ഇന്ത്യയിൽ 5ജി എത്തും; 2022-ൽ
ന്യൂഡൽഹി: രാജ്യത്ത് അഞ്ചാം തലമുറ (5ജി) ടെലികോം സേവനങ്ങൾ 2022-ഓടെ എത്തുമെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്) സെക്രട്ടറി എസ്.കെ. ഗുപ്ത പറഞ്ഞു. അടുത്ത അഞ്ചു വർഷം കൊണ്ട് ഡിജിറ്റൽ പ്ലാറ്റ്ഫോമിലേക്കുള്ള മാറ്റം വളരെ വേഗത്തിലായിരിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
നിർമിത ബുദ്ധി (എ.ഐ.), ബിഗ് ഡേറ്റ അനലിറ്റിക്സ് എന്നിവ ഉപഭോക്താക്കളുടെ സ്വഭാവത്തെ തന്നെ മാറ്റിമറിക്കും. മാധ്യമ വ്യവസായം നാടകീയമായ മാറ്റങ്ങളിലൂടെയാണ് കടന്നുപോകുന്നത്. അവ വളരെ വേഗത്തിൽ തന്നെ പുതിയ സാങ്കേതിക വിദ്യ എത്തിപ്പിടിക്കുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇന്ന് രാജ്യത്ത് 40 കോടി ജനങ്ങൾക്ക് ഉന്നത നിലവാരമുള്ള ഇന്റർനെറ്റ് സൗകര്യം ലഭിക്കുന്നുണ്ട്. അതിനാൽ തന്നെ, ഡിജിറ്റൽ പ്ലാറ്റ്ഫോമിലെ മീഡിയ കണ്ടന്റ് ഉപഭോഗം കൂടുമെന്നും അദ്ദേഹം പറഞ്ഞു.
നാലാം തലമുറ ടെലികോം സേവനമായ 4ജി 2010-ലാണ് ഇന്ത്യയിൽ ലഭ്യമാകാൻ തുടങ്ങിയത്. 2016-ഓടെ ഇതിന്റെ ഉപയോഗം വ്യാപകമാകാൻ തുടങ്ങി.
content highlight: 5g in india
Leave a Reply
You must be logged in to post a comment.