Home » സ്ലിപ്പില്‍ പ്രത്യേകിച്ച് പണിയൊന്നും ഇല്ലെങ്കില്‍ ഡാന്‍സൊക്കെ കളിക്കാം; ഇത് താന്‍ കോലി സ്‌റ്റൈല്‍

സ്ലിപ്പില്‍ പ്രത്യേകിച്ച് പണിയൊന്നും ഇല്ലെങ്കില്‍ ഡാന്‍സൊക്കെ കളിക്കാം; ഇത് താന്‍ കോലി സ്‌റ്റൈല്‍

സ്ലിപ്പില്‍ പ്രത്യേകിച്ച് പണിയൊന്നും ഇല്ലെങ്കില്‍ ഡാന്‍സൊക്കെ കളിക്കാം; ഇത് താന്‍ കോലി സ്‌റ്റൈല്‍

സ്ലിപ്പില്‍ പ്രത്യേകിച്ച് പണിയൊന്നും ഇല്ലെങ്കില്‍ ഡാന്‍സൊക്കെ കളിക്കാം; ഇത് താന്‍ കോലി സ്‌റ്റൈല്‍

അഡ്‌ലെയ്ഡ്: ക്രിക്കറ്റ് മൈതാനത്ത് ആക്രമണോത്സുകതയുടെ പര്യായമാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. മൈതാനത്തെ സാഹചര്യം എന്തു തന്നെയായാലും കളിയുടെ സ്പിരിറ്റ് കളയാതെ നിലനിര്‍ത്തുന്നതെങ്ങിനെയെന്ന് കോലിക്ക് നന്നായി അറിയാം.

അഡ്‌ലെയ്ഡ് ടെസ്റ്റിന്റെ മൂന്നാം ദിനം ഇത്തരത്തിലുള്ള ഒരു കാഴ്ചയ്ക്ക് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചു. ഒന്നാം ടെസ്റ്റിന്റെ മൂന്നാം ദിനത്തില്‍ മഴ ഇടയ്ക്ക് ശല്യം ചെയ്യാനെത്തിയിരുന്നു. ഇതിനിടയ്ക്ക് ചില ഡാന്‍സ് നമ്പറുകള്‍ കയ്യില്‍നിന്നിട്ട് കോലി താരങ്ങളെയും കാണികളെയും ഒരുപോലെ രസിപ്പിച്ചു.

മൂന്നാം ദിനത്തിലെ ആദ്യ സെഷനിടെയായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്റെ ഡാന്‍സ്. ഈ സമയത്ത് കോലി സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്നു. വിരാട് അത് ഇഷ്ടപ്പെടുന്നു എന്ന തലക്കെട്ടോടെ ക്രിക്കറ്റ് ഓസ്ട്രേലിയ കോലിയുടെ ഡാന്‍സ് വീഡിയോ ട്വീറ്റ് ചെയിതിട്ടുണ്ട്.

Virat's loving it… #AUSvIND pic.twitter.com/JV0lxo4Aen — cricket.com.au (@cricketcomau) December 8, 2018

അതേസമയം ഓസീസിനെ ഒന്നാമിന്നിങ്സില്‍ 235 റണ്‍സിന് പുറത്താക്കി 15 റണ്‍സ് ലീഡുമായി രണ്ടാമിന്നിങ്സിനിറങ്ങിയ ഇന്ത്യ മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സെന്ന നിലയിലാണ്. ഏഴു വിക്കറ്റ് കൈയിലിരിക്കെ ഇന്ത്യക്ക് 166 റണ്‍സ് ലീഡായി.

രണ്ടാം ഇന്നിങ്സിലും ക്ഷമാപൂര്‍വ്വം ബാറ്റുചെയ്ത പൂജാര 40 റണ്‍സുമായി ക്രിസീലുണ്ട്. ഒപ്പം ഒരു റണ്ണുമായി രഹാനെയാണുള്ളത്.

Content Highlights: Virat kohli breaks into an impromptu dance in soggy adelaide

Original Article

Leave a Reply