Home » സെഞ്ചുറിയോടെ അവസാന മത്സരം ഗംഭീരമാക്കി ഗംഭീര്‍; സെല്‍ഫിയെടുക്കാന്‍ ഓടിയെത്തി ആരാധകനും

സെഞ്ചുറിയോടെ അവസാന മത്സരം ഗംഭീരമാക്കി ഗംഭീര്‍; സെല്‍ഫിയെടുക്കാന്‍ ഓടിയെത്തി ആരാധകനും

സെഞ്ചുറിയോടെ അവസാന മത്സരം ഗംഭീരമാക്കി ഗംഭീര്‍; സെല്‍ഫിയെടുക്കാന്‍ ഓടിയെത്തി ആരാധകനും

സെഞ്ചുറിയോടെ അവസാന മത്സരം ഗംഭീരമാക്കി ഗംഭീര്‍; സെല്‍ഫിയെടുക്കാന്‍ ഓടിയെത്തി ആരാധകനും

ന്യൂഡല്‍ഹി: സെഞ്ചുറിയോടെ തന്റെ അവസാന ക്രിക്കറ്റ് മത്സരം ആഘോഷമാക്കി ഗൗതം ഗംഭീര്‍. ആന്ധ്രാപ്രദേശിനെതിരായ രഞ്ജി ട്രോഫി മത്സരത്തില്‍ 185 പന്തില്‍ നിന്ന് 10 ബൗണ്ടറികളുടെ അകമ്പടിയോടെ ഗംഭീര്‍ 112 റണ്‍സെടുത്തു.

എല്ലാ വിഭാഗം ക്രിക്കറ്റ് മത്സരങ്ങളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച ഗംഭീര്‍ ആന്ധ്രയ്‌ക്കെതിരായ രഞ്ജി മത്സരം തന്റെ അവസാന മത്സരമാകുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ഗംഭീറിന്റെ സെഞ്ചുറി മികവില്‍ ആദ്യ ഇന്നിങ്‌സില്‍ ആന്ധ്രയുടെ 390 റണ്‍സ് പിന്തുടരുന്ന ഡല്‍ഹി ആറു വിക്കറ്റ് നഷ്ടത്തില്‍ 371 റണ്‍സെടുത്തിട്ടുണ്ട്. ഇന്നിങ്‌സ് ലീഡിലേക്ക് നീങ്ങുകയാണ് അവര്‍.

112 റണ്‍സെടുത്ത ഗംഭീര്‍, മുഹമ്മദ് ഖാന്റെ പന്തില്‍ പുറത്താകുകയായിരുന്നു. ഡല്‍ഹി താരം ധ്രുവ് ഷോറെയ്ക്ക് രണ്ടു റണ്‍സകലെ സെഞ്ചുറി നഷ്ടമാകുകയും ചെയ്തു. രണ്ടു സെഞ്ചുറി കൂട്ടുകെട്ടുകളില്‍ പങ്കാളിയായ ഗംഭീറാണ് ഡല്‍ഹി ഇന്നിങ്‌സിനെ മുന്നോട്ടു നയിച്ചത്. ഓപ്പണിങ് വിക്കറ്റില്‍ ഗംഭീര്‍-ഹിറ്റന്‍ ദലാല്‍ സഖ്യം 108 റണ്‍സ് ചേര്‍ത്തു. രണ്ടാം വിക്കറ്റില്‍ ധ്രുവ് ഷോറെയ്‌ക്കൊപ്പം 113 റണ്‍സും ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.

gautam gambhir smashes ton in his final match in ranji trophy

മത്സരത്തിന്റെ പോക്ക് സമനിലയിലേക്കായതിനാല്‍ രണ്ടാം ഇന്നിങ്‌സില്‍ ഗംഭീര്‍ ബാറ്റുചെയ്യാനുള്ള സാധ്യത കുറവാണ്. അതേസമയം ബാറ്റു ചെയ്യവെ സുരക്ഷാ ജീവനക്കാരെ മറികടന്നെത്തിയ ഒരു ആരാധകന്‍ ഗംഭീറിനൊപ്പം സെല്‍ഫിയെടുക്കുകയും ചെയ്തു.

Content Highlights: gautam gambhir smashes ton in his final match in ranji trophy

Original Article

Leave a Reply