തിരുവനന്തപുരം: ബംഗാൾ സിനിമ മുങ്ങുന്ന കപ്പലാണെന്ന് ബംഗാളി സംവിധായകന് കൊണാര്‍ക് മുഖര്‍ജി. നന്ദന് തിയേറ്റര്‍ സമുച്ചയത്തില്‍ റേയുടെ ചിത്രങ്ങള്‍ പോലും പ്രദര്‍ശിപ്പിക്കാനാകാത്ത അവസ്ഥയാണെന്ന് കൊണാര്‍ക് മുഖര്‍ജി പറഞ്ഞു. സ്വതന്ത്ര സിനിമകള്‍ക്കുള്ള വേദിയായി സത്യജിത് മുന്‍കൈയെടുത്ത് സ്ഥാപിച്ച തീയേറ്ററാണ് നന്ദന് തിയേറ്റര്‍ സമുച്ചയം.
ബംഗാളി സര്‍ക്കാരിൻ്റേത് കലാമൂല്യമുള്ള ചിത്രങ്ങളെ അവഗണിക്കുന്ന നിലപാടാണ്. കലാരംഗത്ത് സബ്സിഡി ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ നിഷേധിക്കുകയാണെന്നും കൊണാര്‍ക്ക് ചൂണ്ടിക്കാട്ടി. ഇത് ബംഗാളിലെ സിനിമാരംഗത്തെ ആകെ മുങ്ങുന്ന കപ്പലാക്കി മാറ്റിയിരിക്കുകയാണെന്ന് കൊണാര്‍ക്ക് മുഖര്‍ജി പറഞ്ഞു. മേളയുടെ ഭാഗമായി സംഘടിപ്പിച്ച മീറ്റ് ദി പ്രസ്സില്‍ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം അസമീസ് സംവിധായിക ബോബി ശര്‍മ്മ ബറുവയുടെ വാക്കുകളും മാധ്യമശ്രദ്ധ ആകര്‍ഷിച്ചു. ഇന്നത്തെ സാമൂഹ്യ സാഹചര്യത്തില്‍ കലാമൂല്യമുള്ള ചിത്രങ്ങളുടെ നിലനില്‍പ്പിന് ഐ.എഫ്.എഫ്.കെ പോലുള്ള വേദികളാണ് സംവിധായകരുടെ ഏക പ്രതീക്ഷയെന്ന് അവര്‍ വ്യക്തമാക്കി.
മലയാള ചിത്രം ഉടലാഴത്തിൻ്റെ സംവിധായകകന്‍ ഉണ്ണികൃഷ്ണന് ആവള, ചിത്രത്തിലെ നടന് മണി, മീരാ സാഹിബ്, ബാലു കിരിയത്ത് എന്നിവര്‍ മീറ്റ് ദ പ്രസ്സിൽ പങ്കെടുത്തിരുന്നു.
Original Article
Leave a Reply
You must be logged in to post a comment.