ഷാവോമിയുടെ ന്യൂ ഇയര്‍ സമ്മാനം 48 മെഗാപിക്‌സലിന്റെ ക്യാമറ ഫോണ്‍?
പുതുവര്‍ഷത്തോടനുബന്ധിച്ച് ഷാവോമി കിടിലനൊരു ഫോണുമായെത്തുന്നു. 48 മെഗാപിക്‌സല്‍ സെന്‍സറുമായെത്തുന്ന പുതിയ സ്മാര്‍ട്‌ഫോണിന്റെ ടീസര്‍ ഷാവോമി പുറത്തുവിട്ടു. ചൈനീസ് സോഷ്യല്‍ മീഡിയാ വെബ്‌സൈറ്റായ വെയ്‌ബോയിലൂടെ ഷാവോമി പ്രസിഡന്റ് ലിന്‍ബിന്‍ ആണ് ചിത്രം പോസ്റ്റ് ചെയ്തത്.
ഫോണിന് പിറകില്‍ 48 മെഗാപിക്‌സല്‍ ക്യാമറ എന്ന് എഴുതിയതിന്റെ ഒരു ക്ലോസ് അപ്പ് ഇമേജ് ആണ് ലിന്‍ പുറത്തുവിട്ടത്. എല്‍ഇഡി ഫ്‌ളാഷ് ലൈറ്റും ഒപ്പമുണ്ട്. എത്ര ക്യാമറാ സെന്‍സറുകള്‍ ആണ് ഫോണില്‍ ഉണ്ടാവുകയെന്ന് ചിത്രം വ്യക്തമാക്കുന്നില്ല. എന്തായാലും ഫോണ്‍ ഇടത് ഭാഗത്ത് മുകളിലായാണ് സ്ഥാപിച്ചിട്ടുള്ളതെന്ന് ചിത്രത്തില്‍ നിന്നും മനസിലാക്കാം.
48 മെഗാപിക്‌സല്‍ ക്യാമറയുമായി ഒരു സ്മാര്‍ട്‌ഫോണ്‍ പുറത്തിറക്കുന്ന ആദ്യ കമ്പനിയായിരിക്കും ഷാവോമി. സോണിയുടെ ഐഎംഎക്‌സ് 586 സെന്‍സറോ, സാംസങ് ജിഎം വണ്‍ സെന്‍സറോ ആയിരിക്കും ഇതില്‍ ഉപയോഗിക്കുക.
ഫോണ്‍ ജനുവരിയില്‍ പുറത്തിറക്കാനാണ് ഉദ്ദേശിക്കുന്നത് എന്നല്ലാതെ ഫോണിനെ കുറിച്ച് മറ്റ് വിവരങ്ങളൊന്നും ലിന്‍ പങ്കുവെച്ചിട്ടില്ല. 2019 ലെ കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ഷോയില്‍ വെച്ച് ഫോണ്‍ അവതരിപ്പിക്കാനാണ് സാധ്യത.
Leave a Reply
You must be logged in to post a comment.