Home » ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

പത്തനംതിട്ട; ളാഹ വലിയവളവില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച മിനി ബസ് മറിഞ്ഞു. ഒരു കുഞ്ഞടക്കം 22 പേരാണ് ബസിലുണ്ടായിരുന്നത്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്.

ശനിയാഴ്ച വൈകിട്ട് അഞ്ചരയോടുകൂടിയായിരുന്നു അപകടം. ഏതാണ്ട് പതിമൂന്നുപേര്‍ പത്തനംതിട്ട ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടത്തെതുടര്‍ന്ന് പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് പരിക്കേറ്റവരെ ഉടന്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

ശബരിമലയില്‍ ദര്‍ശനം നടത്തിയ ശേഷം തിരിച്ചുവരികയായിരുന്ന ചെന്നൈ സ്വദേശികളാണ് അപകടത്തില്‍ പെട്ടത്. ഇവര്‍ സഞ്ചരിച്ച മിനി ബസ് ളാഹ വലിയവളവിന് സമീപത്തെത്തിയപ്പോള്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

content highlights: sabarimala devotees, bus accident, Pathanamthitta

Original Article

Leave a Reply