Home » സായ് പല്ലവിയുടെ നൃത്തം ധനുഷിന്റെ കൊലവെറിയെ മറി കടക്കുമോ?

സായ് പല്ലവിയുടെ നൃത്തം ധനുഷിന്റെ കൊലവെറിയെ മറി കടക്കുമോ?

സായ് പല്ലവിയുടെ നൃത്തം ധനുഷിന്റെ കൊലവെറിയെ മറി കടക്കുമോ?

സായ് പല്ലവിയുടെ നൃത്തം ധനുഷിന്റെ കൊലവെറിയെ മറി കടക്കുമോ?

ദക്ഷിണേന്ത്യന്‍ സിനിമാ ഗാനങ്ങളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ യൂട്യൂബില്‍ കണ്ടു എന്ന റെക്കോര്‍ഡ് ധനുഷ് നായകനായ ത്രീയിലെ സൂപ്പര്‍ഹിറ്റ് ഗാനം വൈ ദിസ് കൊലവെറിയ്ക്കാണ്. സിനിമയിറങ്ങി ഏഴു വര്‍ഷത്തിനിടയ്ക്ക 16 കോടി 96 ലക്ഷം പേരാണ് ഇതിനകം ഈ പാട്ട് കണ്ടിട്ടുള്ളത്. സായ് പല്ലവിയുടെ വച്ചിണ്ടേ എന്ന സൂപ്പര്‍ഹിറ്റ് ഗാനം രണ്ടാം സ്ഥാനത്തെത്തി നില്‍ക്കുകയാണ്.

സ്വാഭാവിക അഭിനയത്തോടൊപ്പം കണ്ണഞ്ചിപ്പിക്കുന്ന നൃത്തച്ചുവടുകള്‍ കൊണ്ടും നമ്മെ അത്ഭുതപ്പെടുത്തിയിട്ടുള്ള നടിയാണ് സായ് പല്ലവി. മലയാളത്തില്‍ പ്രേമം എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ കൈ നിറയെ ആരാധകരെ സ്വന്തമാക്കിയ നടി തെലുങ്കില്‍ കൂടുതല്‍ സജീവമാവുകയായിരുന്നു. തെലുങ്കില്‍ കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഫിദ എന്ന ചിത്രത്തില്‍ താരം നായകനായ വരുണ്‍ തേജക്കൊപ്പം പ്രത്യക്ഷപ്പടുന്ന ഒരു ഗാനരംഗമുണ്ട്. 'വച്ചിണ്ടേ' എന്നു തുടങ്ങുന്ന ഗാനത്തില്‍ സായ് അതിശയിപ്പിക്കുന്ന മെയ്‌വഴക്കത്തോടെ നൃത്തം ചെയ്തു കൊണ്ടാണ് അഭിനയിച്ചത്. ആ പാട്ടിലെ ഹൈലൈറ്റും ആ നൃത്തച്ചുവടുകള്‍ തന്നെയാണ്. 16 കോടി 80 ലക്ഷം പേരാണ് ആ ഗാനരംഗം ഇതുവരെ കണ്ടിരിക്കുന്നത്. ഒരു വര്‍ഷത്തെ കണക്കാണിത്.

മാരി ടൂവില്‍ ധനുഷിന്റെ നായികയായാണ് സായ് പല്ലവി അഭിനയിക്കുന്നത്. ചിത്രം ഉടന്‍ റിലീസ് ചെയ്യാനിരിക്കെ ധനുഷിന്റെ തന്നെ പാട്ടിന്റെ റെക്കോര്‍ഡ് സായ് പല്ലവി തകര്‍ക്കുമോ എന്നു കാത്തിരുന്നു കാണാം.

ശക്തികാന്ത് കാര്‍ത്തിക്ക് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. മധുപ്രിയയും രാംകിയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. സായിയുടെ 'വച്ചിന്‍ഡെ' ഗാനം കൊലവെറിയുടെ റെക്കോര്‍ഡ് എന്ന് തകര്‍ക്കുമെന്നാണ് ഇനി അറിയാനുള്ളത്.

ദക്ഷിണേന്ത്യയില്‍ ഏറ്റവുമധികം കാഴ്ചക്കാരെ നേടിയ മൂന്നാമത്തെ ഗാനം ബാഹുബലിയിലെ 'സഹോര'യാണ്. 13 കോടിയാളുകളാണ് ആ പാട്ട് കണ്ടിട്ടുള്ളത്. മലയാളത്തില്‍ നിന്നും 10 കോടിയോളം കാഴ്ചക്കാരുള്ള ഏക ഗാനം വെളിപാടിന്റെ പുസ്തകത്തിലെ ജിമിക്കി കമ്മലാണ്.

Content Highlights: Dhanush's Kolavari song is followed by Sai Pallavi's song Vachinde in youtube views, kolavari song, Vachinde by Sai Pallavi, Sai Pallavi dance video, maari 2

Original Article

Leave a Reply