Home » സ്വതന്ത്ര സിനിമകളിലെ പരീക്ഷണങ്ങളാണ് വാണിജ്യ സിനിമ സ്വീകരിക്കുന്നത്‌- സനല്‍കുമാര്‍ ശശിധരന്‍

സ്വതന്ത്ര സിനിമകളിലെ പരീക്ഷണങ്ങളാണ് വാണിജ്യ സിനിമ സ്വീകരിക്കുന്നത്‌- സനല്‍കുമാര്‍ ശശിധരന്‍

സ്വതന്ത്ര സിനിമകളിലെ പരീക്ഷണങ്ങളാണ് വാണിജ്യ സിനിമ സ്വീകരിക്കുന്നത്‌- സനല്‍കുമാര്‍ ശശിധരന്‍

സ്വതന്ത്ര സിനിമകളിലെ പരീക്ഷണങ്ങളാണ് വാണിജ്യ സിനിമ സ്വീകരിക്കുന്നത്‌- സനല്‍കുമാര്‍ ശശിധരന്‍

തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് സമാന്തരമായി നടത്തപ്പെടുന്ന കാഴ്ച്ച ചലച്ചിത്രമേളയെ കുറിച്ച് സനല്‍ കുമാര്‍ ശശിധരന്‍ മാതൃഭൂമി ഓണ്‍ലൈനിനോട് സംസാരിക്കുന്നു.

അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് സമാന്തരമായി ഇത്തരത്തിലൊരു മേള ആരംഭിക്കാന്‍ കാരണം

ശരിക്കും നമ്മുടെ അന്താരാഷ്ട്ര ചലചിത്ര മേള കുറച്ചുകൂടെ വലുതാവണം, കുറച്ചുകൂടെ സ്‌പേസ് വേണം എന്ന ആഗ്രഹങ്ങളുടെ പുറത്താണ് ഇത്തരത്തിലൊരു മേള ആരംഭിച്ചത്. കഴിഞ്ഞ വര്‍ഷം തന്നെ വേഗത്തില്‍ ഇത്തരത്തിലൊരു മേള തുടങ്ങാനുള്ള കാരണം സെക്‌സി ദുര്‍ഗ്ഗ എന്ന എന്റെ സിനിമയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ്.

മലയാളത്തിലും മറ്റു വിവിധ ഇന്ത്യന്‍ ഭാഷകളില്‍ ഒട്ടേറെ നല്ല സ്വതന്ത്ര സിനിമകള്‍ വരുന്നുണ്ട്. എന്നാല്‍ ഇവയൊന്നും കൃത്യമായി പി. ആര്‍ വര്‍ക്കും ഗ്ലാമറുമില്ലത്തതിന്റെ പേരില്‍ തഴയപ്പെടുന്ന കാഴ്ച്ചയാണ് കാണാനാവുന്നത്. ഇത്തരം സ്വതന്ത്ര സിനിമകള്‍ ഒട്ടേറെ പരീക്ഷണങ്ങള്‍ നടത്തുന്നുണ്ട്. സ്വതന്ത്രസിനിമകളില്‍ മാറ്റങ്ങള്‍ സംഭവിക്കുകയും അവ വാണിജ്യസിനിമകള്‍ ഏറ്റെടുക്കുയും ചെയ്തതായിട്ട് കാണാന്‍ സാധിക്കും. മലയാള സിനിമകളിലെ പല പുതിയ മാറ്റങ്ങളും സ്വതന്ത്ര സിനിമകള്‍ കൈവെച്ചവയാണ്. ഇവ ആരും നിഷേധിക്കുമെന്ന് തോന്നുന്നില്ല. ഈ.മ.യൗ. എന്ന സിനിമ ഡോണിന്റെ ശവം എന്ന സിനിമയുമായിട്ട് അതിന്റെ ഫോമില്‍ ബന്ധമുണ്ടെന്ന വാദം ഉയര്‍ന്നിരുന്നു. സാമ്യമുണ്ടോ ഇല്ലയോ എന്നതല്ല വിഷയം. ശവം എന്ന സ്വതന്ത്ര സിനിമയുടെ ഫോം വാണിജ്യ സിനിമ സ്വീകരിക്കാന്‍ ശ്രമിച്ചുവെന്നതാണ് കാര്യം. ചിലപ്പോള്‍ അത് നന്നായിട്ടായിരിക്കും ചെയ്തത്.. അത്തരത്തില്‍ മികച്ച പരീക്ഷണങ്ങള്‍ നടക്കുന്ന മേഖലയാണിവ. അത്തരം സിനിമകള്‍ ഡയറക്ടര്‍ പുതിയതാണ്, പി. ആര്‍ ഇല്ല, ഗ്ലാമറില്ല എന്ന് പറഞ്ഞ് തഴയുന്ന പ്രവണതയുണ്ട്. അത് മാറ്റാനും അവയ്ക്കും ഒരു സ്‌പേസ് നല്ക്കാനും വേണ്ടിയാണ് കാഴ്ച്ച.

കാഴ്ച്ച ചലച്ചിത്ര വേദിക്ക് ലഭിക്കുന്ന സ്വീകാര്യത

കാഴ്ച്ച ചലച്ചിത്രവേദി ഗ്ലിറ്ററും ഗ്ലാമറസുമായിട്ടുള്ള ഫെസ്റ്റിവലല്ല. ഞങ്ങള്‍ സമാന്തരമായി വേറൊരു രീതിയിലാണ് സിനിമ നിര്‍മ്മിക്കുന്നതും വിതരണം ചെയ്യുന്നതും. ഇതിന്റെ ക്വാളിറ്റി ക്രൗഡ് വച്ച് നോക്കുമ്പോള്‍ വളരെ വലിയ രീതിയില്‍ സ്വീകാര്യത ഈ മേളയ്ക്ക് ലഭിക്കുന്നുണ്ടെന്ന് പറയാം.

കാഴ്ച്ച എന്ന സമാന്തരമേള ഐ.എഫ്.എഫ്.കെയില്‍ തിരുത്തലുകള്‍ക്ക് കാരണമായിട്ടുണ്ടോ

ഉണ്ടെന്നാണ് തോന്നുന്നത്. കഴിഞ്ഞ വട്ടം പല മലയാള സിനിമകള്‍ തഴയപ്പെട്ടിരുന്നു. എന്നാല്‍ ഇത്തവണ അത്തരത്തിലുള്ള ആരോപണങ്ങള്‍ വളരെ കുറവാണ്. 9 മലയാളം സിനിമകള്‍ മാത്രമുണ്ടായിരുന്നത്. ഈ വട്ടം 12 സിനിമകളായി അത്തരത്തില്‍ ഒട്ടേറെ മാറ്റങ്ങള്‍ വന്നു എന്നാണ് എന്റെ അഭിപ്രായം.

വെല്ലുവിളികള്‍
സാമ്പത്തികം തന്നെയാണ് ഈ മേള നടത്തുന്നതിലെ ഏറ്റവും വലിയ വെല്ലുവിളി. 8 മുതല്‍ പത്ത് ലക്ഷം വരെ ചെലവ് ഈ മേളയ്ക്കുണ്ട്. മറ്റു മേളകള്‍ വെച്ച് നോക്കുമ്പോള്‍ അത് വളരെ കുറവാണ്. എന്നാലും ഫണ്ട് കണ്ടെത്തുക എന്നത് വളരെ വലിയ വെല്ലുവിളിയാണ്. കഴമ്പുള്ള സിനിമ മേളയ്ക്കായി തിരഞ്ഞെടുക്കുക എന്നതാണ് മറ്റൊരു വെല്ലുവിളി. ഒരുപാട് കണ്ടന്റുകളുടെ കൂട്ടത്തില്‍ നിന്നാണ് ഇവ കണ്ടെത്തുന്നത്.

വലിയൊരു ജൂറി പിറകില്‍ ഇല്ലാത്തത് എത്രത്തോളം ശ്രമകരമായ കാര്യമാണ്

ഇതിനകത്ത് ജൂറി എന്നോ ഫെസ്റ്റിവല്‍ ഡയക്ടറര്‍ എന്നോ ഇല്ല. ഞങ്ങള്‍ നൂറ്റമ്പതോളം പേര്‍ ചേര്‍ന്നാണ് ഈ മേള മുന്നോട്ട് കൊണ്ടുപോവുന്നത്. സമയവും പണവും എല്ലാം കണ്ടെത്തി ഒരുമിച്ചാണ് മുന്നേറുന്നത്. അതു കൊണ്ട് ഇതില്‍ വലുപ്പ ചെറുപ്പങ്ങളില്ല. എല്ലാവരും തുല്യരാണ്. എല്ലാവരുടെയും ആസ്വാദനക്ഷമതയെ പരിഗണിക്കാറുണ്ട്. ഇതിലേക്ക് സിനിമകള്‍ തിരഞ്ഞെടുക്കുമ്പോള്‍ ഒന്നോ രണ്ടോ മൂന്നോ പേര്‍ ചേര്‍ന്നല്ല തിരഞ്ഞെടുക്കുന്നത്. ഞങ്ങളെല്ലാരും പലതരത്തിലുള്ള സംവാദങ്ങള്‍ക്കും ഡിസിഷന്‍ മെയ്ക്കിങ്ങിനും ശേഷമാണ് ഓരോ സിനിമയിലേക്കും എത്തി ചേരുന്നത്.

ContentHighlights: Sanal kumar sasidharan, Kazhcha film festival, IFFK 2018, Sexy durga

Original Article

Leave a Reply