ ഭീഷണിയില്ലെന്നും, എന്നാല്‍ മനപ്പൂര്‍വ്വം പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ വേണ്ടിയാണ് ഡ്രോണുകള്‍ പറത്തിയതെന്നും സ്യൂസെക്സ് പോലീസ് വ്യക്തമാക്കി. യു.കെയിലെ തിരക്കേറിയ എട്ടാമത്തെ വിമാനത്താവളമാണ് ഗാറ്റ്വിക്. ഗാറ്റ്വികിലേക്ക് മറ്റു സ്ഥലങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടിട്ടുണ്ട്.
ബുധനാഴ്ച രാത്രി ഒമ്പത് മണിക്കാണ് റണ്‍വേക്കു മുകളില്‍ ഡ്രോണ്‍ പറക്കുന്നത് ശ്രദ്ധയില്‍ പെട്ടത്. ഉടന്‍ തന്നെ പറന്നുയരാന്‍ നിന്ന വിമാനങ്ങളുടെ യാത്ര റദ്ദാക്കി വിമാനത്താവളം അടച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നു മണിക്ക് തുറന്നെങ്കിലും വീണ്ടും ഡ്രോണ്‍ പറക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ മുക്കാല്‍ മണിക്കൂറിനുള്ളില്‍ വിമാനത്താവളം അടച്ചു. യാത്രക്കാര്‍ മണിക്കൂറുകളാണ് വിമാനത്തിനകത്തും എയര്‍പോര്‍ട്ടിലുമായി കുടുങ്ങിയത്.
വ്യാഴാഴ്ച മാത്രം 760 ഫ്ളൈറ്റുകളാണ് ഗാറ്റ്വിക്ക് വിമാനത്താവളത്തില്‍ നിന്നും പറന്നുയരേണ്ടിയിരുന്നത്. സുരക്ഷാ പരിശോധനക്ക് ശേഷം ഗതാഗതം പഴയ നിലയിലാകാന്‍ ദിവസങ്ങളെടുക്കുമെന്നാണ് കരുതുന്നത്. ഡ്രോണുകള്‍ വീണ്ടും എത്തിയതും, ആരാണ് അതിന്റെ പിന്നിലെന്ന് കണ്ടെത്താത്തതുമാണ് പ്രശ്നങ്ങള്‍ രൂക്ഷമാക്കിയത്. ക്രിസ്മസ് പുതുവത്സര സീസണായതിനാല്‍ യാത്രാക്ലേശം രൂക്ഷമാണ്.
Flight from Kiev to #Gatwick was due to land last night at 21.45. We landed in Birmingham airport. Now almost 4am, still on the plane, no food or updates from our crew. Not allowed to disembark. Bodies sleeping on every seat and across the floors. ???❤️✈️ #GatwickAirport pic.twitter.com/nBrPquEGFM — Christopher Lister (@Listy_cl) December 20, 2018
#GatwickDrones | The #drone image in our previous tweets was used for illustrative purposes only and not the devices being sought. It is believed that the #Gatwick devices used are of an industrial specification. We are continuing to search for the operators pic.twitter.com/NBW6Oh1M3c — Sussex Police (@sussex_police) December 20, 2018
content highlights: Drones disrupt flights at UK's Gatwick airport, causing misery for tens of thousands of stuck passengers just days before Christmas
Leave a Reply
You must be logged in to post a comment.