Home » സിഖ് വിരുദ്ധ കലാപം: സജ്ജന്‍ കുമാര്‍ സുപ്രീം കോടതിയിലേക്ക്

സിഖ് വിരുദ്ധ കലാപം: സജ്ജന്‍ കുമാര്‍ സുപ്രീം കോടതിയിലേക്ക്

സിഖ് വിരുദ്ധ കലാപം: സജ്ജന്‍ കുമാര്‍ സുപ്രീം കോടതിയിലേക്ക്

സിഖ് വിരുദ്ധ കലാപം: സജ്ജന്‍ കുമാര്‍ സുപ്രീം കോടതിയിലേക്ക്

ന്യൂഡല്‍ഹി: 1984ലെ സിഖ് വിരുദ്ധ കലാപക്കേസില്‍ മുന്‍ കോണ്‍ഗ്രസ് നേതാവ് സജ്ജന്‍കുമാര്‍ സുപ്രീം കോടതിയിലേക്ക്. കേസില്‍ സജ്ജന്‍കുമാറിനെ ഡല്‍ഹി ഹൈക്കോടതി ജീവപര്യന്തം തടവിന് വിധിച്ചിരുന്നു. കേസില്‍ പ്രതികള്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന വക്കീലായ എച്ച്.എസ് ഫൂല്‍ക്കയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

തിങ്കളാഴ്ചയാണ് സജ്ജന്‍കുമാറിന് എതിരായ ഹൈക്കോടതി വിധി വന്നത്. സിഖ് വിരുദ്ധ കലാപത്തില്‍ സജ്ജന്‍കുമാറിന് പങ്കുണ്ടെന്ന് തെളിഞ്ഞതോടെ ജീവപര്യന്തം ശിക്ഷ വിധിക്കുകയാണ് കോടതി ചെയ്തത്.

സജ്ജന്‍കുമാറിനെ കുറ്റവിമുക്തനാക്കിയ വിചാരണ കോടതിയുടെ കണ്ടെത്തല്‍ ഹൈക്കോടതി റദ്ദാക്കുകയായിരുന്നു. ജസ്റ്റിസ് എസ് മുരളീധര്‍, ജസ്റ്റിസ് വിനോദ്‌ഗോയല്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ശിക്ഷ വിധിച്ചത്. രാഷ്ട്രീയമായ അഭയസ്ഥാനം ഉപയോഗിച്ച് കലാപത്തിന് നേതൃത്വം നല്‍കുകയും നിരവധി പേരുടെ കൊലപാതകത്തിന് കാരണമാവുകയും ചെയ്തു എന്ന് സജ്ജന്‍കുമാറിന് എതിരായ വിധിയില്‍ കോടതി പറഞ്ഞു.

ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായ 1984-സിഖ് സിഖ് വിരുദ്ധ കലാപത്തില്‍ 3000 ഓളം പേരാണ് കൊല്ലപ്പെട്ടത്.

കോടതി വിധിയെ തുടര്‍ന്ന് കോണ്‍ഗ്രസ് അംഗത്വം സജ്ജന്‍കുമാര്‍ രാജി വെച്ചിരുന്നു. 'എനിക്കെതിരായ ഡല്‍ഹി ഹൈക്കോടതി വിധി വന്ന പശ്ചാത്തലത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വം ഞാന്‍ രാജിവയ്ക്കുന്നു'- രാഹുല്‍ ഗാന്ധിക്ക് നല്‍കിയ കത്തില്‍ സജ്ജന്‍ കുമാര്‍ പറഞ്ഞു.

കീഴടങ്ങുന്നതിന് മുന്‍പായി കുടുംബകാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാനായി ഒരുമാസം സമയം സജ്ജന്‍ കുമാര്‍ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കോടതി ഈ ആവശ്യം തള്ളുകയായിരുന്നു.

content highlights: Sajjan Kumar Challenges Conviction In anti-Sik Riots In Supreme Court

Original Article

Leave a Reply