ഹൈക്കോടതി രജിസ്ട്രാര്‍ കൊച്ചിയിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍
കൊച്ചി: ഹൈക്കോടതിയിലെ ജുഡീഷ്യല്‍ രജിസ്ട്രാര്‍ ജയശ്രീ വൈഭവ് ജയപ്രകാശിനെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വ്യാഴാഴ്ച രാവിലെ എളമക്കരയിലെ വീട്ടിലാണ് രജിസ്ട്രാറെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവം ആത്മഹത്യയാണെന്നും, മരണത്തില്‍ ദുരൂഹതയില്ലെന്നുമാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
വ്യാഴാഴ്ച രാവിലെ ഭര്‍ത്താവാണ് ജയശ്രീയുടെ മൃതദേഹം ആദ്യം കണ്ടത്. പിന്നീട് പോലീസെത്തി വിവരങ്ങള്‍ ശേഖരിച്ചു. ജയശ്രീയ്ക്ക് ചില കുടുംബപ്രശ്നങ്ങളുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം. ജയശ്രീയുടെ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റും.
Content Highlights: kerala high court registrar jayashree vaibhav jayaprakash commits suicide in kochi
Leave a Reply
You must be logged in to post a comment.