ശബരിമലയിലെ നിരോധനാജ്ഞ ബുധനാഴ്ച അര്‍ദ്ധരാത്രി വരെ നീട്ടി
പത്തനംതിട്ട: ശബരിമലയിലെ നിരോധനാജ്ഞ ബുധനാഴ്ച അര്‍ദ്ധരാത്രി വരെ നീട്ടി. നിരോധനാജ്ഞ നീട്ടണം എന്നാവശ്യപ്പെട്ടു പത്തനംതിട്ട ജില്ലാ പോലീസ് മേധാവി സമര്‍പ്പിച്ച റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ അംഗീകരിച്ചു.
പമ്പ, സന്നിധാനം, നിലയ്ക്കല്‍, ഇലവുങ്കല്‍ എന്നിവിടങ്ങളിലാണു നിരോധനാജ്ഞ.
ശബരിമലയിലെ നിരോധനാജ്ഞ ഭക്തര്‍ക്കു തടസമല്ലെന്ന് മുന്‍പ് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. ഉത്തമ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണു നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ക്രമസമാധാനം നിലനിര്‍ത്താന്‍ നിരോധനാജ്ഞ അനിവാര്യമാണെന്നും കോടതി നിരീക്ഷിച്ചു.
അതേസമയം, ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കുന്നതിനായി മൂന്നു യുഡിഎഫ് എംഎല്‍എമാരും നിയന്ത്രണങ്ങള്‍ അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ടു ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണനും നടത്തുന്ന സമരങ്ങള്‍ തുടരുകയാണ്.
ശനിയാഴ്ച നിരോധനാജ്ഞ ലംഘിക്കാനെത്തിയ ബിജെപി സംഘത്തെ നേരത്തെ നിലയ്ക്കലില്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.ശിവരാജന്റെ നേതൃത്വത്തിലുള്ള 9 അംഗ സംഘത്തെയാണു പോലീസ് അറസ്റ്റ് ചെയ്തു നീക്കിയത്.
Leave a Reply
You must be logged in to post a comment.