തിരുവനന്തപുരം: സിമന്റ് എന്നു പേരുള്ള പരസ്യ കമ്പനി അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ സിഗ്നേച്ചർ ഫിലിം നിയോഗിക്കപ്പെട്ടത് യാദൃശ്ചികമായാവാം. കാരണം, റീ ബിൽഡ് കേരള എന്ന വിഷയമാണ് അരുൺ ശ്രീപാദത്തിനും സംഘത്തിനും ഐഎഫ്എഫ്കെയുടെ സിഗ്നേച്ചർ ഫിലിം നിർമ്മിക്കുന്നതിനായി ലഭിച്ചത്. 40 സെക്കന്റുള്ള സിഗ്നേച്ചർ ഫിലിമിലൂടെ കേരളത്തെ പുഃനർ നിർമ്മിക്കുക എന്ന ആശയം സിമന്റ് അവധാനതയോടെ നിർവ്വഹിച്ചിട്ടുണ്ട്.
കഴിഞ്ഞ പതിനെട്ട് വർഷമായി പരസ്യ, ആനിമേഷൻ സിനിമാ നിർമ്മാണ രംഗത്ത് സജീവമാണ് ചങ്ങനാശ്ശേരിക്കാരനായ അരുൺ ശ്രീപാദം. അരുണിന്റെ ബെംഗളുരു ആസ്ഥാനമായുള്ള സിമന്റ് എന്ന പരസ്യ കമ്പനിയാണ് ഇക്കുറി അന്താരാഷ്ട്ര സിനിമാ മേളയ്ക്കുവേണ്ടി സിഗ്നേച്ചർ ഫിലിം നിർമ്മിച്ചത്. ഇരുപത് ദിവത്തോളം വേണ്ടിവന്നു സിനിമ നിർമ്മിക്കാൻ.
പ്രളയകാലത്ത് മനുഷ്യർ തമ്മിലുണ്ടായിരുന്ന ഐക്യവും ഒത്തൊരുമയും ഒന്നുകൂടി ഓർമ്മിപ്പിക്കാനാണ് ഞങ്ങൾ സിഗ്നേച്ചർ ഫിലിമിലൂടെ ശ്രമിച്ചത്. പുഃനർ നിർമ്മാണ സമയത്തും അന്നുണ്ടായിരുന്ന അതേ ഐക്യം ആവശ്യമാണല്ലോ. അരുൺ ശ്രീപാദം സമയം മലയാളത്തോടു പറഞ്ഞു.
പ്രളയം അനുഭവിച്ചു കടന്നുവന്ന ഒരു സമൂഹമല്ലേ നമ്മുടേത്. അതുകൊണ്ടുതന്നെ സിഗ്നേച്ചർ ഫിലിം പ്രളയകാലത്തെ ദുരിതങ്ങൾ ഓർമ്മപ്പെടുത്തുന്നുണ്ട്. പുഃനർനിർമ്മാണം കഴിഞ്ഞാലെ പ്രളയം മൂലം ഇതുവരെ അനുഭവിച്ച ദുരിതങ്ങളൊക്കെ തരണം ചെയ്യാനാകൂ. അതിനാൽത്തന്നെ ഇത്തരത്തിലുള്ള ഓർമ്മപ്പെടുത്തൽ നല്ലതാണെന്നാണ് അഭിപ്രായം. കണ്ണൂർ സ്വദേശിയായ അജിത്ത് പറഞ്ഞു.
അഭിഷേക് സുരേന്ദ്രൻ ഡിസൈനും അബി സാൽവിൻ തോമസ് സംഗീതവും ചെയ്തിരിക്കുന്ന ചിത്രത്തിന്റെ ശബ്ദസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് സുരാജ് ശങ്കറാണ്. അരുണും അസ്വാർത്ഥ് സാധു സുമേഷ് രാഘവൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ ആനിമേഷൻ നിർവ്വഹിച്ചിരിക്കുന്നത്.
Original Article
Leave a Reply
You must be logged in to post a comment.