കൊച്ചി: ആര്‍ത്തിരമ്പിയ ആരാധകരെ വിഷമസ്ഥിതിയിലാക്കി ഇന്നലെ നടന്ന മത്സരവും ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടിരിക്കുകയാണ്. കലൂര്‍ സ്റ്റേഡിയത്തിൽ എഫ്സി പുനെ സിറ്റിക്കെതിരെ കേരളാ ബ്ലാസ്റ്റേഴ്സിന് ദയനീയ തോൽവിയാണ് ഏറ്റുവാങ്ങേണ്ടി വന്നത്. ഏകപക്ഷീയമായ ഒരു ഗോളിനാണ് പുനെ ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ചിരിക്കുന്നത്.
ചിത്രങ്ങള്‍: അജിലാൽ (TOI)
isl1
പുനെയ്ക്കായി ആദ്യപകുതിയിൽ ബ്രസീലിയൻ താരം മാർസലീഞ്ഞോ നേടിയ ഗോളാണ് പുണെയ്ക്ക് ജയം സമ്മാനിച്ചത്. ഇതോടെ ഐഎസ്എല്ലിൽ ഈ വര്‍ഷത്തെ അവസാന ഹോം മത്സരവും പരാജയം ഏറ്റുവാങ്ങിയ ശേഷം ബ്ലാസ്റ്റേഴ്സിന് തലതാഴ്ത്തി മടങ്ങേണ്ടി വന്നിരിക്കുന്നത്.
isl2
അതേ സമയം മത്സരശേഷം ആരാധകരുടെ ഹൃദയം കവര്‍ന്നത് ബ്രസീലിയൻ സൂപ്പര്‍താരം മാര്‍സലീഞ്ഞോ ആയിരുന്നു. കളി കഴിഞ്ഞ് മടങ്ങുന്നതിനിടെ ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്ക് അദ്ദേഹം തന്റെ ജഴ്സി ഊരി എറിഞ്ഞുകൊടുക്കുകയായിരുന്നു. ശേഷം അടിവസ്ത്രമണിഞ്ഞാണ് അദ്ദേഹം സ്റ്റേഡിയം വിട്ടത്.
ചിത്രങ്ങള്‍: അജിലാൽ (TOI)
isl4
isl3
ചിത്രങ്ങള്‍: അജിലാൽ (TOI)
കൊച്ചിയിൽ മത്സരത്തനായെത്തും മുമ്പ് തന്റെ കൊച്ചിയിലെ കുട്ടി ആരാധകന് ജഴ്സി ഊരി നൽകുമെന്ന് അദ്ദേഹം ഫേസ്ബുക്കിലൂടെ പറഞ്ഞിരുന്നു. എന്നാൽ ആ കുട്ടിയെ അദ്ദേഹത്തിന് കണ്ടെത്താനായില്ല.
Original Article
Leave a Reply
You must be logged in to post a comment.