കൊച്ചി : കൊച്ചിന് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ലിമിറ്റ്സ്7 ഫോര്‍ട്ട്കൊച്ചി ഹെറിറ്റേജ് റണ്‍ 16ന് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.ഫോര്‍ട്ട് കൊച്ചി വെളിയില്‍ 15കിലോമീറ്റര്‍ മത്സരവിഭാഗത്തിലും, അഞ്ചു കിലോമീറ്റര്‍ മത്സരേതര വിഭാഗത്തിലുമായാണ് റണ്‍ സംഘടിപ്പിക്കുന്നത്.15കിലോമീറ്റര്‍ വിഭാഗം ഐഎന്‍എസ് ദ്രോണാചാര്യ കമാന്റിംഗ് ഓഫീസര്‍ കമ്മഡോര്‍ സൈമണണ് മത്തായി രാവിലെ അഞ്ച് മണിക്ക് ഫല്‍ഗ് ഓഫ് ചെയ്യും.അഞ്ചു കിലോമീറ്റര്‍ വിഭാഗം മംബൈ ജിഎസ്ടി കമ്മീഷ്ണര്‍ ഡോ.കെഎന്‍ രാഘവന് രാവിലെ ആറരയ്ക്ക് ഫ്ളാഗ് ഓഫ് ചെയ്യും.മത്സര ഇനത്തില്‍ ഓപ്പന്‍ വിഭാഗത്തിലും വെറ്ററല്‍, സീനിയര്‍ വെറ്ററല്‍ വിഭാഗത്തിലുമായി പുരുഷന്മാര്ക്കും,സ്ത്രീകള്‍ക്കുമായി പ്രത്യേക സമ്മാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ഭാരവാഹികള്‍ അറിയിച്ചു.
കേരളത്തിലെ ആദ്യ ബ്ലേഡ് റണ്ണര്‍ പയ്യന്നൂര്‍ സ്വദേശി സജേഷ് കൃഷ്ണന് ക്രച്ചസ് ഉപയോഗിച്ച് പാടുന്ന നീരജ് ജോര്‍ജ് ബേബി, ബ്രെയിന്‍ ട്യൂമര്‍ ബാധിതനായിരുന്ന അജ്മല്‍ ആസിഫ്, ലോക അത്ലറ്റിക് മത്സരങ്ങളില്‍ നിന്നും അയണ്മാന് പദവി കരസ്ഥമാക്കിയ ജോബി പോള്‍, ശിവ സതീഷ് തുടങ്ങിയവരും, കൂടാതെ, ഏറ്റവും കൂടുതല്‍ മാരത്തോണില്‍ പങ്കെടുത്തിട്ടുളള മുംബൈ സ്വദേശി വിട്ടല്‍ കാംബ്ലെയും, ഉള്‍പ്പെടെ വിദേശികളും സ്വദേശികളുമായ രണ്ടായിരത്തോളം പേരാണ്് രണ്ടു വിഭാഗങ്ങളിലായി പങ്കെടുക്കുന്നത്. മാത്രമല്ല, മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസനിധിയിലേക്ക് 'റണ്‍ ഫോര്‍ കേരള' എന്ന മുദ്രാവാക്യത്തില്‍ നടത്തുന്ന പരിപാടിയുടെ വരുമാനത്തില്‍ നിന്ന് ലഭിക്കുന്ന ഒരു വിഹിതം ലിറ്റ്മസ്7 ഡയറക്ടര്‍ ഗോപാലകൃഷ്ണന് കൊച്ചുപിള്ള കൈമാറുമെന്നതാണെന്ന് കൊച്ചിന് കോളേജ് അലുംനി അസോസിയേഷന് ജനറല്‍ സെക്രട്ടറി ടി പി സലിം കുമാര്‍ അറിയിച്ചു. ജനറല്‍ കണ്‍വീനര്‍ പി ജി വിദ്യ, ജോയിന്റ് കണ്‍വീനര്‍മാരായ അബ്ദുല്‍ ഹകീം, അനില്‍ തോമസ്, ലിറ്റ്മസ്7 പ്രതിനിധികളായ അജി തോട്ടുങ്കല്‍ കൃഷ്ണകുമാര്‍ ഉണ്ണി തുടങ്ങിയവര്‍ പത്ര സമ്മേളനത്തില്‍ പങ്കെടുത്തു.
Leave a Reply
You must be logged in to post a comment.