റെക്കോഡ് തിരുത്തി; റയല്‍ മാഡ്രിഡിന് ക്ലബ് ലോകകപ്പ്
അബുദാബി: ഫിഫ ക്ലബ് ലോകകപ്പ് കിരീടം റയല്‍ മാഡ്രിഡിന്. ഒന്നിനെതിരേ നാലു ഗോളുകള്‍ക്ക് ആതിഥേയരായ അല്‍ഐനെ പരാജയപ്പെടുത്തിയാണ് റയല്‍ മാഡ്രിഡ് കിരീടം കരസ്ഥമാക്കിയത്. തുടര്‍ച്ചയായി മൂന്ന് തവണ ക്ലബ് ലോകകപ്പ് നേടുന്ന ആദ്യ ക്ലബ് എന്ന റെക്കോഡ് നേട്ടവും ഇതോടെ റയല്‍ മാഡ്രിഡിന് സ്വന്തമായി.
ആദ്യ പകുതിയില്‍ മോഡ്രിച്ചിലൂടെ ലീഡ് നേടിയ റയല്‍ അവസാനം വരെ കളിയില്‍ ആധിപത്യം നിലനിര്‍ത്തി. ലോറന്റെയും റാമോസും രണ്ടാം പകുതിയില്‍ ഓരോ ഗോളുകള്‍ നേടി. തുടര്‍ന്ന് ഒരു സെല്‍ഫ് ഗോളും അല്‍ ഐന്റെ വലയിലെത്തി. ഷിയോതാനിയാണ് അല്‍ ഐനുവേണ്ടി ആശ്വാസ ഗോള്‍ നേടിയത്.
ഈ ലോകകപ്പ് നേട്ടത്തോടെ ഏറ്റവും കൂടുതല്‍ ക്ലബ് കപ്പ് നേടുന്ന താരമെന്ന റെക്കോര്‍ഡ് റയല്‍ മാഡ്രഡ് താരം ക്രൂസ് സ്വന്തമാക്കി. ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ നാലു ക്ലബ് ലോകകപ്പ് കിരീടത്തിന്റെ റെക്കോഡാണ് ക്രൂസ് മറികടന്നത്.
Content Highlights: Real Madrid, Fifa Club World Cup
Leave a Reply
You must be logged in to post a comment.