Home » സൊഹ്‌റാബുദ്ദീന്‍ ഏറ്റുമുട്ടല്‍ നടന്നില്ലായിരുന്നെങ്കില്‍ മോദി കൊല്ലപ്പെടുമായിരുന്നു- ഡി.ജി വന്‍സാര

സൊഹ്‌റാബുദ്ദീന്‍ ഏറ്റുമുട്ടല്‍ നടന്നില്ലായിരുന്നെങ്കില്‍ മോദി കൊല്ലപ്പെടുമായിരുന്നു- ഡി.ജി വന്‍സാര

സൊഹ്‌റാബുദ്ദീന്‍ ഏറ്റുമുട്ടല്‍ നടന്നില്ലായിരുന്നെങ്കില്‍ മോദി കൊല്ലപ്പെടുമായിരുന്നു- ഡി.ജി വന്‍സാര

സൊഹ്‌റാബുദ്ദീന്‍ ഏറ്റുമുട്ടല്‍ നടന്നില്ലായിരുന്നെങ്കില്‍ മോദി കൊല്ലപ്പെടുമായിരുന്നു- ഡി.ജി വന്‍സാര

അഹമ്മദബാദ്: സൊഹ്റാബുദ്ദീന്‍ ഉള്‍പ്പടെയുള്ള ഗുജറാത്ത് പോലീസിന്റെ 'യഥാര്‍ത്ഥ' ഏറ്റുമുട്ടലുകള്‍ ഇല്ലായിരുന്നെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പാകിസ്താന്‍ വധിക്കുമായിരുന്നെന്ന് മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ ഡി.ജി വന്‍സാര. ഗുജറാത്ത് കശ്മീര്‍ ആയി മാറുമായിരുന്നുവെന്നും വന്‍സാര പറഞ്ഞു. സൊഹ്റാബുദ്ദീന്‍-തുളസീറാം പ്രജാപതി ഏറ്റുമുട്ടല്‍ കേസില്‍ കോടതി കുറ്റവിമുക്തനാക്കിയ പോലീസ് ഉദ്യോഗസ്ഥനാണ് വന്‍സാര.

സൊഹ്റാബുദ്ദീന്‍-തുളസീറാം പ്രജാപതി ഏറ്റുമുട്ടല്‍ കേസിലെ വിധി കഴിഞ്ഞ ദിവസം വന്ന സാഹചര്യത്തിലാണ് വന്‍സാരയുടെ പ്രതികരണം. അന്നത്തെ സമയത്ത് ബി.ജെ.പി ഭരിക്കുന്ന സംസ്ഥനങ്ങളും കോണ്‍ഗ്രസ് ഭരിക്കുന്ന കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള രാഷ്ട്രീയ യുദ്ധത്തിന്റെ ബലിയാടുകള്‍ തന്നെപ്പോലുള്ള പോലീസ് ഉദ്യോഗസ്ഥരായിരുന്നെന്നും വന്‍സാര കൂട്ടിച്ചേര്‍ത്തു.

ഈ ഏറ്റുമുട്ടലുകളൊന്നും വ്യാജമായിരുന്നില്ലെന്നും വന്‍സാര പറഞ്ഞു. മോദിജിയെ കൊല്ലുക എന്ന ലക്ഷ്യവുമായെത്തിയ പാകിസ്താന്‍ അനുകൂല തീവ്രവാദികളെ ഇല്ലാതാക്കാനുള്ള യഥാര്‍ത്ഥ നടപടിയാണെന്ന തന്റെ പ്രസ്താവന ശരിവയ്ക്കുകയാണ് കേസിലെ പ്രതികളെ വെറുതെ വിട്ടതിലൂടെ കോടതി ചെയ്തതെന്നും വന്‍സാര വ്യക്തമാക്കി.

ഗുജറാത്തിലെത്തിയ പാകിസ്താന്‍ അനുകൂല തീവ്രവാദി സംഘത്തെ കുറിച്ച് പോലീസിന് കൃത്യമായ വിവരമുണ്ടായിരുന്നു. രാജ്യത്തിന്റെയും അന്നത്തെ മുഖ്യമന്ത്രിയും ഇപ്പോഴത്തെ പ്രധാനമന്ത്രിയുമായ നരേന്ദ്രമോദിയുടെയും സുരക്ഷ കണക്കിലെടുത്ത് പോലീസ് ത്വരിതഗതിയില്‍ പ്രവര്‍ത്തിക്കുകയുമായിരുന്നു വെന്നാണ് വന്‍സാരയുടെ വാദം.

അതേസമയം സൊഹ്റാബുദ്ദീന്‍ ഏറ്റമുട്ടല്‍ കേസിലെ പ്രതികളെ വെറുതെവിട്ട കോടതി ഉത്തരവിനെ ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ സ്വാഗതം ചെയ്തു. വ്യാജ ഏറ്റുമുട്ടലിന്റെ പേരുപറഞ്ഞ് മോദിയെ അപകീര്‍ത്തിപ്പെടുത്താനാണ് യു.പി.എ സര്‍ക്കാര്‍ ശ്രമിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേസ് കാരണം പ്രമോഷനുകള്‍ ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങള്‍ നഷ്ടമായ മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കും അവ തിരിച്ച് നല്‍കാന്‍ ശ്രമിക്കുമെന്നും നിതിന്‍ പട്ടേല്‍ വ്യക്തമാക്കി.

content highlights: Without Sohrabuddin encounter, Pakistan might have killed Modi says DG Vanzara

Original Article

Leave a Reply