Home » ശബരിമല വിഷയത്തില്‍ സുപ്രീം കോടതിയോടൊപ്പം: നന്ദിത ദാസ്

ശബരിമല വിഷയത്തില്‍ സുപ്രീം കോടതിയോടൊപ്പം: നന്ദിത ദാസ്

ശബരിമല വിഷയത്തില്‍ സുപ്രീം കോടതിയോടൊപ്പം: നന്ദിത ദാസ്

ശബരിമല വിഷയത്തില്‍ സുപ്രീം കോടതിയോടൊപ്പം: നന്ദിത ദാസ്

ബരിമല വിധിയില്‍ സുപ്രീം കോടതിയോടൊപ്പമാണെന്ന്‌ അഭിനേത്രിയും സംവിധായികയുമായ നന്ദിത ദാസ്. ഇരുപത്തിമൂന്നാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ ഇന്‍ കോണ്‍വെര്‍സേഷന്‍ സെക്ഷനില്‍ സംസാരിക്കുകയായിരുന്നു നന്ദിത.വിഷയത്തിന്റെ ചരിത്രത്തെ കുറിച്ച് കൂടുതല്‍ അറിയാത്ത് കൊണ്ട് അധികം സംസാരിക്കുന്നില്ലെന്നും ആര്‍ത്തവം അശുദ്ധമല്ലെന്നും നന്ദിത പറഞ്ഞു. ഫെയര്‍നസ്‌ക്രീമിനെതിരെയുള്ള ക്യംപയിനിനെ പറ്റിയും, ഡബ്യൂസിസിയെ പറ്റിയും തന്റെ നിലപാട് നന്ദിത വ്യക്തമാക്കി

'ഒരു കലാകാരന് രാഷ്ട്രീയമില്ല എന്ന് എങ്ങിനെ പറയാന്‍ കഴിയുമെന്ന് എനിക്കറിയില്ല. ഈയിടെ വളരെ പ്രശസ്തനായ ഒരു നടന്‍, പേര് പറയാന്‍ ആഗ്രഹിക്കുന്നില്ല, രാഷ്ട്രീയമില്ല, എന്റെ കഥാപാത്രങ്ങളിലൂടെ മാത്രം എന്നെ വിലയിരുത്തിയാല്‍ മതി എന്നൊക്കെ പറയുന്നത് കേട്ടു. ഒരു ചേരിയിലും നില്‍ക്കുന്നില്ല എന്ന് പറയുന്നത് പോലും ശക്തമായ രാഷ്ട്രീയമാണ്. എന്നാല്‍ ചിലര്‍ അത് മനസ്സിലാക്കുന്നില്ല.' നന്ദിത പറയുന്നു

ഫെയര്‍നസ് ക്രീമിനെതിരേയുള്ള ക്യാമ്പയിന്‍

ഫെയര്‍നസ് ക്രീമുകള്‍ക്കെതിരേ ക്യാമ്പയിന്‍ തുടങ്ങണമെന്നൊന്നും ഞാന്‍ കരുതിയിരുന്നില്ല. ഇരുണ്ടിരിക്കുന്നത് മോശമാണെന്ന് വരുത്തി അത്തരത്തില്‍ ഒരു പൊതുബോധം സൃഷ്ടിച്ച് ഫെയര്‍നസ് ക്രീം കമ്പനികള്‍ അവരുടെ ഉല്‍പന്നങ്ങള്‍ വിറ്റഴിക്കുന്ന കാഴ്ച വര്‍ഷങ്ങളായി ഞാനും നിങ്ങളെപ്പോലെ കാണുകയാണ്. അതിനെതിരേ ഒരു സ്റ്റേറ്റ്‌മെന്റ് ഞാന്‍ പറഞ്ഞു. അത് വൈറലായി. ഒരുപാടാളുകള്‍ ഏറ്റുപിടിച്ചു. ഞാന്‍ തന്നെ അറിയാതെ അതൊരു ക്യമ്പയിന് തുടക്കമിടുകയായിരുന്നു.

വെളുത്ത നിറമാണ് നല്ലത് എന്ന് കരുതുന്നവര്‍ ഇന്നും ഒരുപാടുണ്ട്. സിനിമയിലെ കാര്യം എടുക്കാം. സിനിമയില്‍ അഭിനയിച്ച് തുടങ്ങുന്ന സമയത്ത് ഇരുണ്ടിരുന്ന പലരും ഇപ്പോള്‍ വെളുത്തിരിക്കുന്നത് കാണാം. ഇന്ത്യയിലെ പല ഗ്രാമങ്ങളിലും സ്ത്രീകള്‍ പോഷകാഹാരം വാങ്ങി കഴിക്കുന്നതിനേക്കാള്‍ കൂടുതല്‍ പണം ഫെയര്‍നെസ് ക്രീമുകള്‍ വാങ്ങാന്‍ ചെലവിടുന്നുണ്ട്. നിറം, മതം,ജാതി ഇതിന്റെയെല്ലാം പേരില്‍ അഭിമാനിക്കേണ്ടതില്ല, അതുപോലെ അപമാനിക്കപ്പെടാനും പാടില്ല.

സ്ത്രീകള്‍ സംസാരിക്കുന്നത് പുരുഷന് ഭീഷണിയല്ല

ഡബ്ല്യൂ.സി.സിയെക്കുറിച്ച് ഞാനും മാധ്യമങ്ങളില്‍നിന്ന് ഒരുപാട് അറിഞ്ഞു. വളരെ നല്ലൊരു മൂവ്‌മെന്റാണത്. അമേരിക്കയില്‍ ഈ നൂറ്റാണ്ടില്‍ പോലും മെര്‍ലിന്‍ സ്ട്രീപ് അടക്കമുമള്ള പ്രശസ്ത സിനിമാ താരങ്ങള്‍ തുല്യവേതനത്തെക്കുറിച്ച് സംസാരിക്കുന്നു. തുല്യവേതനം എന്നത് ഇന്നും ഒരു സ്വപ്നം മാത്രമാണ്. ഇത്തരം മൂവ്‌മെന്റുകള്‍ വരുമ്പോള്‍ സ്ത്രീകള്‍ പുരുഷന് എതിരെ സംസാരിക്കുന്നു എന്ന തരത്തില്‍ പലരും വ്യാഖ്യാനിക്കുന്നുണ്ട്. എന്നാല്‍ ഇത് സ്ത്രീയും പുരുഷനും തമ്മിലുള്ള പോരാട്ടമല്ല. ഇവിടെ സ്ത്രീകള്‍ മല്ലടിക്കുന്നത് പുരുഷമേധാവിത്തത്തോടാണ്. സ്ത്രീകള്‍ പുരുഷന്‍മാരെ ഭീഷണിപ്പെടുത്തുകയല്ല ഇവിടെ ചെയ്യുന്നത്.

ശബരിമല

ശബരിമല വിഷയത്തതില്‍ ഞാന്‍ സുപ്രീം കോടതിക്ക് ഒപ്പമാണ്. എന്നാല്‍ ഇതിന്റെ ചരിത്രത്തെക്കുറിച്ച് കൂടുതല്‍ അറിയാത്തത് കൊണ്ട് അധികം സംസാരിക്കുന്നില്ല. എന്നാല്‍ ഒരു കാര്യം വ്യക്തമാക്കാം. ആര്‍ത്തവം അശുദ്ധിയല്ല, പാപവുമല്ല. റിപ്രൊഡക്ഷനുമായി ബന്ധപ്പെട്ട ഒരു ചക്രമാണ്. ആര്‍ത്തവം കാരണം ചില സ്ത്രീകള്‍ അവരുടെ ശരീരം മലിനമാണ് എന്ന് കരുതുകയാണ്. സ്ത്രീകള്‍ തന്നെ അത് അംഗീകരിച്ച് കൊടുക്കുകയാണ്. അതിനാണ് മാറ്റം വരേണ്ടത്.

നന്ദിത സംവിധാനം ചെയ്ത മാന്റോ എന്ന ചിത്രം മേളയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. പ്രശസ്ത പാകിസ്താനി സാഹിത്യകാരന്‍ സാദത് ഹസന്‍ മാന്റോയുടെ ജീവിതം പറയുന്ന ചിത്രമാണ് മാന്റോ. 1940-50 കളിലെ വിഭജന കാലത്തെ ഇന്ത്യയുടെ പശ്ചാത്തലത്തിലാണ് ചിത്രം പുരോഗമിക്കുന്നത്.

ContentHighlights: Nanditha das about sabarimala verdict, campaign against fairness cream, iffk 2018, iffk, thiruvanathapuram

Original Article

Leave a Reply