പിരമിഡിനു മുകളിൽ കയറി ദമ്പതിമാരുടെ നഗ്ന ആലിംഗനം: നടപടിക്കൊരുങ്ങി ഈജിപ്ഷ്യന്‍ അധികൃതര്‍
കെയ്റോ: പിരമിഡിന്റെ മുകളില്‍ കയറി ആലിംഗനത്തിലേര്‍പ്പെട്ട ഡാനിഷ് ദമ്പതികള്‍ക്ക് വേണ്ടിയുള്ള തിരച്ചിലിലാണ് ഈജിപ്ഷ്യന്‍ അധികൃതര്‍. ഫോട്ടോയും വീഡിയോയും ഇന്റര്‍നെറ്റിലൂടെ പ്രചരിച്ചതോടെയാണ് വിവരം അധികൃതര്‍ അറിഞ്ഞത്.
നക്ഷത്രങ്ങള്‍ ആകാശത്ത് തിളങ്ങിനില്‍ക്കുന്ന കെയ്റോയുടെ പശ്ചാത്തലത്തിലാണ് യുവദമ്പതികള്‍ പിരമിഡില്‍ വലിഞ്ഞുകയറുന്ന ദൃശ്യങ്ങളുള്ളത്. ജിസയിലെ ഗ്രേറ്റ് പിരമിഡിലാണ് ഇവര്‍ കയറിയത് എന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. പിരമിഡിന്റെ മുകളിലെത്തിയപ്പോള്‍ വസ്ത്രങ്ങളൂരി നഗ്നരായി ഇവര്‍ ആലിംഗനം ചെയ്തെന്നാണ് റിപ്പോര്‍ട്ട്.
പുരാവസ്തു വകുപ്പ് മന്ത്രി നേരിട്ടാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. "രണ്ട് വിദേശീയര്‍ പിരമിഡില്‍ വലിഞ്ഞുകയറുന്ന ദൃശ്യങ്ങള്‍ കണ്ടു. തുടര്‍ന്ന് നടന്നതും സന്മാര്‍ഗികതയ്ക്ക് വിരുദ്ധമാണ്. സത്യമെന്താണെന്ന് കണ്ടെത്തി നടപടികള്‍ സ്വീകരിക്കേണ്ടതാണ്." മന്ത്രിയെ ഉദ്ധരിച്ച് പരുവാവസ്തു വകുപ്പ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
ഈജിപ്ത് വാര്‍ത്താസൈറ്റായ അഹ്രാം ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തത് അനുസരിച്ച് ഡാനിഷ് ഫോട്ടോഗ്രാഫര്‍ ആയ ആന്‍ഡ്രിയാസ് ഹേവിഡ് ആണ് വീഡിയോ യൂ ട്യൂബില്‍ അപ്ലോഡ് ചെയ്തത്. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ല. പിരമിഡുകളില്‍ വലിഞ്ഞുകയറുന്നതും ന്യൂഡ് ഫോട്ടോഗ്രഫിയും ഈജിപ്തില്‍ ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യങ്ങളാണ്.
Leave a Reply
You must be logged in to post a comment.