കുവൈത്തിൽ ഈ വർഷത്തെ ശൈത്യകാല തമ്പ് സീസൺ ഒഴിവാക്കിയേക്കുമെന്ന് റിപ്പോർട്ട്
കുവൈറ്റ് : കുവൈത്തിൽ ഈ വർഷത്തെ ശൈത്യകാല തമ്പ് സീസൺ ഒഴിവാക്കിയേക്കുമെന്ന് റിപ്പോർട്ട്. തുടർച്ചയായ മഴയെ തുടർന്ന് മരുപ്രദേശങ്ങളിൽ കുഴിബോംബുകൾ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്ന സാഹച്യത്തിലാണ് മുനിസിപ്പാലിറ്റി ഇക്കാര്യം ആലോചിക്കുന്നത് .
ഈ വർഷം ടെൻറ് കൾ പൂർണ്ണമായി ഒഴിവാക്കുക, സീസൺ ഒരുമാസത്തിൽ പരിമിതപ്പെടുത്തുക എന്നീ രണ്ട് നിർദേശങ്ങളാണ് മുനിസിപ്പൽ സമിതിക്ക് മുമ്പിലുള്ളത്. അടുത്ത് ചേരുന്ന യോഗത്തിൽ വിഷയം ചർച്ച ചെയ്യുമെന്ന് മുനിസിപ്പൽ സമിതി അംഗം എൻജിനീയർ ഹമൂദ് പറഞ്ഞു. ഇനിയും കുഴിബോംബുകൾ അവശേഷിക്കുന്ന മരുപ്രദേശങ്ങളുടെ രേഖാചിത്രം തയാറാക്കി സമർപ്പിക്കാൻ പ്രതിരോധ മന്ത്രാലയത്തിന് നിർദേശം നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
നവംബർ 15 മുതൽ മാർച്ച് 15 വരെ നാലുമാസമാണ് ഈ വർഷത്തെ തമ്പ് സീസണായി നിശ്ചയിച്ചിരുന്നത്. എന്നാൽ, കുത്തിയൊലിച്ച മഴയിൽ ഗൾഫ് യുദ്ധകാലത്തെ കുഴിബോംബുകൾ പുറത്തുവന്ന സാഹചര്യത്തിൽ അപകടമൊഴിവാക്കാൻ തൽക്കാലത്തേക്ക് നടപടികൾ മരവിപ്പിച്ചിരിക്കുകയാണ്.
ഈ വർഷം ഇതുവരെ നിയമപ്രകാരമുള്ള ഒരു തമ്പും പ്രവർത്തനം ആരംഭിച്ചിട്ടില്ല. അനധികൃത തമ്പുകൾ കണ്ടെത്തുന്നതിനുള്ള പരിശോധന പ്രത്യേക സംഘത്തിന് റ കീഴിൽ നടന്നുവരികയാണ്. കഴിഞ്ഞവർഷം ഡിസംബറോടെ നൂറുകണക്കിന് തമ്പുകളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉയർന്നിരുന്നത്.
Leave a Reply
You must be logged in to post a comment.