ഭുവനേശ്വര്‍: ഹോക്കി ലോകകപ്പില്‍ കാനഡയെ തകര്‍ത്ത് ഇന്ത്യ ക്വാര്‍ട്ടറിയല്‍. ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് കാനഡയെ പരാജയപ്പെടുത്തിയാണ് ഇന്ത്യ പതിനാലാമത് ഹോക്കി ലോകകപ്പിലെ ക്വാര്‍ട്ടറിലേക്ക് ഇടം പിടിച്ചിരിക്കുന്നത്.
FT. India are in top form in their final Pool C game at the OHMWC Bhubaneswar 2018 as their quick attacking play he… https://t.co/l4lf6r2Rok
— Hockey India (@TheHockeyIndia) 1544281352000
ഇരട്ടഗോള്‍ നേടി ലളിത് ഉപാധ്യയാണ് മത്സരിത്തിലെ താരമായത്. ആദ്യ 12-ാം മിനിറ്റില്‍ ഹര്‍മന്‍പ്രീത് സിങിന്‍റെ ഗോളാണ് ഇന്ത്യക്ക് വിജയത്തിലേക്കുള്ള ഊര്‍ജം നേടിക്കൊടുത്തത്. പിന്നീട് 46-ാം മിനിറ്റില്‍ ചിഗ്ലെന്‍സനയുടെയും 47-ാം മിനിറ്റില്‍ ലളിതിന്‍റെയും ഗോള്‍ എത്തിയതോടെ ഇന്ത്യയുടെ ലീഡ് നില ഉയരുകയായിരുന്നു. 51-ാം മിനിറ്റില്‍ രോഹിദാസും 57-ാം മിനിറ്റില്‍ രണ്ടാം ഗോളുമായി ലളിത് എത്തിയപ്പോള്‍ കാനഡ അടിപതറുകയായിരുന്നു.
Many Congratulations to @TheHockeyIndia for sealing their place in quarterfinals of Men's World Cup by winning the… https://t.co/sAlaLU5nED
— Rajyavardhan Rathore (@Ra_THORe) 1544284639000
അതേസമയം ഇന്ത്യയ്ക്ക് നിലവില്‍ ഏഴു പോയിന്‍റുകളാണ് ഉള്ളത്. ബെല്‍ജിയത്തിനും ഇതേ പോയിന്‍റുണ്ട്. എന്നാല്‍ ഇന്നത്തെ വിജയത്തോടെ ഇന്ത്യ ബെല്‍ജിയത്തെ പിന്‍തള്ളി ശരാശരിയില്‍ മുന്നിലെത്തുകയായിരുന്നു.
Original Article
Leave a Reply
You must be logged in to post a comment.