Home » ഹനുമാന്‍ മികച്ച കായികതാരമായിരുന്നു,ജാതി ഒരു വിഷയമല്ല: ചേതന്‍ ചൗഹാന്‍

ഹനുമാന്‍ മികച്ച കായികതാരമായിരുന്നു,ജാതി ഒരു വിഷയമല്ല: ചേതന്‍ ചൗഹാന്‍

ഹനുമാന്‍ മികച്ച കായികതാരമായിരുന്നു,ജാതി ഒരു വിഷയമല്ല: ചേതന്‍ ചൗഹാന്‍

ഹനുമാന്‍ മികച്ച കായികതാരമായിരുന്നു,ജാതി ഒരു വിഷയമല്ല: ചേതന്‍ ചൗഹാന്‍

അംറോഹ: ഹനുമാന്‍ ഒരു മികച്ച കായികതാരമാണെന്ന് ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് താരം ചേതന്‍ ചൗഹാന്‍. പല കായിക താരങ്ങളുടേയും ആരാധനാമൂര്‍ത്തിയാണ് ഹനുമാനെന്നും അദ്ദേഹത്തിന്റെ ജാതിയെ കുറിച്ചുള്ള ചര്‍ച്ചകള്‍ അനാവശ്യമാണെന്നും ചേതന്‍ ചൗഹാന്‍ കൂട്ടിച്ചേര്‍ത്തു.

ഹനുമാന്റെ സ്വത്വത്തെ കുറിച്ചുള്ള തര്‍ക്കം ചൂടുപിടിക്കുന്നതിനിടെയാണ് ചേതന്‍ രംഗത്തെത്തിയത്. ജാതിയോ മതമോ കണക്കിലെടുത്തല്ല കായികതാരങ്ങള്‍ ഹനുമാനെ ആരാധിക്കുന്നതെന്ന് ചേതന്‍ പറഞ്ഞു. ഒരു പുണ്യാത്മാവിനെ ഏതെങ്കിലും ജാതിയില്‍ ഉള്‍പ്പെടുത്തുന്നത് അര്‍ഥശൂന്യമായ സംഗതിയാണ്. താനുള്‍പ്പെടെയുള്ള കായികതാരങ്ങള്‍ക്ക് ഹനുമാന്‍ ഭഗവാനാണ്. ഈശ്വരനില്‍ ഏതെങ്കിലും ജാതിയോ മതമോ അടിച്ചേല്‍പിക്കുന്നത് ശരിയല്ലെന്നും ചേതന്‍ ശനിയാഴ്ച മാധ്യമങ്ങളോട് പറഞ്ഞു.

രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് പ്രചാരണപരിപാടികള്‍ക്കിടെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഹനുമാനെ ദളിതനെന്ന് വിശേഷിപ്പിച്ചതാണ് ഹനുമാന്റെ ജാതിയെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് കാരണമായത്. തുടര്‍ന്ന് നിരവധി പേര്‍ വിഭിന്ന അഭിപ്രായവുമായി രംഗത്തെത്തി.

Content Highlights: Lord Hanuman Was A Sportsperson, Caste Not An Issue: Chetan Chauhan, Yogi AdityaNath

Original Article

Leave a Reply