ശബരിമല സമരത്തില്‍ കുട്ടികളെ കവചമായി ഉപയോഗിച്ചു- ബാലാവകാശ കമ്മീഷന്
കൊച്ചി: ശബരിമല യുവതീ പ്രവേശന വിധിയുമായി ബന്ധപ്പെട്ടുണ്ടായ സമരത്തില്‍ കുട്ടികളെ കവചമായി ഉപയോഗിച്ചതായി സംസ്ഥാന ബാലാവകാശ കമ്മീഷന്റെ കണ്ടെത്തല്‍. സംഭവത്തില്‍ നടപടിയെടുക്കാന്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കിയതായി ബാലാവകാശ കമ്മീഷന് ചെയര്മാന് പി.സുരേഷ് പറഞ്ഞു.
കുട്ടികളെ കവചമായി ഉപയോഗിച്ച് നടത്തിയ സമരത്തിന് നേതൃത്വം നല്‍കിയവര്‍ക്കെതിരെയും നിയോഗിച്ചത് രക്ഷിതാക്കളാണെങ്കില്‍ അവര്‍ക്കെതിരെയും നിയമ നടപടിയെടുക്കാനാണ് നിര്‍ദേശം.
പ്രക്ഷുബ്ധമായ ഒരു സമരത്തില്‍ കുട്ടികളെ മുന്നില്‍ നിര്‍ത്തി കവചമാക്കി ഉപയോഗിക്കാന്‍ പാടില്ല. ജുവനൈല്‍ ജസ്റ്റിസ്ആക്ടിലെ 75-ാം വകുപ്പ് പ്രകാരം മൂന്ന് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണിതെന്നും ബാലാവകാശ കമ്മീഷന് ചെയര്മാന് പറഞ്ഞു.
Content Highlights: Sabarimala protest,childrens using shield, child rights commission
Leave a Reply
You must be logged in to post a comment.